- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഇന്നേ വരെ യുവതികൾ പോയില്ലെന്നും ആരാധന നടത്തിയില്ലെന്നും പറഞ്ഞിട്ടുണ്ടോ? അവിടെ എല്ലാം നടന്നിട്ടുണ്ട്; രജനികാന്ത് പറയുമ്പോലെ നാൻ നിനച്ചാൽ നിനച്ചത് മുടിപ്പവേൻ....; ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം യുവതികളുമായി അങ്ങ് പൊയ്ക്കൂടെ....; അതൊന്നും ഞങ്ങളുടെ പരിപാടിയല്ല; പോകുന്ന സ്ത്രീകൾക്ക് സംരക്ഷണവും നൽകും; ശബരിമലയിൽ യുവതി പ്രവേശനം ഇടത് സർക്കാർ സാധ്യമാക്കിയെന്ന് അവകാശപ്പെട്ട് മന്ത്രി എംഎം മണി; കോതമംഗലത്തെ മണിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
കോതംമംഗലം: ശബരിമലയിൽ യുവതികൾ ആരാധന നടത്തിയെന്ന അവകാശവാദവുമായി വൈദ്യുത മന്ത്രി എംഎം മണി. കോതമംഗലത്താണ് മാധ്യമങ്ങളോട് പതിവ് ശൈലിയിൽ ശബരിമല വിഷയത്തിൽ പ്രതികരണവുമായെത്തിയത്. വനിതാ മതിലുമായുള്ള അഭിപ്രായ പ്രകടനങ്ങൾ നടുത്തുന്നതിനിടെയാണ് ശബരിമലയിലെ യുവതി പ്രവേശനത്തിൽ മന്ത്രി വിശദീകരണം നടത്തിയത്. അവിടെ ആരും കേറില്ലെന്നും പറഞ്ഞിരിക്കുകയാണോ? എല്ലാം നടന്നിട്ടുണ്ട്... വനിതകളും യുവതികളുമെല്ലാം വരുന്നുണ്ടെന്നും കാണിക്ക ഇടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് യുവതി പ്രവേശനത്തിലെ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനമാണോ എന്ന ചോദ്യത്തോട് അതെ എന്നാണ് മന്ത്രി പ്രതികരിച്ചത്. വനിതകളൊക്കെ ഇഷ്ടം പോലെ വരുന്നുണ്ട്. യുവതികളും കേറിയിട്ടുണ്ട്. കേറിയില്ലെന്നാണോ വിശ്വസിക്കുന്നത്. ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം യുവതികളുമായി അങ്ങ് പൊയ്ക്കൂടെ..... സ്ത്രീകൾ ആരാധന നടത്തിയിട്ടില്ലെന്ന് സർക്കാർ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എല്ലാം കൃത്യമായി തന്നെ നടന്നിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. വനിതാ മതിൽ സംഭവമാകുമെന്നും അറുപത് ലക്ഷം സ്ത്ര
കോതംമംഗലം: ശബരിമലയിൽ യുവതികൾ ആരാധന നടത്തിയെന്ന അവകാശവാദവുമായി വൈദ്യുത മന്ത്രി എംഎം മണി. കോതമംഗലത്താണ് മാധ്യമങ്ങളോട് പതിവ് ശൈലിയിൽ ശബരിമല വിഷയത്തിൽ പ്രതികരണവുമായെത്തിയത്. വനിതാ മതിലുമായുള്ള അഭിപ്രായ പ്രകടനങ്ങൾ നടുത്തുന്നതിനിടെയാണ് ശബരിമലയിലെ യുവതി പ്രവേശനത്തിൽ മന്ത്രി വിശദീകരണം നടത്തിയത്. അവിടെ ആരും കേറില്ലെന്നും പറഞ്ഞിരിക്കുകയാണോ? എല്ലാം നടന്നിട്ടുണ്ട്... വനിതകളും യുവതികളുമെല്ലാം വരുന്നുണ്ടെന്നും കാണിക്ക ഇടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് യുവതി പ്രവേശനത്തിലെ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനമാണോ എന്ന ചോദ്യത്തോട് അതെ എന്നാണ് മന്ത്രി പ്രതികരിച്ചത്.
