സാമൂഹ്യ പ്രവർത്തകയും കോളേജ് അദ്ധ്യാപികയുമായ ഫൗസിയആരിഫിനെതിരെ ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായിസാമൂഹ്യ പ്രവർത്തകയും കോളേജ് അദ്ധ്യാപികയുമായഫൗസിയ ആരിഫിന്റെ ഫോട്ടോ വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ലൈംഗികാധിക്ഷേപവുംതെറി പ്രയോഗങ്ങളും വ്യക്തിഹത്യയും വ്യാപകമായി നടന്നു കൊണ്ടിരിക്കുകയാണ്. ഇത് നിരവധി വ്യക്തികളാണ് ഷെയർ ചെയ്യുന്നത് .

സ്വതന്ത്രമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയുംപൊതുരംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെ തളർത്താൻ വേണ്ടി സംഘടിതമായി നടക്കുന്ന ഈപ്രവർത്തനത്തിന് പിന്നിൽ സംഘ് പരിവാർ അനുയായികളുംസിപിഎം അനുകൂല സൈബർ വിഭാഗങ്ങളിലെ ചിലരുമാണ് എന്ന കാര്യം വ്യക്തമാണ്. സ്ത്രീത്വത്തെ അപഹസിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നവർ ആരായിരുന്നാലും അവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ സർക്കാരും പൊലീസും തയ്യാറാകണം.

സ്ത്രീകൾക്ക് നിർഭയമായി പൊതുപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാൻ ബാധ്യതയുള്ള സർക്കാർ, ഫൗസിയ ആരിഫിനെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ നിയമ നടപടിക്ക് തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.