കോഴിക്കോട്: ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്ത്യൻ ജനതയെ വേർതിരിക്കുന്ന സംഘ്പരിവാർ നീക്കത്തിനെതിരെ സ്ത്രീ സമൂഹം ജാഗ്രതയുള്ളവരാവണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്റ റിപ്പോർട്ട് അവതരിപ്പിച്ചു. സുഫീറ, ജമീല, മേരി എബ്രഹാം, ചന്ദ്രിക എന്നിവർ സംസാരിച്ചു.