തിരുവനന്തപുരം: തലയിൽ ഒരു കർച്ചീഫ് കെട്ടി അരപ്പാവാടയുമിട്ട് ടുവീലറിൽ ചീറിപ്പായുന്നതാണ് സന്ധ്യ(24) സ്ഥിരം ശൈലി. ചുറ്റുമുള്ള ആരെയും കൂസാതെ ഹോണ്ടാ ആക്ടീവയിൽ ചീറിപ്പാഞ്ഞ യുവതി പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായപ്പോൾ നാട്ടുകാർ ശരിക്കും ഞെട്ടി. ടെലിഫിലിം മോഹം നൽകി വശീകരിച്ച സ്‌കൂൾ വിദ്യാർത്ഥിനികളെ ബിയർ നൽകി മയക്കിയശേഷം പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കാട്ടാക്കട വീരണകാവ് വട്ടക്കുളം മുരുക്കറ കൃപാനിലയത്തിൽ സന്ധ്യയെ അറസ്‌റഅറു ചെയ്തത്. പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ യുവതി കൂടുതൽ പെൺകുട്ടികളെ വഴിതെറ്റിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.

നാലുവശവും പ്‌ളാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച് ഗേറ്റും കാവലിന് നാല് നായ്ക്കളുമുള്ള ഷീറ്റിട്ട വീട്ടിലാണ് സന്ധ്യയും ഭർത്താവും താമസിക്കുന്നത്. നാട്ടുകാരുമായി അധികം ബന്ധമൊന്നും ഇവർക്കുണ്ടായിരുന്നില്ല. തുടക്കത്തിൽ സന്ധ്യയ്‌ക്കൊപ്പം മാതാപിതാക്കളും ഇവരുടേതെന്ന് പറയുന്ന ഒരു കൊച്ചുകുട്ടിയുമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറേ കാലമായി ഭർത്താവും സന്ധ്യയും മാത്രമാണ് ഇവിടെ താമസം. സിറ്റിയിൽ ഡ്രൈവറായോ മറ്റോ ജോലി നോക്കുന്ന ഭർത്താവ് പുലർച്ചെ ജോലിക്ക് പോയാൽ വീട് പിന്നെ സന്ധ്യയുടെ ലോകമാണ്. ഇവിടെ നടക്കുന്നതൊന്നും പുറംലോകമറിയില്ല.

കരാട്ടെക്കാരിയായ സന്ധ്യ തലയിൽ ഒരു റിബണോ കർച്ചീഫോ വട്ടം കെട്ടി ബർമുഡയോ അരപ്പാവാടയോ ധരിച്ച് ചീറിപ്പായുന്നത് നാട്ടുകാർക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു. മാർഗതടസം സൃഷ്ടിച്ചത് ചോദ്യം ചെയ്ത അയൽവാസികൾക്ക് നേരെ നടത്തിയ കരാട്ടെ പ്രയോഗത്തിൽ ഇവർക്കെതിരെ കേസുണ്ടെങ്കിലും അതൊന്നും കൂസാറില്ലായിരുന്നു. അയൽക്കാരെയും ഇഷ്ടമില്ലാത്തവരെയും തെറിവിളിക്കുന്നതും ഇവരെടു ശൈലിയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അരപ്പാവാടക്കാരിയെന്നാണ് നാട്ടുകാർ ഇവരെ വിളിച്ചിരുന്നത്.

