- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയുമായുള്ള ബന്ധം മഞ്ജു വാര്യർ പൂർണ്ണമായും വിച്ഛേദിക്കും. കസബയെ വിമർശിച്ച പാർവതിയുടെ നിലപാടിനെ തുടർന്നുള്ള സംഭവങ്ങളിൽ മഞ്ജു വാര്യർ അതീവ ദുഃഖിതയാണ്. മമ്മൂട്ടിക്കെതിരെയുള്ള ലേഖനം വനിതാ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിൽ ഷെയർ ചെയ്തതും മഞ്ജുവിനെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വനിതാ കൂട്ടായ്മയുമായി തനിക്കൊരു ഇനി ബന്ധമുണ്ടാകില്ലെന്ന് സിനിമയിലെ വിശ്വസ്തരെ മഞ്ജു അറിയിച്ചു കഴിഞ്ഞു. പരസ്യമായി തന്നെ ഇക്കാര്യം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. ഈ ഭിന്നതയിൽ മറ്റ് സിനിമാ സംഘടനകളൊന്നും ഇടപെടില്ല. സിനിമയിലെ വനിതാ കൂട്ടായ്മയിലെ പ്രശ്‌നങ്ങൾ അവർ തീർക്കട്ടേയെന്നാണ് താരസംഘടനയുടേയും നിർമ്മാതാക്കളുടെ സംഘടനകളുടേയും നിലപാട്. പതിനെട്ട് പേർ ചേർന്നുണ്ടാക്കിയ സംഘടനയാണ് സിനിമയിലെ വനിതാ കൂട്ടായ്മ. മഞ്ജു വാര്യരെ മുന്നിൽ നിർത്തിയായിരുന്നു ഇത്. നടിയെ അക്രമിച്ച സംഭവകത്തെ തുടർന്നായിരുന്നു നീക്കം. എന്നാൽ സിനിമയിൽ സജീവമല്ലാത്ത ചിലരും ഈ സംഘടനയിലേക്ക് നുഴഞ്ഞു കയറി. ആരോടും ചോദിക്കാതെ
കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയുമായുള്ള ബന്ധം മഞ്ജു വാര്യർ പൂർണ്ണമായും വിച്ഛേദിക്കും. കസബയെ വിമർശിച്ച പാർവതിയുടെ നിലപാടിനെ തുടർന്നുള്ള സംഭവങ്ങളിൽ മഞ്ജു വാര്യർ അതീവ ദുഃഖിതയാണ്. മമ്മൂട്ടിക്കെതിരെയുള്ള ലേഖനം വനിതാ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിൽ ഷെയർ ചെയ്തതും മഞ്ജുവിനെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വനിതാ കൂട്ടായ്മയുമായി തനിക്കൊരു ഇനി ബന്ധമുണ്ടാകില്ലെന്ന് സിനിമയിലെ വിശ്വസ്തരെ മഞ്ജു അറിയിച്ചു കഴിഞ്ഞു. പരസ്യമായി തന്നെ ഇക്കാര്യം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. ഈ ഭിന്നതയിൽ മറ്റ് സിനിമാ സംഘടനകളൊന്നും ഇടപെടില്ല. സിനിമയിലെ വനിതാ കൂട്ടായ്മയിലെ പ്രശ്‌നങ്ങൾ അവർ തീർക്കട്ടേയെന്നാണ് താരസംഘടനയുടേയും നിർമ്മാതാക്കളുടെ സംഘടനകളുടേയും നിലപാട്.
പതിനെട്ട് പേർ ചേർന്നുണ്ടാക്കിയ സംഘടനയാണ് സിനിമയിലെ വനിതാ കൂട്ടായ്മ. മഞ്ജു വാര്യരെ മുന്നിൽ നിർത്തിയായിരുന്നു ഇത്. നടിയെ അക്രമിച്ച സംഭവകത്തെ തുടർന്നായിരുന്നു നീക്കം. എന്നാൽ സിനിമയിൽ സജീവമല്ലാത്ത ചിലരും ഈ സംഘടനയിലേക്ക് നുഴഞ്ഞു കയറി. ആരോടും ചോദിക്കാതെ ഡഎബ്ല്യൂസിസി എന്ന ബാനറിൽ പല പരിപാടികളും സംഘടിപ്പിച്ചു. ഇതോടെയാണ് മഞ്ജു ആദ്യമായി സംഘടനയുമായി അകലാനുള്ള നീക്കം തുടങ്ങുന്നത്. തമിഴകത്ത് സ്ത്രീ സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിക്കാൻ നടൻ വിശാൽ സമീപിച്ചതും മഞ്ജുവിനെയാണ്. എന്നാൽ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മഞ്ജു വിശാലിനെ മടക്കുകയും ചെയ്തു. അപ്പോൾ തന്നെ മഞ്ജു ഡബ്ല്യൂസിസിയുമായി അകന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന് ശേഷമാണ് കസബ വിവാദം ഉണ്ടാകുന്നത്.
