- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിപിയുടെ നിർദ്ദേശങ്ങളൊക്കെ പാഴായി; അശാസ്ത്രീയമായ വാഹന പരിശോധനയിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു; ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് അമ്മയും ഒന്നര വയസുള്ള കുഞ്ഞും ദാരുണമായി മരിച്ചു
തൃശൂർ: ഹൈവേകളിൽ വാഹനപരിശോധന നടത്തുമ്പോൾ ഉദ്യോഗസ്ഥർ പാലിക്കേണ്ടുന്ന ചട്ടങ്ങളെ സംബന്ധിച്ച് ഡിജിപി ടി പി സെൻകുമാർ ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യമായി ഈ സർക്കുലർ എങ്കിലും ഉദ്യോഗസ്ഥർ പലരും ഇത് വായിക്കാൻ പോലും തയ്യാറായിരുന്നില്ല. അശാസ്ത്രീയമായ വാഹന പരിശോധന തുടരുന്നതിനിടെ തൃശ്ശൂരിൽ ബൈക്ക് അപകടത്
തൃശൂർ: ഹൈവേകളിൽ വാഹനപരിശോധന നടത്തുമ്പോൾ ഉദ്യോഗസ്ഥർ പാലിക്കേണ്ടുന്ന ചട്ടങ്ങളെ സംബന്ധിച്ച് ഡിജിപി ടി പി സെൻകുമാർ ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യമായി ഈ സർക്കുലർ എങ്കിലും ഉദ്യോഗസ്ഥർ പലരും ഇത് വായിക്കാൻ പോലും തയ്യാറായിരുന്നില്ല. അശാസ്ത്രീയമായ വാഹന പരിശോധന തുടരുന്നതിനിടെ തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ അമ്മയും കുഞ്ഞും ദാരുണമായി കൊല്ലപ്പെട്ടു.
വാഹന പരിശോധനക്കിടെ വാഹനത്തെ ഓവർടേക്ക് ചെയ്ത് ബൈക്ക് മുന്നോട്ടുപോയപ്പോൾ എതിരെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ തല റോഡിലടച്ചു തകർന്നു. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. റോഡിൽ തലച്ചോറും ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. റോഡിൽ മുഴുവൻ രക്തം തളം കെട്ടിനിന്നിരുന്നു. പഴയന്നൂർ സ്വദേശി റഷീദിന്റെ ഭാര്യ സഫിയ(36), മകൾ ഫാത്തിമ എന്നിവരാണ് മരിച്ചത്. റഷീദിനെ പരിക്കുകളോടെ ആശുപത്രിയിൽ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ മണ്ണുത്തിക്ക് സമീപം വെട്ടിക്കലിൽ രാവിലെ 10.30നായിരുന്നു അപകടം. ഏഴു മണി മുതൽ തന്നെ ഇവിടെ വാഹന പരിശോധന നടക്കുകയായിരുന്നു.പട്ടിക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു റഷീദും കുടുംബവും, പൊലീസ് സംഘത്തെ കണ്ട് വെട്ടിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ പാലക്കാടേക്ക് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കുട്ടി റോഡിൽ തലയിടിച്ച് വീണു. സഫിയയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
അതേസമയം, അപകടം നടന്നയുടൻ പൊലീസ് സംഭവസ്ഥലത്ത് നിന്ന് പോയതായി നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. അപകടം നടന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും ഇവിടെ ഹൈവേ പൊലീസ് നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ഇതോടെ ഹൈവേ പൊലീസ് രക്ഷാപ്രവർത്തനത്തിനു പോലും നിൽക്കാതെ സ്ഥലംവിട്ടു. കാർഷിക സർവകലാശാലയിലെ ഉപരോധ സമരത്തിനു പിന്തുണയുമായി ഇതുവഴിവന്ന മേയർ രാജൻ ജെ. പല്ലനാണ് രക്ഷാപ്രവർത്തിനു നേതൃത്വം നൽകിയത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
വെട്ടിക്കലിൽ ഈ ഭാഗത്ത് ഹൈവേ പൊലീസിന്റെ വാഹനപരിശോധന ഉണ്ടാകില്ലെന്ന ഉറപ്പ് മേയർ നൽകിയതോടെയാണ് നാട്ടുകാർ ശാന്തരായത്. തൃശൂർ പാലക്കാട് റൂട്ടിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.