- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ യാത്രക്കിടെ കണ്ട യുവതിയെ വിവാഹം കഴിക്കണം; പെൺകുട്ടി തയ്യാറാകാതെ വന്നതോടെ കൊലപാതക ശ്രമവും; യുവതി രക്ഷപെട്ടത് തലനാരിഴക്ക്; അക്രമിയെ അറസ്റ്റ് ചെയ്ത് പൊലീസും
മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. മുംബൈയിലെ ഖർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിടയിലേക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താനാണ് സുമേധ് ജാധവ് എന്ന യുവാവ് ശ്രമിച്ചത്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. തലക്ക് പരിക്കേറ്റ യുവതി അത്ഭുതകരമായി രക്ഷപെട്ടു.
വഡാല സ്വദേശിയായ സുമേധ് ജാധവ് പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. അന്ധേരിയിൽ നിന്ന് ട്രെയിൻ കയറിയത് മുതൽ ഇയാൾ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. സഹായത്തിനായി ഖർ റെയിൽവെ സ്റ്റേഷനിലെത്താൻ പെൺകുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഖർ റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ പെൺകുട്ടി അമ്മയോടൊപ്പം പോകാനൊരുങ്ങിയെങ്കിലും ഇയാൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
തന്റെ കൂടെ ചെല്ലണമെന്നും തന്നെ വിവാഹം കഴിക്കണമെന്നതുമായിരുന്നു ഇയാളുടെ ആവശ്യം. വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് പിന്നാലെ പാഞ്ഞ ഇയാൾ പിന്നീട് തിരിച്ചുവന്നു.പിന്നീട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് യുവതിയെ തള്ളിയിടാൻ ശ്രമിച്ചു.
യുവതിയുടെ അമ്മ പ്രതിരോധിച്ചെങ്കിലും പിടി വലിയിൽ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇയാൾ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. 12 തുന്നലുകളാണ് യുവതിയുടെ തലയിലുള്ളത്. പൊലീസ് സുമേധിനെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവിടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