ബോധപൂർവ്വമാണ് കസബയിൽ മമ്മൂട്ടിയെ അധിക്ഷേപിച്ചതെന്ന വാദം സിനിമയിൽ സജീവമാണ്. അതിന് ശേഷം മമ്മൂട്ടിയെ വ്യക്തിപരമായി കളിയാക്കി ഡബ്ല്യൂസിസിയിൽ പോസ്റ്റ് വന്നു. സമൂഹമാധ്യമത്തിൽ പാർവ്വതിയെ അധിക്ഷേപിച്ചതിന് പൊലീസിൽ കേസ് കൊടുത്തു. മമ്മൂട്ടി ഫാൻസുകാരിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ അധിക്ഷേപത്തിനെതിരെ പരാതി കൊടുക്കുമ്പോൾ മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്തത് ശരിയാണോ എന്ന ചോദ്യം സജീവമായി ഉയർന്നു കഴിഞ്ഞു. ആരെന്ത് പറഞ്ഞാലും മമ്മൂട്ടി കേസ് കൊടുക്കില്ല. ഇത് മനസ്സിലാക്കിയാണ് ഡബ്ല്യൂ സിസിയുടെ പേജിൽ മമ്മൂട്ടിയെ മോശകാരനാക്കി എഴുതിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നേരത്തെ ആക്രമിക്കപ്പെട്ട നടിയുടെ പേരും ഈ ഫെയ്‌സ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ ഇതേ ആളുകൾ തന്നെ അജു വർഗ്ഗീസിനേയും മറ്റും നടിയുടെ പേര് പറഞ്ഞതിന്റെ പേരിൽ കേസിൽ കുടുക്കുകയും ചെയ്തു. ഇത് ഇരട്ടത്താപ്പാണെന്നാണ് ഉയരുന്ന വിമർശനം. നടിയുടെ പേര് പൊലീസിൽ പരാതിയെത്തിയപ്പോൾ പിൻവലിക്കുകയാണ് കൂട്ടായ്മ ചെയ്തത്. ഈ നടപടികളിൽ സിപിഎമ്മും വലിയ പ്രതിഷേധത്തിലാണ്. ഇടത് ആഭിമുഖ്യമുള്ളവരെന്ന മുഖവുമായാണ് പലരും ഡബ്ല്യൂസിസിയുടെ മുന്നിൽ നിൽക്കുന്നത്. ഇവർ മമ്മൂട്ടിക്കെതിരെ ഉപയോഗിച്ച ഭാഷ അതിരുവിട്ടതാണെന്ന് മുതിർന്ന സിപിഎം നേതാവ് മറുനാടനോട് പറഞ്ഞു. ഇങ്ങനെ സിനിമയിൽ തമ്മിലടി രൂക്ഷമാക്കുന്ന തരത്തിൽ ഇടപെടൽ നടത്തുന്നവർക്ക് പിന്തുണ നൽകാനാകില്ലെന്നാണ് സിപിഎമ്മിന്റെ പക്ഷം.
ഡബ്ല്യൂസിസിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ മമ്മൂട്ടിക്കെതിരെ നടത്തിയ വ്യക്തിഹത്യയാണ്. ഈ വിഷയത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കാൻ സൈബർ പൊലീസിനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആരും പരാതി നൽകിയില്ല. പരാതി നൽകരുതെന്ന് ഫാൻസുകാർക്ക് മമ്മൂട്ടി നിർദ്ദേശവും നൽകിയിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും പ്രകോപിതരാകരുതെന്നാണ് മമ്മൂട്ടിയുടെ നിർദ്ദേശമെന്നാണ് സൂചന. അതിനിടെയാണ് വനിതാ കൂട്ടായ്മയിലെ ഭിന്നതയും പുതിയ തലത്തിലെത്തുന്നത്. പാർവ്വതിയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നപ്പോൾ മഞ്ജു വാര്യരും മറ്റും പ്രതികരിച്ചില്ലെന്നാണ് പാർവ്വതിയെ അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാൽ കസബയെ അനവസരത്തിൽ കുറ്റപ്പെടുത്തേണ്ട സാഹചര്യമെന്താണെന്നാണ് മറു വിഭാഗത്തിന്റെ ചോദ്യം.
സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കാനാണ് വനിതാ കൂട്ടായ്മ ഉണ്ടാക്കിയത്. അതായിരുന്നു ലക്ഷ്യം. അല്ലാതെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയല്ല. അതാണിപ്പോൾ സംഭവിക്കുന്നതെന്നാണ് നടിമാരിൽ ഭൂരിഭാഗത്തിന്റേയും നിലപാട്. മുഖ്യധാര നടികളാരും ഇനി ഡബ്ല്യൂസിസിയുമായി സഹകരിക്കില്ല. സംഘടന ഔദ്യോഗികമായി രൂപീകരിച്ചിട്ടുണ്ട്. എന്നാൽ മെമ്പർഷിപ്പ് വിതരണമൊന്നും തുടങ്ങിയിട്ടില്ല. കസബ ഉയർത്തിയ വിവാദം ചില്ലറയല്ല. ഇപ്പോഴും അതു കെട്ടടങ്ങിട്ടില്ല. ഇതിന്റെ പേരിൽ പാർവതിക്കു നേരിടേണ്ടി വന്നതു വലിയ സൈബർ ആക്രമണം തന്നെയായിരുന്നു. ഇപ്പോഴും അതു തുടരുന്നുവെന്നതും യാഥാർത്ഥ്യമാണ്.
