കോഴിക്കോട്: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി ഏറെ നിരാശാജനകമാണെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്.

ഏറെ തെളിവുകളുണ്ടായിട്ടും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിക്കാതിരുന്നത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്. സ്ത്രീ സുരക്ഷയ്ക്കായി ധാരാളം നിയമങ്ങൾ നിലനിൽക്കെത്തന്നെ അവ ദുരുപയോഗം ചെയ്യുവാനുള്ള പഴുതുകൾ വച്ചുകൊടുത്തുകൊണ്ട് സ്ത്രീ സുരക്ഷ എന്നത് സമൂഹത്തിന് കിട്ടാക്കനിയാവുകയാണ് ഈ കോടതി വിധിയിലൂടെ സംഭവിക്കുന്നത്.