- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയും ഒമ്പതുവയസ്സുകാരി ആയ മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; തൂങ്ങിമരിച്ച നിലയിൽ കണ്ടത് നാലുമാസം ഗർഭിണിയായ വീട്ടമ്മയെ; വിദേശത്ത് നഴ്സായ യുവതിയുടെ മരണം സ്വന്തം ഗൃഹത്തിൽ വച്ച്
വടക്കഞ്ചേരി: അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി തച്ചക്കോട് തച്ചേരിയിൽ വീട്ടിൽ ജോസിന്റെ മകൾ അനിത (30), മകൾ ദിയ (9) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. അനിതയുടെ മൃതദേഹം തൂങ്ങി നില്ക്കുന്ന നിലയിലിലും ദിയയുടെ മൃതദേഹം തൊട്ടടുത്ത മുറിയിൽ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോസിന്റ ഭാര്യ ഫിലോമിന പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതായിരുന്നു. നിരവധി തവണ വീട്ടിലേക്ക് ജോസ് ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് അടുത്തുള്ള ബന്ധു വീട്ടിലെത്തി അയൽപക്കകാരുടെ സഹായത്താൽ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന അനിത ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോൾ നാല് മാസം ഗർഭിണിയാണ് അനിത. പ്രസവത്തിനായാണ് നാട്ടിലെത്തിയത്. പാലാ പൂഞ്ഞാർ തോലതടം സ്വദേശി സുനീഷ് ആണ് അനിതയുടെ ഭർത്താവ്. ദിയ വള്ളിയോട് സെന്റ് ഫ്രാൻസീസ് സ
വടക്കഞ്ചേരി: അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി തച്ചക്കോട് തച്ചേരിയിൽ വീട്ടിൽ ജോസിന്റെ മകൾ അനിത (30), മകൾ ദിയ (9) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
അനിതയുടെ മൃതദേഹം തൂങ്ങി നില്ക്കുന്ന നിലയിലിലും ദിയയുടെ മൃതദേഹം തൊട്ടടുത്ത മുറിയിൽ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോസിന്റ ഭാര്യ ഫിലോമിന പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതായിരുന്നു.
നിരവധി തവണ വീട്ടിലേക്ക് ജോസ് ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് അടുത്തുള്ള ബന്ധു വീട്ടിലെത്തി അയൽപക്കകാരുടെ സഹായത്താൽ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന അനിത ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇപ്പോൾ നാല് മാസം ഗർഭിണിയാണ് അനിത. പ്രസവത്തിനായാണ് നാട്ടിലെത്തിയത്. പാലാ പൂഞ്ഞാർ തോലതടം സ്വദേശി സുനീഷ് ആണ് അനിതയുടെ ഭർത്താവ്. ദിയ വള്ളിയോട് സെന്റ് ഫ്രാൻസീസ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . തഹസിൽദാർ അനിൽ കുമാറിന്റെ നേത്രുത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്‌ററ് മോർട്ടം നടത്തി.
മൃതദേഹങ്ങൾ ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച്ച കാലത്ത് വീട്ടിലെത്തിച്ച ശേഷം വൈകിട്ട് മൂന്നിന് എളവമ്പാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. സംഭവമറിഞ്ഞ് ഡിവൈഎസ്‌പി മുഹമ്മദ് കാസീം , സിഐ സലീഷ് , എസ്‌ഐ ബോബൻ മാത്യു എന്നിവരുടെ നേത്രുത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. പോസറ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.