തിരുവനന്തപുരം: സ്ത്രീകൾ സമൂഹത്തിനും സ്ഥാപനത്തിനും നൽകുന്ന സംഭാവനകളെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വോഡഫോൺ ഇന്ത്യ മാർച്ച് ഏഴു മുതൽ 11 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര വനിതാദിന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 'പ്ലെഡ്ജ് ഫോർ പാരിറ്റി' - തുല്യതയ്ക്കായുള്ള പ്രതിജ്ഞ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാകും പരിപാടികളും മറ്റും സംഘടിപ്പിക്കുന്നത്.

തൊഴിലിടങ്ങളിലെ വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വോഡഫോൺ ഇന്ത്യ കഴിഞ്ഞ കുറേ വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്താകമാനമുള്ള കമ്പനിയുടെ 13,000 ജീവനക്കാരിൽ സ്ത്രീപ്രാധിനിത്യം വർദ്ധിപ്പിക്കുന്നതിനും വോഡഫോൺ പ്രാധാന്യം നൽകുന്നുണ്ട്.

'തുല്യഅവസരങ്ങൾ പ്രധാനം ചെയ്യുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. വനിതാ പ്രൊഫഷണലുകൾക്ക് അനുയോജ്യമാകുന്ന തരത്തിലുള്ള അന്തരീക്ഷം പരുവപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ ഊന്നിയുള്ള വൈവിധ്യവത്ക്കര ശ്രമങ്ങളാണ് കമ്പനി നടപ്പാക്കിവരുന്നത്. ഇപ്പോൾ ഞങ്ങളുടെ 21 ശതമാനം ജീവനക്കാരും സ്ത്രീകളാണ്. ഉടൻ തന്നെ അത് 30
ശതമാനത്തിലേക്ക് ഉയർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ വനിതാ ജീവനക്കാരെയും അവരുടെ സംഭാവനകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികൾ നടപ്പാക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്' വോഡഫോൺ ഇന്ത്യയുടെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ സുവമോയ് റോയ് പറഞ്ഞു.