വനിതകളൊക്കെ ഇഷ്ടം പോലെ വരുന്നുണ്ട്. യുവതികളും കേറിയിട്ടുണ്ട്. കേറിയില്ലെന്നാണോ വിശ്വസിക്കുന്നത്. ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം യുവതികളുമായി അങ്ങ് പൊയ്ക്കൂടെ..... സ്ത്രീകൾ ആരാധന നടത്തിയിട്ടില്ലെന്ന് സർക്കാർ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എല്ലാം കൃത്യമായി തന്നെ നടന്നിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. വനിതാ മതിൽ സംഭവമാകുമെന്നും അറുപത് ലക്ഷം സ്ത്രീകൾ അതിൽ പങ്കെടുക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അണിനിരത്താൻ 30 ലക്ഷം പേരാണ് പങ്കെടുക്കേണ്ടത്. എന്നാൽ അറുപത് ലക്ഷം പേരെത്തും. ഇടുക്കിയിൽ നിന്ന് 45,000 പേരും. ഇവർക്ക് വണ്ടിയും ബുക്ക് ചെയ്തു. വലിയൊരു സംഭവമായി അത് മാറും. ഗിന്നസ് ബുക്കിലും ഇടം നേടും-മന്ത്രി പറഞ്ഞു.
വനിതാ മതിലിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് വനിതകളെ കൊണ്ടു പോകാൻ സ്‌കീമില്ല. സർക്കാരിന്റെ പ്രോഗ്രാമായി അംഗീകരിക്കപ്പെട്ടതു കൊണ്ട് പണം സർക്കാർ മുടക്കുമെന്ന് അർത്ഥമില്ല. പോകുന്നവർ പിരിവെടുക്കും. ആലുവയിൽ 15 കിലോമീറ്റർ ഇടുക്കിയിൽ ഉള്ളവർ നിരക്കും. വനിതകളുടെ മതിലിനൊപ്പം പുരുഷന്മാരുടെ സമാന്തര
മതിലും വരും. വനിതകളെ കൊണ്ട് പോകാനും ആവേശം കൊള്ളാനുമാകും പുരുഷ മതിൽ-മന്ത്രി വിശദീകരിച്ചു. ഇതിനിടെയിൽ വൈദ്യുത നിരക്കിനെ കുറിച്ച് ചോദിച്ചപ്പോൾ ആനക്കാര്യത്തിനിടെ ചേനക്കാര്യം ചോദിക്കരുതെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു.
ആരെന്ത് പറഞ്ഞാലും വനിതകൾ പരിപാടിക്ക് എത്തും. പുതിയ വനിതകളും വരും. വരാനുള്ള ആളുകളുടെ ലിസ്റ്റും വണ്ടിയുമായി. കോളുകൊടുക്കേണ്ട ആവശ്യമേ ഉള്ളൂ. കാസർഗോഡ് മുതൽ തിരുവനന്തപുരം 620 കിലോമീറ്റർ. ഇതൊരു ലോക സംഭവമാകും. ഗിന്നസ് ബുക്കിലുമാകും. യുഡിഎഫ് എന്തു പറഞ്ഞാലും ആളു വരും. മഴ പെയ്തതിനും നമ്മളെ കുറ്റം പറഞ്ഞവരാണ് യുഡിഎഫുകാർ. അവരെന്തെങ്കിലും പറയട്ടേ. എന്തു വന്നാലും വനിതാ മതിൽ മഹാ സംഭവമാകും. ഇതിന് ശേഷമാണ് രജിനീ കാന്തിന്റെ ഡയലോഗും മന്ത്രി പറഞ്ഞത്. രജനികാന്ത് പറയുമ്പോലെ നാൻ നിനച്ചാൽ നിനച്ചത് മുടിപ്പവേൻ....എന്നായിരുന്നു മാസ് ഡയലോഗ്.
