- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26കാരനായ കാമുകനുമായുള്ള ബന്ധം സുഗമമാക്കാൻ 42-കാരി മകനും കാമുകിക്കും ഒത്താശ ചെയ്തു; ഗർഭം അലസിപ്പിക്കാൻ യുവതി വിസമിതിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; അമ്മ ജാസ്മിനും കാമുകനും കുടുങ്ങി; മകൻ അബ്ദുൾ റഹ്മാൻ തടിതപ്പി
കൊച്ചി: ഗർഭിണിയായ യുവതിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രതിയുടെ അമ്മയും കാമുകനും പൊലീസിന്റെ പിടിയിൽ, എന്നാൽ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയുടെ കാമുകനെ ഇതുവരെ പിടികിട്ടിയില്ല. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിടുണ്ട്.. ആലപ്പുഴ സ്വദേശിയായ യുവതിയെ പ്രണയം നടിച്ചു ഗർഭിണിയാക്കിയതിനു ശേഷം എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ കേസിൽ കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ റഹ്മാൻ (23)നായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെ ഈ പെൺകുട്ടിയെ വ്യഭിചാരത്തിനു പ്രേരിപ്പിക്കുകയും,, ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഇയാളുടെ അമ്മ ജാസ്മിൻ (42), ഇവരുടെ കാമുകൻ തിരുവനന്തപുരം സ്വദേശി അരുൺ (26) എന്നിവരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു ഗർഭിണിയായ ആലപ്പുഴ സ്വദേശി യുവതിയുടെ മാതാപിതാക്കൾ വളരെ ചെറുപ്പത്തിൽ മരിച്ചതിനാൽ അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് യുവതി വളർന്നത്. രണ്ടു വർഷം മുൻപ് അമ്മൂമ്മ മരിച്ചപ്പോൾ വീടുകളിൽ ജോലി ചെയ്താണ് ഇവർ ജിവിച്ചുപോന്നത്. പാലക്കാടുള
കൊച്ചി: ഗർഭിണിയായ യുവതിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രതിയുടെ അമ്മയും കാമുകനും പൊലീസിന്റെ പിടിയിൽ, എന്നാൽ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയുടെ കാമുകനെ ഇതുവരെ പിടികിട്ടിയില്ല. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിടുണ്ട്..
ആലപ്പുഴ സ്വദേശിയായ യുവതിയെ പ്രണയം നടിച്ചു ഗർഭിണിയാക്കിയതിനു ശേഷം എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ കേസിൽ കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ റഹ്മാൻ (23)നായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെ ഈ പെൺകുട്ടിയെ വ്യഭിചാരത്തിനു പ്രേരിപ്പിക്കുകയും,, ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഇയാളുടെ അമ്മ ജാസ്മിൻ (42), ഇവരുടെ കാമുകൻ തിരുവനന്തപുരം സ്വദേശി അരുൺ (26) എന്നിവരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു
