- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിലവർധനവിൽ പ്രതിഷേധം: വനിതാ എംപിക്കു നേരെ ചീമുട്ടയേറ്; രണ്ട് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
ഭുവനേശ്വർ: ബിജെഡി എംപി അപരാജിത സാരംഗിക്ക് നേരെയും കോൺഗ്രസ് പ്രവർത്തകർ ചീമുട്ടയെറിഞ്ഞു. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെതിരെ സമാനമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സാരംഗിക്കെതിരെയും കോൺഗ്രസുകാർ ചീമുട്ടയെറിഞ്ഞത്.മുഖ്യമന്ത്രിക്ക് നേരെ പുരിയിൽ വച്ചും എംപിക്ക് നേരെ ഭുവനേശ്വറിൽ വച്ചുമായിരുന്നു ആക്രമണം. അവശ്യസാധനങ്ങളുടെയും ഇന്ധനവിലവർധനവിനുമെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ആക്രമണം.
ബിജെഡിയുടെ പരാതിയിൽ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ആക്രമത്തിൽ തന്റെ കാറിന്റെ ചില്ലുകൾ തകർന്നതായും കേടുപാടുകൾ പറ്റിയതായും എംപി പറഞ്ഞു. അക്രമികളുടെ കൈയിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായും പരാതിൽ പറയുന്നു. അതിനിടെ ബാലസോറിലെ പുതിയ റെയിൽവെ സ്റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഭരണകക്ഷിയായ ബിജെഡി പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
പരിപാടിയിൽ പങ്കെടുത്ത ബിജെപി എംപി പ്രതാപ് സാരംഗിയുടെയും എംഎൽഎ സ്വരൂപ് ദാസിന്റെയും സാന്നിധ്യത്തിലായിരുന്നു സംഭവം. ബിജെഡി പ്രവർത്തകർ നവീൻ പട്നായികിന് ജയ് വിളിച്ചപ്പോൾ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിച്ചു. വാക്കേറ്റം രൂക്ഷമായതോടെയും എംപിയും എംഎൽഎയും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.