- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് 25കാരി ഒളിച്ചോടിയത് രണ്ടാഴ്ച മുമ്പ് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ടാക്‌സി ഡ്രൈവർക്കൊപ്പം; പ്രതികൾ പിടിയിലായത് രണ്ടാമത്തെ കുഞ്ഞിനെയും ഉപേക്ഷിച്ച് മടങ്ങുന്നതിനിടെ; അമീർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെ ചൂഷണം ചെയ്തെന്ന് പൊലീസ്
മലപ്പുറം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഷെയർചാറ്റിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ മലപ്പുറത്തെ 25കാരിയും കാമുകനും പിടിയിൽ. മലപ്പുറം ചുങ്കത്തറ ചീരക്കുഴി സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെയും കാമുകൻ തൃശൂർ അർണാട്ടുകര മാൻകുളങ്ങര പറമ്പിൽ അമീറി (38)നെയുമാണ് എടക്കര പൊലീസ് ഇൻസ്‌പെക്ടർ പി.എസ് മഞ്ജിത്ത് ലാൽ അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനാലിനാണ് രണ്ടാഴ്ച മുമ്പ് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട അമീറിനൊപ്പം യുവതി ഒളിച്ചോടിയത്. ഏഴു വയസായ കുട്ടിയെ മാതാവിനെ ഏൽപിച്ച ശേഷം മൂന്നര വയസുള്ള കുട്ടിയെ കൂട്ടിയാണ് യുവതി കാമുകനൊപ്പം പോയത്. ഇതേ തുടർന്നു യുവതിയുടെ മാതാവ് എടക്കര പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. പ്രതികൾ നാലു ദിവസത്തോളം തൃശൂർ, ആലപ്പുഴ ഭാഗങ്ങളിൽ കറങ്ങി.
അതിനിടെ കൂടെയുള്ള കുട്ടിയെയും ഉപേക്ഷിക്കാനായി നാട്ടിൽ തിരിച്ചത്തെിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ഇന്നു ഉച്ചക്ക് രണ്ടരയോടെ ചുങ്കത്തറ പൂച്ചക്കുത്തിലെ ബന്ധുവീട്ടിൽ കുട്ടിയെ ഉപേക്ഷിച്ച് തിരിച്ചു പോകുന്നതിനിടെയാണ് യുവതിയും കാമുകനും പിടിയിലായത്. തൃശൂരിൽ നിന്നു ബസ് മാർഗം നിലമ്പൂരിലത്തെി ഓട്ടോ വിളിച്ചു പൂച്ചകുത്തിലെ ബന്ധുവീട്ടിൽ എത്തി കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുന്നതിനിടെ ഇവരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
പിടിയിലായ അമീർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെയാണ് ചൂഷണം ചെയ്തത്. സാമ്പത്തിക ചൂഷണവും പതിവാണ്. ഖത്തറിലേക്കു വിസ വാഗ്ദാനം ചെയ്ത് ചീരകുഴിയിലെ കാമുകിയുടെ സഹോദരനിൽ നിന്നു പതിനായിരം രൂപയും തട്ടിയെടുത്തിട്ടുണ്ട്. തൃശൂർ ടൗണിൽ ടാക്‌സി ഡ്രൈവറായ പ്രതിക്ക് ഭാര്യയും മകളുമുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിനാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത്. കുട്ടികളെ ഉപേക്ഷിക്കാനുള്ള പ്രേരണാ കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി. ഇൻസ്‌പെക്ടർക്ക് പുറമെ എസ്ഐ ജോസ്, സിപിഒമാരായ അരുൺ, ടി.എസ്. നിഷ എന്നിവരാണ് ഇവരെ പിടികൂടിയത്.