- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലു പണിയാൻ തനത് ഫണ്ടിൽ നിന്നും കാശെടുത്താൽ ഓഡിറ്റിംഗിൽ കുടുങ്ങുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ; സർക്കാരിന്റെ വ്യക്തമായ ഉത്തരവ് കിട്ടാതെ കാശിൽ തൊടില്ലെന്ന് പ്രഖ്യാപിച്ച് സെക്രട്ടറിമാർ; കോടതിയെ പേടിച്ച് കൃത്യമായ ഉത്തരവ് ഇറക്കാൻ മടിച്ച് സർക്കാരും; സ്‌കൂൾ കുട്ടികളെ പഠനം മുടക്കി മതിലിനിറക്കിയാൽ നിയമനടപടിക്കൊരുങ്ങി സംഘടനകൾ; വനിതാ മതിലിൽ നവോത്ഥാനം ആക്കിയിട്ടും തലവേദന തീരാതെ സർക്കാർ
കൊച്ചി: നവോത്ഥാന മതിലിൽ തനത് ഫണ്ടിൽ ചെലവുകൾ നിർവ്വഹിക്കണമെന്നാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന നിർദ്ദേശം. എന്നാൽ ബജറ്റിന്റെ ഭാഗമായുള്ള തനത് ഫണ്ടിൽ നിന്ന് പണം വനിതാ മതിലിന് വേണ്ടി വക മാറ്റാൻ ആവില്ലെന്ന നിലപാടിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ. വ്യക്തമായ സർക്കാർ ഉത്തരവില്ലാതെ തനത് ഫണ്ടിൽ തൊട്ടാൽ ഭാവിയിൽ കുരുക്കായി അത് മാറും. പണം ശമ്പളത്തിൽ നിന്ന് സർക്കാർ തിരിച്ചു പിടിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വനിതാ മതിലിന്റെ ഫണ്ടിൽ വ്യക്തത വരുത്തണമെന്ന് സെക്രട്ടറിമാർ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് പണം എടുത്ത് വനിതാ മതിൽ നിർമ്മിക്കുന്നതിന് എതിരുമാണ്. ഇത് സംസ്ഥാന സർക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കോടതികളെ പേടിച്ച് വ്യക്തമായ ഉത്തരവ് ഇറക്കാൻ സർക്കാരിന് മടിയുമാണ്. നവോത്ഥാന മതിൽ സർക്കാർ പരിപാടിയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ആരേയും വനിതാ മതിലിന്റെ ഭാഗമാകാൻ നിർബന്ധിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചിട്
കൊച്ചി: നവോത്ഥാന മതിലിൽ തനത് ഫണ്ടിൽ ചെലവുകൾ നിർവ്വഹിക്കണമെന്നാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന നിർദ്ദേശം. എന്നാൽ ബജറ്റിന്റെ ഭാഗമായുള്ള തനത് ഫണ്ടിൽ നിന്ന് പണം വനിതാ മതിലിന് വേണ്ടി വക മാറ്റാൻ ആവില്ലെന്ന നിലപാടിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ. വ്യക്തമായ സർക്കാർ ഉത്തരവില്ലാതെ തനത് ഫണ്ടിൽ തൊട്ടാൽ ഭാവിയിൽ കുരുക്കായി അത് മാറും. പണം ശമ്പളത്തിൽ നിന്ന് സർക്കാർ തിരിച്ചു പിടിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വനിതാ മതിലിന്റെ ഫണ്ടിൽ വ്യക്തത വരുത്തണമെന്ന് സെക്രട്ടറിമാർ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് പണം എടുത്ത് വനിതാ മതിൽ നിർമ്മിക്കുന്നതിന് എതിരുമാണ്. ഇത് സംസ്ഥാന സർക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കോടതികളെ പേടിച്ച് വ്യക്തമായ ഉത്തരവ് ഇറക്കാൻ സർക്കാരിന് മടിയുമാണ്.
