- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണം മോഷ്ടിച്ചത് മുൻ മലപ്പുറം ജില്ലാ വനിതാ ക്രിക്കറ്റ് താരം; കൂട്ടുകാരിയുമൊത്തു കട്ടിലിനടിയിലെ പെട്ടിയിൽ സൂക്ഷിച്ച ആഭരണം മോഷ്ടിച്ചു മുങ്ങി; സ്വർണം വിറ്റു വാങ്ങിയത് രണ്ടു പുതിയ മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും; പിടിയിലായത് ഒളിവിൽ കഴിയവേ
മലപ്പുറം: വീട്ടിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണം മോഷ്ടിച്ചത് മൂന്മലപ്പുറം ജില്ലാ വനിതാ ക്രിക്കറ്റ് പ്ലയറും മുൻ കിറ്റെക്സ് ഗാർമെന്റ്സ് ജീവനക്കാരിയുമായ 22കാരി. അമരമ്പലം കരുനെച്ചിക്കുന്നിലെ ചെറളക്കാടൻ ശ്യാമ സി. പ്രസാദിനെയാണ് (22) മോഷണക്കേസിൽ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 25 ന് രാത്രി 12.30 ന് അമരമ്പലം സൗത്ത് കരുനെച്ചിക്കുന്ന് താമസിക്കുന്ന ഇട്ടേപ്പാടൻ ഉഷയുടെ വീട്ടിൽ കിടപ്പുമുറിയുടെ കട്ടിലിനടിയിൽ സ്യൂട്ട് കേസിൽ സൂക്ഷിച്ചിരുന്ന ഏഴു പവനോളം തൂക്കം വരുന്ന (രണ്ടര ലക്ഷം രൂപ) സ്വർണാഭരണം കളവുപോയ കേസിൽ പൂക്കോട്ടുംപാടം സ്റ്റേഷനിൽ ലഭിച്ച പരാതിയിലുള്ള കേസിന് ഇതോടെ തുമ്പായി.
കൂട്ടുകാരിയുമൊത്ത് നിലമ്പൂർ അമരമ്പലത്തെ വീട്ടിലെത്തി രാവിലെ 11 മണിയോടെ പരാതിക്കാരി ഉഷയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അടുക്കള വാതിൽ തുറന്ന് കിടപ്പുമുറിയിലെ കട്ടിലിനടിയിലെ പെട്ടിയിൽ സൂക്ഷിച്ച ആഭരണങ്ങളിൽ നിന്ന് കുറച്ച് ആഭരണങ്ങൾ എടുത്ത് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ഉച്ചയോടെ വണ്ടൂരിലെ ജൂവലറിയിലെത്തി സ്വർണം വിൽപ്പന നടത്തി പുതിയ ആഭരണങ്ങൾ മാറ്റി വാങ്ങിയും ബാക്കി കിട്ടിയ പണം കൊണ്ടു രണ്ടു പുതിയ മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും വാങ്ങുകയും പിന്നീട് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ലോഡ്ജുകളിൽ താമസിച്ചു വരികയായിരുന്നു.
പൊലീസ് അന്വേഷണ അന്വേഷണത്തിൽ ശ്യാമയുടെ പങ്ക് വ്യക്തമായി. പതിവുപോലെ ഇപ്പോഴും സ്റ്റേഷനിലേക്ക് അമ്മയെയും പെൺസുഹൃത്തിനെയും കൂട്ടി വന്ന പ്രതി ശ്യാമ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും കളവ് നടത്തിയ വിധവും തൊണ്ടി മുതലിനെ കുറിച്ചുള്ള വിവരവും നൽകി.
സംശയത്തിന്റെ പേരിൽ ഇതിനുമുമ്പ് സ്റ്റേഷനിലേക്ക് പല തവണ വിളിപ്പിച്ചെങ്കിലും കുറ്റം നിഷേധിക്കുകയും നിരപരാധിയായ തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുചോദ്യം ചെയ്യുന്നതിനെതിരെ പൊലീസ്‌കാർക്കെതിരെ പരാതി കൊടുക്കുമെന്ന് പറഞ്ഞ് വിരട്ടുകയും ചെയ്യുമായായിരുന്നു. മോഷണം നടന്ന വീട്ടിലെ പെട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ ആഭരണങ്ങളും മോഷണം പോവാതിരുന്നതും ആഭരണം വീട്ടിലുള്ള കാര്യം ശ്യാമ ക്കറിയാമെന്നതും അടുത്തിടെയായി പെൺ സുഹൃത്തുമായി കറങ്ങിയുള്ള ശ്യാമയുടെ ആർഭാട ജീവിതവുമാണ് പൊലീസിന്റെ അന്വേഷണം ശ്യാമയിലേക്ക് എത്തിച്ചത്.
പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ, എസ്‌ഐ. ജയകൃഷ്ണൻ, എസ്.സി.പി.ഒ. ജയലക്ഷ്മി, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐ. എം. അസൈനാർ, എൻ.പി. സുനിൽ, ടി. നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.