- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോളേജിൽ ഐ സി യുവിൽ കഴിഞ്ഞ 58കാരന് കൂട്ടിരിക്കാനെത്തിയ ഭാര്യ യുവാവുമായി പ്രണയത്തിലായി; ചികിത്സക്ക് നൽകിയ പണവുമായി യുവാവിനൊപ്പം ഒളിച്ചോടി
ചേർത്തല: കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 44 കാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്. ഇയാൾ അൾസർ ബാധിച്ച് ജനുവരി 17 മുതൽ 26വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ സഹായത്തിനെത്തിയ അടൂർ സ്വദേശിയായ യുവാവുമായി ഇവിടെ വച്ച് പരിചയത്തിലായി. 26ന് ഭർത്താവിനെ വാർഡിലേക്കു മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവിനൊപ്പം കടന്നത്. ചികിത്സക്കായി ബന്ധുക്കൾ നൽകിയ പണം ഉൾപ്പെടെ ഇവർ കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു.നാട്ടിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ചതായും പരാതിയിൽ ഉണ്ട്.
Next Story