- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തർക്കത്തിനിടെ അക്രമം തുടങ്ങിയത് കല്ലേറിൽ; കഹലം മൂർഛിച്ചപ്പോൾ കല്ലെടുത്ത് യുവതിയുടെ തലക്കടിച്ചത് ഗിരീഷ്; തിരുവനന്തപുരത്തെ യുവതിയുടെ കൊലയിലേക്ക് വഴിവെച്ചത് കുടുംബങ്ങൾ തമ്മിലുള്ള പക
തിരുവനന്തപുരം:തിരുവോണ ദിനത്തിൽ തിരുവല്ലത്തെ നടക്കിയ കൊലയ്ക്ക് പിന്നിൽ കുടുംബങ്ങൾ തമ്മിൽ നിലനിന്ന തർക്കമാണന്ന് റിപ്പോർട്ട്. തിരുവല്ലം നിരപ്പിൽ സ്വദേശി രാജിയാണ്(40) അയൽവാസി ഗിരീഷ് നടത്തിയ കല്ലേറിൽ മരിച്ചത്. തിരുവോണ ദിനത്തിൽ പുലർച്ചയായിരുന്നു സംഭവം.
തർക്കത്തിനിടെ ഗിരീഷ് കല്ലുകൊണ്ട് രാജിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജിയുടെ കുടുംബവും ഗിരീഷിന്റെ കുടുംബവും തമ്മിൽ മുൻപും തർക്കം നിലനിന്നിരുന്നതായി സ്ഥലവാസികൾ അറിയിച്ചു. സംഭവ ശേഷം ഒളിവിൽ പോയ ഗിരീഷിനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. രാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കൊളേജ് മോർച്ചറിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ
Next Story