ഇപ്പോഴിതാ പാർവതിയുടെ ഒരു ട്വീറ്റ് ആണ് ചർച്ചയാകുന്നത്. എല്ലാവരുടെയും തനിനിറം പുറത്തു വന്നു എന്നും ഇതെല്ലാം കണ്ടു രസിച്ചിരിക്കുകയാണ് എന്നുമായിരുന്നു പാർവതി ട്വിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കം മുതൽ ഡബ്ല്യൂസിസിക്ക് ഒപ്പമുണ്ടായിരുന്ന മഞ്ജു വാര്യർ ഇപ്പോൾ സംഘടനയിൽ നിന്ന് അകൽച്ചയിലാണ് എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണു പാർവതിയുടെ ട്വിറ്റ് ചർച്ചയായത്. ഇത് മഞ്ജു വാര്യർക്ക് എതിരെ പാർവ്വതി ഇട്ടതെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് സംഘടനയിലെ പിളർപ്പ് പുറംലോകം വ്യക്തമായി മനസ്സിലാക്കുന്നത്. നിലവിൽ മൂന്ന് ഗ്രൂപ്പുകളായി ഡബ്ല്യൂസിസി പിരിഞ്ഞുവെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ ഒരു പക്ഷത്ത് പാർവ്വതിയും റീമാ കല്ലിങ്കലും അടക്കമുള്ളവരുണ്ട്. മഞ്ജുവാണ് മറുപക്ഷത്തും.
67 വയസുള്ള, നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മെഗാതാരത്തെ വേദനിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടാകുന്നത്. കസബയിലെ രാജൻ സക്കറിയ എന്ന വളഷൻ പൊലീസ് ഓഫീസറെ തൊഴിലിന്റെ ഭാഗമായി അവതരിപ്പിച്ചു എന്ന കാരണത്താലാണ് അദ്ദേഹത്തിനെതിരെ സൈബർ ലോകത്ത് വാളെടുത്തവരെല്ലാം വിമർശനം ഉന്നയിക്കുന്നത്.
പാർവതി ഉദ്ദേശിച്ചത് സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ചാണെങ്കിലും കസബയെ ഉദാഹരിച്ചതോടെ വിവാദം കത്തിപ്പടർന്നു. മമ്മൂട്ടി ആരാധകർ സൈബർ ലോകത്ത് പാർവതിയെ ആക്രമിക്കുകയും ചെയ്തതോടെ വിഷയം പിടിവിട്ടു പോകുന്ന അവസ്ഥയിലാണ്. നടി നൽകിയ പരാതിയുടെ പേരിൽ അറസ്റ്റുണ്ടാകുകയും ചെയ്തു. ഇതിനിടെ കസബയുടെ സംവിധായകൻ അറസ്റ്റു ചെയ്യപ്പെട്ട യുവാവിന് ജോലി വാഗ്ദാനം ചെയ്തു രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ സൈബർ ലോകത്തെ ചർച്ചയിൽ അനാവശ്യമായി പക്ഷം പിടിച്ച് വുമൺ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തിയതോടെ വിഷയത്തിലെ കളം മാറി.
മമ്മൂട്ടിയെ വ്യക്തിപരമായി അവഹേളിക്കുന്ന ലേഖനം കഴിഞ്ഞ ദിവസം മലയാളം സിനിമയിലെ വനിതാ കൂട്ടായ്മ ഷെയർ ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. മമ്മൂട്ടിയെ ബലാത്സംഗ കേസ് പ്രതിയായ ദിലീപിനോട് താരതമ്യം ചെയ്തു സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചു കൊണ്ടും ഡെയ്ലോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനമാണ് ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്. ഈ സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ലേഖനത്തിൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പോലെയാണ് മമ്മൂട്ടിയെയും താരതമ്യപ്പെടുത്തുന്നത്. മമ്മൂട്ടിയെ പോലെ മലയാളത്തിലെ പ്രധാന നടനെ അനാവശ്യമായി ആക്രമിക്കുന്ന നടപടിയായിപ്പോയി എന്നാണ് മഞ്ജു അടക്കമുള്ളവർ വിലയിരുത്തുന്നത്.
ഇതിനിടെ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നവരെ വിമർശിച്ചുകൊണ്ട് പാർവതി തന്നെ രംഗത്തെത്തിയത്. എല്ലാവരുടേയും തനി നിറം പുറത്തുവന്നെന്നും ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും പാർവതി ട്വിറ്ററിൽ കുറിച്ചത്. ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു, പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നു -പാർവതി ട്വീറ്റിലൂടെ പറഞ്ഞു.