മലയിൻകീഴിനടുത്ത് മലയം സ്വദേശികളായ പ്രായപൂർത്തിയാകാത്ത മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ വലയിലാക്കാൻ നടത്തിയ ശ്രമമാണ് സന്ധ്യയെ അകത്താക്കിയത്. സഹപാഠിയുടെ കൂട്ടുകാരിയെന്ന നിലയിൽ സന്ധ്യയുമായി നേരത്തെ സൗഹൃദത്തിലായിരുന്ന കുട്ടികളെ വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് മലയിൻകീഴിൽ നിന്ന് ഓട്ടോറിക്ഷയിൽ സന്ധ്യ താമസസ്ഥലത്തെത്തിച്ചത്. കുട്ടികളിലൊരാൾ എഴുതിയ കഥ ടെലിഫിലിമാക്കാമെന്നും അതിൽ അഭിനയിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത സന്ധ്യ അതിനായി ഒന്നര ലക്ഷം രൂപ മുതൽമുടക്കാമെന്ന് വിശ്വസിപ്പിച്ച് അതേപ്പറ്റി സംസാരിക്കാനെന്ന വ്യാജേനയാണ് കുട്ടികളെ കൊണ്ടുപോയത്. വീട്ടിലെത്തിയ കുട്ടികൾക്ക് ബിയർ പൊട്ടിച്ച് ഗ്‌ളാസുകളിൽ പകർന്നു നൽകിയെങ്കിലും അവർ കുടിക്കാൻ തയാറായില്ല. ബിയർ കഴിച്ച് കാണിച്ച സന്ധ്യ അനുസരിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കുട്ടികളിൽ രണ്ടുപേർ വീടിന് പുറത്തിറങ്ങി റോഡിലേക്ക് ഓടി.

വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ കുട്ടിയെ വിരട്ടി ബിയർ കുടിപ്പിച്ചു. സന്ധ്യയും ബിയർ അകത്താക്കിക്കൊണ്ടിരുന്നു. ഇതിനിടെ വീരണകാവ് പാലത്തിനടുത്തുണ്ടായിരുന്ന പ്രദേശവാസികളായ യുവാക്കൾ സ്‌കൂൾ ബാഗുമായി രണ്ട് കുട്ടികൾ നിലവിളിച്ച് വരുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് കഥവെളിച്ചത്തായത്. തുടർന്ന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഏതാനും യുവാക്കൾ സന്ധ്യയുടെ വീട്ടിലെത്തി വാതിൽ തള്ളിത്തുറന്നപ്പോൾ ബിയർ കഴിച്ച് അവശനിലയിലായ വിദ്യാർത്ഥിനിയെയും ലഹരി തലയ്ക്കുപിടിച്ച സന്ധ്യയെയുമാണ് കണ്ടത്. തന്റെ വീട്ടിൽ അതിക്രമിച്ചെത്തിയെന്നാരോപിച്ച് പഞ്ചായത്തംഗത്തെയും കൂട്ടരെയും അക്രമിക്കാൻ വടിയുമെടുത്ത് ഇറങ്ങിയ സന്ധ്യ കുട്ടി തന്റെ ബന്ധുവാണെന്നാണ് വെളിപ്പെടുത്തിയത്.

പഞ്ചായത്തംഗം അറിയിച്ചതനുസരിച്ച് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി സന്ധ്യയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം വെളിപ്പെട്ടത്. തുടർന്ന് വീട് പരിശോധിച്ച പൊലീസ് ബാക്കി വന്ന ബിയറും ഹോട്ടലിൽനിന്ന് പാഴ്‌സലായി വാങ്ങിയ ഫുഡും കണ്ടെടുത്തു. കുട്ടികളെയും സന്ധ്യയെയും സ്റ്റേഷനിലെത്തിച്ചശേഷം മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. അപകടത്തെ തുടർന്ന് ഭർത്താവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽകഴിയുന്ന തക്കം നോക്കിയാണ് സ്വവർഗാനുരാഗിയായ സന്ധ്യ കുട്ടികളെ വശീകരിച്ച് ഇവിടെയെത്തിച്ചത്. ഏതാനും വർഷം മുമ്പ് പതിനേഴു വയസുകാരിയെയും സന്ധ്യയുടെ വീട്ടിൽനിന്ന് അവശനിലയിൽ നാട്ടുകാർ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നു. കുട്ടി വിഷം കഴിച്ചതാണെന്ന് കരുതിയാണ് അന്ന് നാട്ടുകാർ ഇടപെട്ടതെങ്കിലും ബിയർ ഉള്ളിൽച്ചെന്നതാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.