- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗിയുടെ യോഗത്തിനെത്തിയ സ്ത്രീയുടെ പർദ പൊലീസുകാർ നീക്കി; കാവി ഷാൾ ധരിച്ച് എത്തിയ യുവതി ഇരുന്ന ശേഷം ഷാൾ മാറ്റിയെന്ന വിശദീകരണവുമായി പൊലീസ്
ലക്നോ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യോഗത്തിനെത്തിയ സ്ത്രീയുടെ പർദ പൊലീസുകാർ ബലമായി നീക്കി. യുപിയിലെ ബല്ലിയ ജില്ലയിലായിരുന്നു സംഭവം. മുഖ്യമന്ത്രി എത്തുന്നതിനു മുമ്പാണ് സദസിലിരുന്ന സ്ത്രീയുടെ പർദ പൊലീസുകാർ അഴിപ്പിച്ചത്. ബിജെപി പ്രവർത്തകയായ സയ്റയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സയ്റയുടെ പർദ പൊലീസുകാർ അഴിപ്പിക്കുന്നത് ഒരു മാധ്യമപ്രവർത്തകൻ കാമറയിൽ പകർത്തിയതോടെ സംഭവം വിവാദമാകുകയും ചെയ്തു. തലയിൽ കാവി ഷാൾ ഇട്ടാണ് സെയ്റ സദസിലേക്ക് എത്തിയത്. ഇരിപ്പിടത്തിൽ ഇരുന്നതിനു ശേഷം ഈ ഷാൾ മാറ്റി. അപ്പോഴാണ് പൊലീസുകാർ പർദ ശ്രദ്ധിച്ചത്. ഉടൻതന്നെ മൂന്ന് വനിതാ പൊലീസുകാർ അടുത്തെത്തുകയും പർദ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇവർ പർദ അഴിച്ചുമാറ്റി. പർദ മടക്കിയെടുത്ത് സൂക്ഷിക്കാനും പൊലീസുകാർ ആവശ്യപ്പെട്ടു. സാരിയിലാണ് പിന്നീട് സയ്റ ചടങ്ങിൽ സംബന്ധിച്ചത്. സംഭവം കണ്ട് സ്ഥലത്തേക്കുവന്ന പുരുഷ പൊലീസുകാർ ചിത്രങ്ങളെടുത്ത മാധ്യമപ്രവർത്തകനെ ശകാരിക്കുകയും ചെയ്തു.
ലക്നോ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യോഗത്തിനെത്തിയ സ്ത്രീയുടെ പർദ പൊലീസുകാർ ബലമായി നീക്കി. യുപിയിലെ ബല്ലിയ ജില്ലയിലായിരുന്നു സംഭവം. മുഖ്യമന്ത്രി എത്തുന്നതിനു മുമ്പാണ് സദസിലിരുന്ന സ്ത്രീയുടെ പർദ പൊലീസുകാർ അഴിപ്പിച്ചത്.
ബിജെപി പ്രവർത്തകയായ സയ്റയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സയ്റയുടെ പർദ പൊലീസുകാർ അഴിപ്പിക്കുന്നത് ഒരു മാധ്യമപ്രവർത്തകൻ കാമറയിൽ പകർത്തിയതോടെ സംഭവം വിവാദമാകുകയും ചെയ്തു.
തലയിൽ കാവി ഷാൾ ഇട്ടാണ് സെയ്റ സദസിലേക്ക് എത്തിയത്. ഇരിപ്പിടത്തിൽ ഇരുന്നതിനു ശേഷം ഈ ഷാൾ മാറ്റി. അപ്പോഴാണ് പൊലീസുകാർ പർദ ശ്രദ്ധിച്ചത്. ഉടൻതന്നെ മൂന്ന് വനിതാ പൊലീസുകാർ അടുത്തെത്തുകയും പർദ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇവർ പർദ അഴിച്ചുമാറ്റി. പർദ മടക്കിയെടുത്ത് സൂക്ഷിക്കാനും പൊലീസുകാർ ആവശ്യപ്പെട്ടു.
സാരിയിലാണ് പിന്നീട് സയ്റ ചടങ്ങിൽ സംബന്ധിച്ചത്. സംഭവം കണ്ട് സ്ഥലത്തേക്കുവന്ന പുരുഷ പൊലീസുകാർ ചിത്രങ്ങളെടുത്ത മാധ്യമപ്രവർത്തകനെ ശകാരിക്കുകയും ചെയ്തു.