- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ ലിംഗം മുറിച്ച സംഭവത്തിൽ യുവതി പടിയിൽ; അക്രമിക്കാൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു; നാല് വർഷമായി പ്രണയത്തിലായിരുന്നിട്ടും വിവാഹം കഴിക്കില്ലെന്ന് രവി പറഞ്ഞതിനാലാണ് ലിംഗം ഛേദിച്ചതെന്ന് യുവതി
ന്യൂഡൽഹി: കേരളത്തിൽ ലിംഗ ഛേദിക്കൽ വിഷയം സജീവ ചർച്ചയായ വേളയിൽ തന്നെയാണ് ഡൽഹിയിൽ സമാനമായ ഒരു സംഭവം അരങ്ങേറിയത്. വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരിൽ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവമാണ് ഡൽഹിയിൽ നടന്നത്. ഈ സംഭവത്തിൽ പ്രതിയായ 23കരി കാമുകിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡൽഹിയിലെ മംഗോൾപുരിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. സംഭവ ശേഷം ഒളിവിലായ യുവതിയെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടിൽ നിന്നും അക്രമിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മംഗോൾപുരിയിലെ തെരുവ് കച്ചവടക്കാരനായ രവി(35) ആയിരുന്നു ബുധനാഴ്ച യുവതിയുടെ അക്രമത്തിനിരയായത്. സഹോദരങ്ങൾ നോക്കി നിൽകേയായിരുന്നു യുവതി വരിയെ ആക്രമിച്ചത്. നാല് വർഷമായി രവിയും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് രവി പറഞ്ഞതോടെ വീട്ടിലേക്ക് വിളിച്ച് വരുത്തി യുവതി ഇയാളെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ സഹോദരന്റെ ഭാര്യ ഫോൺ ചെയ്തതനുസരിച്ചാണ് ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ ബുധനാഴ്ച രാത്രി 11.30ന് ശേഷം ര
ന്യൂഡൽഹി: കേരളത്തിൽ ലിംഗ ഛേദിക്കൽ വിഷയം സജീവ ചർച്ചയായ വേളയിൽ തന്നെയാണ് ഡൽഹിയിൽ സമാനമായ ഒരു സംഭവം അരങ്ങേറിയത്. വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരിൽ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവമാണ് ഡൽഹിയിൽ നടന്നത്. ഈ സംഭവത്തിൽ പ്രതിയായ 23കരി കാമുകിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡൽഹിയിലെ മംഗോൾപുരിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. സംഭവ ശേഷം ഒളിവിലായ യുവതിയെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടിൽ നിന്നും അക്രമിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മംഗോൾപുരിയിലെ തെരുവ് കച്ചവടക്കാരനായ രവി(35) ആയിരുന്നു ബുധനാഴ്ച യുവതിയുടെ അക്രമത്തിനിരയായത്. സഹോദരങ്ങൾ നോക്കി നിൽകേയായിരുന്നു യുവതി വരിയെ ആക്രമിച്ചത്. നാല് വർഷമായി രവിയും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് രവി പറഞ്ഞതോടെ വീട്ടിലേക്ക് വിളിച്ച് വരുത്തി യുവതി ഇയാളെ ആക്രമിക്കുകയായിരുന്നു.
യുവതിയുടെ സഹോദരന്റെ ഭാര്യ ഫോൺ ചെയ്തതനുസരിച്ചാണ് ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ ബുധനാഴ്ച രാത്രി 11.30ന് ശേഷം രവി എത്തുന്നത്. വിവാഹത്തെച്ചൊല്ലി രവിയും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചെങ്കിലും വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിക്കുകയായിരുന്നു. പിന്നീട് യുവതി യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പൊലീസിന് കൊടുത്ത പരാതിയിൽ യുവാവ് പറയുന്നു.
എന്നാൽ ഇത് നിഷേധിച്ചപ്പോൾ അടുക്കളയിലിരുന്ന കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോൾ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു.
ഈ സമയം മുഴുവൻ യുവതിയുടെ സഹോദരനും ഭാര്യയും കൃത്യം ചെയ്യാൻ യുവതിക്ക് പ്രോത്സാഹനം നൽകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രക്തം വാർന്നൊഴുകിയ യുവാവ് വീട്ടിൽ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോൾ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് ബോധരഹിതനായിരുന്നു.