ഗർഭിണിയായ ആലപ്പുഴ സ്വദേശി യുവതിയുടെ മാതാപിതാക്കൾ വളരെ ചെറുപ്പത്തിൽ മരിച്ചതിനാൽ അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് യുവതി വളർന്നത്. രണ്ടു വർഷം മുൻപ് അമ്മൂമ്മ മരിച്ചപ്പോൾ വീടുകളിൽ ജോലി ചെയ്താണ് ഇവർ ജിവിച്ചുപോന്നത്. പാലക്കാടുള്ള ഒരു വിട്ടിൽ ജോലി ചെയ്യുമ്പോഴാണ് പത്രത്തിലെ പരസ്യം കണ്ടു അബ്ദുൾ റഹമാന്റെ അമ്മൂമ്മയെ പരിചരിക്കാനായി യുവതി ഭാരത്മാതാ കോളേജിന്റെ സമീപത്തുള്ള വിട്ടിലെത്തുന്നത്. ഇവിടെനിന്നും യുവതിയെ അബ്ദുൾ റഹമാന്റെ അമ്മ കാക്കനാട്ടുള്ള സ്വന്തം വീട്ടിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവന്നു. ഇവരുടെ തൃക്കാക്കരയിലുള്ള വിട്ടിലും യുവതികളെയെത്തിച്ചു പെൺവാണിഭം നടത്തിയിരുന്നതായി യുവതി പൊലീസിനു മൊഴി നല്കിയിടുണ്ട്. ഇവിടെ വച്ചു യുവതിയെയും വ്യഭിചാരത്തിനു നിർബന്ധിച്ചുവെങ്കിലും വഴങ്ങിയില്ല. തുടർന്ന് അബ്ദുൾ റഹമാന്റെ അനുജത്തിയെ നോക്കാനായി കാക്കനാട്ടെ ഫ്‌ലാറ്റിൽ യുവതിയെ ഇവർ എത്തിച്ചു, ഇവിടെ വച്ച് ഇയാളുമായി യുവതി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയാവുകയും ചെയ്തു
അബ്ദുൾ റഹമാൻ പെൺകുട്ടിയോട് ബന്ധം പുലർത്തിയത് ഇയാളുടെ അമ്മയുടെ മൗനനുവാദത്തോടെയായിരുന്നു. അവരും കാമുകനും തമ്മിലുള്ള ബന്ധത്തിൽ തടസങ്ങൾ വരാതിരിക്കാനായിരുന്നു ഇത്. അബ്ദുൾ റഹമാന്റെ അമ്മയുടെ കാമുകൻ കൊച്ചിയിലെ ഒരു കോളാകമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി 26 കാരനായ അരുൺ എന്ന യുവാവും ഇവരുടെ കുടെയാണ് താമിസിച്ചു കൊണ്ടിരുന്നത്. ഇവിടെ വച്ചു പെൺകുട്ടി ഗർഭിണിയായതോടെ ഇത് അലസിപ്പിക്കാൻ അബ്ദുൾ റഹമാനും അമ്മയും നിർബന്ധിച്ചു, പക്ഷെ യുവതി വഴങ്ങാതെ വന്നപ്പോഴാണ് യുവതിയെ റയിൽ്‌വേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നുകളയാൻ ഇവർ ശ്രമിച്ചത്. യുവതിയെ വ്യഭിചാരത്തിനു നിർബന്ധിച്ച കേസിൽ അബ്ദുൾ റഹമാന്റെ അമ്മൂമ്മയേയും പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട്
ഇരുപത്തൊന്നുകാരിയായ യുവതിയുടെ കാമുകൻ അബ്ദുൾ റഹമാനും കുടുംബവും അയൽപക്കക്കാരുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ല എന്നതിനാൽ ഇവിടുത്തെ കാര്യങ്ങൾ പലതും പുറംലോകം അറിഞ്ഞിരുന്നില്ല. യുവതി ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയതിനു ശേഷമാണ് കഥകൾ പുറത്തുവരുന്നത്. തന്റെയൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയ അബ്ദുൽ റഹമാൻ ഇപ്പോൾ വരാമെന്നു പറഞ്ഞു മുങ്ങുകയായിരുന്നു എന്നാണു യുവതിയുടെ മൊഴി.
അബ്ദുൾ റഹമാന്റെ പിതാവ് വിദേശത്താണ്, ഇയാളുമായി പിരിഞ്ഞാണ് ഇപ്പോൾ ഇവർ താമസിക്കുന്നത് എന്നറിയുന്നു . അബ്ദുൾ റഹമാന്റെ ബന്ധുക്കളിൽ ചിലർ തമിഴ് നാട്ടിലുണ്ട്. ഇയാൾ തമിഴ്‌നാട്ടിലേക്കു കടന്നകളഞ്ഞതായി പൊലീസ് സംശയിക്കുന്നുണ്ട്. ഗർഭിണിയായ യുവതി ഇപ്പോൾ കാക്കനാട്ടുള്ള ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ് ഇപ്പോൾ. സി.ഐ സാജൻ സേവ്യർ, എസ് ഐ ത്രിപിക് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.