- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം'; സ്വയംപര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്റ്റ്'; സ്ത്രീധനത്തിനെതിരായ ബോധവത്കരണവുമായി മോഹൻലാൽ
തിരുവനന്തപുരം: സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനവും യുവതികളുടെ ആത്മഹത്യകളുമൊക്കെ ചർച്ചയാവുന്ന സമയത്ത് സ്ത്രീധനത്തിനെതിരായ ബോധവത്കരണ ക്യാംപെയ്നുമായി മോഹൻലാൽ. തന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ആറാട്ട്' എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പമാണ് മോഹൻലാലിന്റെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ.
'മക്കളേ നിങ്ങൾ വിഷമിക്കേണ്ട കേട്ടോ. നിങ്ങടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണനുണ്ട്. നിങ്ങൾ ഈ മെമ്പറന്മാരോട് പറഞ്ഞോ, നിങ്ങൾക്ക് കല്യാണം വേണ്ട, പഠിപ്പ് മുഴുമിക്കണം, സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ. അപ്രീസിയേഷൻ ആണ് കേട്ടോ. പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം. സ്വയംപര്യാപ്തതയാണ് വേണ്ടത്. അതാണ് പൊളിറ്റിക്കലി കറക്റ്റ്', എന്നാണ് ആറാട്ടിലെ രംഗത്തിൽ മോഹൻലാൽ കഥാപാത്രമായ നെയ്യാറ്റിൻകര ഗോപൻ പറയുന്നത്.
'തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്' എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയ്ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