- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീഡിയോ കോളിനിടെ കലഹം; യുവതി സീലിങ് ഫാനിൽ തൂങ്ങി മരിച്ചു; വീട്ടുകാരെ അറിയിക്കാതെ കണ്ടിരുന്ന് പ്രതിശ്രുത വരൻ
കൊൽക്കത്ത: പ്രതിശ്രുത വരനോടൊപ്പമുള്ള വീഡിയോ കോളിനിടെ 22കാരി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ സൗത്ത് ദിനാജ്പൂർ സ്വദേശിനി നന്ദിത റോയിയാണ് തൂങ്ങി മരിച്ചത്. വീഡിയോ കോളിനിടെ ഉണ്ടായ കലഹമാണ് ആത്മഹത്യക്ക് വഴിയൊരുക്കിയത്.
വീഡിയോ കോളിനിടെ പ്രതിശ്രുത വരൻ ബാബുദാസുമായി നന്ദിത വഴക്കുണ്ടാക്കി. വാക്കുതർക്കം രൂക്ഷമായതിന് പിന്നാലെ യുവതി സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. എന്നാൽ നന്ദിതയുടെ ആത്മഹത്യ ശ്രമം ബാബുദാസ് വീട്ടുകാരെ അറിയിച്ചില്ല എന്നത് ഞെട്ടലുളവാക്കുന്നു. എത്രവിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്തപ്പോഴാണ് നന്ദിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
മകൾ തൂങ്ങിമരിക്കുന്നത് കണ്ടിട്ടും ബാബുദാസ് പൊലീസിനേയോ തങ്ങളെയോ വിവരമറിയിച്ചില്ലെന്ന് നന്ദിതയുടെ മാതാപിതാക്കൾ പറഞ്ഞു. സമയത്ത് അറിയിച്ചിരുന്നെങ്കിൽ മകളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മാതാപിതാക്കൾ കൂട്ടിച്ചേർച്ചു.