- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഗ്നത കാട്ടി വീഡിയോ കോൾ റെക്കോർഡ് ചെയ്തു; പരസ്യപ്പെടുത്താതിരിക്കാൻ ആവശ്യപ്പെട്ടത് പണം; യുവതിയുടെയും സംഘത്തിന്റെയും കെണിയിൽപെട്ട യുവാവ് പരാതി നൽകി
ബംഗളുരു: ബംഗളുരുവിൽ നഗ്ന വീഡിയോ കോൾ റെക്കോഡ് ചെയ്ത ശേഷം ബ്ലാക്മെയിലിങ് ശ്രമം. വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി പണം തട്ടാൻ ശ്രമം നടത്തിയത്. റെക്കോഡ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ നൽകണം എന്നുമായിരുന്നു ഭീഷണി. ഫെബ്രുവരി 7 ഞായറാഴ്ചയാണ് സംഭവം നടന്നത്.
മാനം രക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ 20,000 രൂപയാണ് യുവാവിന് നഷ്ടമായത്. എന്നാൽ പിന്നീടും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അംബിത് കുമാർ മിശ്ര എന്ന യുവാവാണ് കെണിയിൽ പെട്ടത്. മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട ശ്രേയ എന്ന യുവതിയാണ് ഭീഷണിക്ക് പിന്നിൽ.
പരിചയപ്പെട്ടതിന് ശേഷം പ്രണയം നടിച്ച് അംബിതിനെ വിവാഹം ചെയ്യാൻ ശ്രേയ താത്പര്യം പ്രകടിപ്പിച്ചു. അതിനെ തുടർന്ന് ബന്ധം വളരുകയും ഒരു ദിവസം വാട്സ് ആപ്പ് വഴി വീഡിയോ കോളിനിടയിൽ ശ്രേയ വിവസ്ത്രയാകുകയും ചെയ്തതായാണ് അംബിത് പറയുന്നത്. യുവാവിനോടും സമാന രീതയിയിൽ വിവസ്ത്രനാകാൻ ആവശ്യപ്പെട്ട ശേഷം വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു.
അംബിത് ഇതുവരെ ശ്രേയയെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. യുവതിക്കെതിരെ വഞ്ചനാകുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
മറുനാടന് ഡെസ്ക്