ബറേലി: യോഗി ആദിഥ്യനാഥിന്റെ സ്വന്തം ഉത്തർ പ്രദേശിൽ റേഷൻ ലഭിക്കാത്തതു മൂലം സ്ത്രീ പട്ടിണികിടന്ന് മരിച്ചു.ബറേലിയിലെ ഇഷാഖ് അഹമ്മദിന്റെ ഭാര്യ സാകിന (50) ആണ് മരിച്ചത്. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം.

ഫത്തേഗഞ്ചിലെ ഭോലെ നഗറിലാണ് ഇഷാഖ് അഹമ്മദും സാകിനയും കഴിഞ്ഞിരുന്നത്.
കഴിഞ്ഞ അഞ്ചു ദിവസമായി സാകിന കിടപ്പിലായിരുന്നു. റേഷൻ കടയിൽ എത്താൻ ഇവർക്ക് കഴിയാത്തതിനാൽ റേഷൻ ലഭിച്ചില്ല. സാകിനയ്ക്കു അസുഖമാണെന്നും അറിയിച്ചിട്ടും ഇഷാഖിന് റേഷൻ നൽകാൻ കടയുടമ തയാറായില്ല. സാകിനയുടെ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ റേഷൻ നൽകാൻ കഴിയുവെന്നാണ് കടയുടമ അറിയിച്ചത്. ഇതേ തുടർന്ന് ദമ്ബതികൾ പട്ടിണിയിലായിരുന്നു. ഭക്ഷണം കഴിക്കാത്തതിനാൽ. അഞ്ചുദിവമായി അസുഖബാധിതയായിരുന്നു ഇവർ.

വാർത്താ ഏജൻസിയായ എൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.നേരത്തെ ഝാർഖണ്ഡിലെ സന്തോഷി കുമാരിയെന്ന പെൺകുട്ടി റേഷൻ ലഭിക്കാതെ പട്ടിണി മൂലം മരിച്ചത് വാർത്തയായിരുന്നു.