കോഴിക്കോട്: ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനം നടപ്പിലാക്കരുതെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്. വർധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപഭോഗത്താൽ രാജ്യത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതം ഇന്ന് ദുരിതപൂർണമാണ്. അതോടൊപ്പം മദ്യ മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനായി ഓൺലൈനായി മദ്യം കൊടുക്കാനുള്ള തീരുമാനം രാജ്യത്തെ ദുരിന്തഭൂമിയാക്കി മാറ്റുന്നതാണ്.

വീടുകൾ മദ്യശാലയാക്കി മാറ്റാനേ ഈ തീരുമാനം ഉപകരിക്കൂ. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽകുന്നത് കുറ്റമായിരിക്കെ മദ്യം നിർത്തലാക്കേണ്ട സർക്കാർ അതിന് പ്രോൽസാഹിപ്പിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും കെ.കെ. റൈഹാനത്ത് പ്രസ്താവനയിൽ പറഞ്ഞു.