ശബരിമലയിൽ കോടതി വിധി നടപ്പാക്കും. യുഡിഎഫും ബിജെപിയും ആർ എസ് എസും എല്ലാം കൂടെ ഇല്ലാത്ത പ്രശ്‌നമുണ്ടാക്കി. എന്നിട്ടും എല്ലാം ഭംഗിയായി ചെയ്തു. കോടതി വിധി നടപ്പക്കാൻ ആത്മാർത്ഥമായി എല്ലാം ചെയ്തു. ഇനിയും ചെയ്യം. ജനുവരി 22ന് കോടതി എന്ത് പറഞ്ഞാൽ അതും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെയാണ് യുവതികളൊന്നും കയറിയില്ലല്ലോ എന്ന ചോദ്യം മാധ്യമ പ്രവർത്തകർ ഉയർത്തിയത്. ഇതിനോടാണ് മന്ത്രി യുവതി പ്രവേശനം നടത്തിയെന്ന തരത്തിൽ പ്രതികരിച്ചത്. ആരു പറഞ്ഞു... ചുമ്മ.. നിങ്ങൾ ഇവിടെ ഇരുന്ന് ചുമ്മ സ്വപ്‌നം കാണാതെ... അവിടെ വനിതകൾ ഇഷ്ടം പോലെ വരുന്നുണ്ട്. പിന്നെ എന്തിനാണ് ഈ സംവിധാനം. കോടിക്കണക്കിന് രൂപ അവിടെ വരുന്നുണ്ട്- മന്ത്രി പറഞ്ഞു.
ഇതോടെ യുവതികൾ കയറിയോ എന്നും ഔദ്യോഗിക പ്രഖ്യാപനമാണോ എന്നും ചോദ്യമെത്തി. ഇതിനോടും യുവതി പ്രവേശനം നടന്നുവെന്ന തരത്തിലായിരുന്നു പ്രതികരണം. യുവതികളും കേറിയി ട്ടുണ്ട്. കേറിയി ല്ലെന്നും പറഞ്ഞിരിക്കുകയാണോ.. നിങ്ങൾ ഏത് ലോകത്തായിരുന്നു. ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം സ്ത്രീകളുമായി കയറിയാൽ പോരെ. ആരും തടയില്ല. അതിനുള്ള കെൽപ്പ് ഞങ്ങൾക്കുണ്ട്. അത് ഞങ്ങളുടെ പരിപാടിയല്ല. പോകുന്നവർക്ക് സംരക്ഷണം നൽകും. സ്ത്രീകൾക്ക് പോകാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ആരാധന നടത്താം. പോയില്ലെങ്കിൽ ശിക്ഷിക്കുമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.
സർക്കാർ സംരക്ഷണത്തിൽ യുവതികൾ കയറിയെന്നാണോ പറയുന്നതെന്ന ചോദ്യത്തിനും മന്ത്രിയുടെ പ്രതികരണം അതേ എന്നായിരുന്നു. സർക്കാർ ഇന്നേ വരെ യുവതികൾ പോയില്ലെന്നും ആരാധന നടത്തിയിട്ടല്ലെന്നും പറഞ്ഞിട്ടുണ്ടോ? നിങ്ങളോട് പറഞ്ഞോ? പറ... അവിടെ എല്ലാം നടന്നിട്ടുണ്ട്. -ഇങ്ങനെയാണ് മന്ത്രി ഈ വിഷയത്തിൽ പ്രതികരണങ്ങൾ നിർത്തിയത്. കോതംമംഗലത്തെ മന്ത്രിയുടെ പ്രഖ്യാപനത്തോടെ ശബരിമലയിൽ യുവതികൾ ആരാധന നടത്തിയെന്നാണ് സർക്കാർ സ്ഥിരീകരിക്കുന്നതെന്നാണ് ഉയരുന്ന വാദം.