നവോത്ഥാന മതിൽ സർക്കാർ പരിപാടിയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ആരേയും വനിതാ മതിലിന്റെ ഭാഗമാകാൻ നിർബന്ധിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ ഫണ്ടിൽ നിന്ന് പണം നൽകാൻ കഴിയുകയുമില്ല. വനിതാ മതിൽ സൃഷ്ടിക്കാനും വനിതകളെ മതിലിൽ പങ്കെടുപ്പിക്കാനും സർക്കാർ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രചരണത്തിന് സർക്കാർ നേതൃത്വം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രചരണത്തിന് വേണ്ട തുക എങ്ങനെ ചെലവാക്കുമെന്നാതാണ് പ്രശ്‌നം. സർക്കാർ ഫണ്ടിൽ കൈവയ്ക്കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൊണ്ട് ചെലവാക്കാനാണ് നീക്കം. തനത് ഫണ്ടുപയോഗിക്കാമെന്ന നിർദ്ദേശം ഇതിന്റെ ഭാഗമാണ്. എന്നാൽ അടിയന്തരാവശ്യങ്ങൾക്ക് പോലും തനത് ഫണ്ടിൽ കൈവയ്ക്കാറില്ല. അപ്പോൾ പിന്നെ എങ്ങനെ വനിതാ മതിലിന് വേണ്ടി അത് ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം.
പ്രചരണത്തിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. സംഘാടക സമിതിയോഗവും പരസ്യവുമെല്ലാം നൽകണം. ഇതിന് പണം ചെലവുള്ളതാണ്. ഹാൾ വാടകയും സൽക്കാര ചെലവുമെല്ലാം ഇതിലൂടെ വരും. ഇതിന് തനത് ഫണ്ട് ഉപയോഗിച്ചാൽ ഭാവിയിൽ ഓഡിറ്റിംഗിൽ പ്രശ്‌നങ്ങളുണ്ടാകും. പണമെടുക്കുന്ന സെക്രട്ടറിമാർ സമാധാനം പറയേണ്ടി വരും. അതുകൊണ്ട് ഈ ചെലവുകൾ എവിടെ നിന്ന് നിർവ്വഹിക്കണമെന്ന് വ്യക്തമായ ഉത്തരവ് വേണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ഇത്തരത്തിൽ പണം ചെലവാക്കാൻ കൃത്യമായ ഉത്തരവെത്തിയാൽ അത് കോടതികളുടെ അതൃപ്തിക്ക് കാരണമാകും. പൊതുമരാമത്ത് പണികളിലേയും മറ്റും കുടിശിഖ കൊടുക്കാൻ തനത് ഫണ്ട് ഉപയോഗിക്കണമെന്ന നിർദ്ദേശം സർക്കാരിന് കോടതികൾ നൽകിയിട്ടുണ്ട്. എന്നാൽ ബജറ്റിനെ തകിടം മറിക്കുന്ന ഈ നീക്കം പറ്റില്ലെന്ന് സർക്കാരും നിലപാട് എടുത്തു. ഈ സാഹചര്യത്തിൽ വനിതാ മതിലിലെ തനത് ഫണ്ട് ഉപയോഗം കോടതിയുടെ അതൃപ്തിക്ക് കാരണമാകും.
അതിനിടെ സ്‌കൂൾ കുട്ടികളേയും കോളേജ് വിദ്യാർത്ഥനികളേയും നിർബന്ധ പൂർവ്വം വനിതാ മതിലിൽ പങ്കെടുപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. സർക്കാർ ഇതിന് ശ്രമിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനാണ് നീക്കം. സർക്കാർ ജീവനക്കാരികളേയും കുടുംബ ശ്രീ പ്രവർത്തകരേയുമെല്ലാം വനിതാ മതിലിന്റെ ഭാഗമാക്കാൻ സർക്കാർ ശ്രമിച്ചിരുന്നില്ല. എന്നാൽ ഈ വിഷയം കോടതിയിലെത്തിയപ്പോൾ ആരേയും നിർബന്ധിച്ചിട്ടില്ലെന്നും അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ എത്തുന്നത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളിലൂടെ കുട്ടികളെ എത്തിക്കുന്നുവെന്ന് വരുത്താനും സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.
വനിതാ മതിൽ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകൾ തന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവും. സ്ത്രീ ശാക്തീകരണത്തിന് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു. പൊലീസിൽ 15 ശതമാനം വനിതാ നിയമനം നടത്താൻ ഉടൻ നടപടി സ്വീകരിക്കും. എക്‌സൈസിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ വകുപ്പിലും സ്ത്രീകൾക്കായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും സമത്വം ആഗ്രഹിക്കുന്നുണ്ട്. വനിതാ മതിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ആചാരങ്ങളുടെ പേരിൽ ഈ മുന്നേറ്റം തടയാനാവില്ല. ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്നാണ് കേരളത്തിലെ നവോത്ഥാന നായകർ പഠിപ്പിച്ചത്. അത് മറക്കരുത്. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് ഇങ്ങനെയൊരു ആചാര ലംഘനമായിരുന്നു. പാഠ്യപദ്ധതിയിൽ നവോത്ഥാന മൂല്യങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാമുഖ്യം നൽകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്.