- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐലൻഡ് എക്സ്പ്രസിൽ യുവതിക്ക് നേരെ പീഡനശ്രമം; ടിടിആറിനെതിരേ റെയിൽവേ പൊലീസിൽ പരാതി; അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ഐലൻഡ് എക്സ്പ്രസിൽ യുവതിക്ക് നേരെ ടിടിആർ പീഡനശ്രമം നടത്തിയതായി പരാതി. ഏപ്രിൽ 12ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്.
ടിടിആർ പി.എച്ച്.ജോൺസൺ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി. ടിടിആർ പിഎച്ച് ജോൺസണെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
സ്ലീപ്പർ ടിക്കറ്റ് മാറ്റി എ.സി കോച്ചിലേക്ക് നൽകണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോൾ ഇയാൾ യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് ഇയാൾ ഒളിവിലാണെന്ന് റെയിൽവേ പൊലീസ് അറിഞ്ഞത്.
Next Story