- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിൽ സ്ത്രീകൾക്ക് സ്ഥാനമില്ലെന്ന് വിലപിക്കുന്നവർ രാജസ്ഥാനിലേക്ക് വരിക; സ്ത്രീകളെ ഖ്വാസികളാക്കി നിയമിച്ച് മുസ്ലിം പള്ളി; വിവാഹം നടത്തുന്നതടക്കം പ്രധാന ചടങ്ങുകൾ എല്ലാം ഇവരുടെ കൈകളിൽ
ഇസ്ലാം മതം സ്ത്രീകളോട് വിവേചനപരമായി പെരുമാറുന്നുവെന്ന ആരോപണം വ്യാപകമാണ്. എന്നാൽ, രാജസ്ഥാനിലെ അഫ്രോസ് ബീഗത്തിന്റെയും ജഹനാരയുടെയും കഥയറിയുന്നവർ ഇനിയത് പറയില്ല. കാരണം, അവർ പുരുഷന്മാർ മാത്രം വഹിച്ചിരുന്ന ഖ്വാസി ചുമതലയിലേക്ക് എത്തപ്പെട്ട വനിതകളാണ്. മുംബൈയിൽപോയി ദാറുൽ ഉലൂം-ഇ-നിസാവയിൽനിന്ന് രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയശേ
ഇസ്ലാം മതം സ്ത്രീകളോട് വിവേചനപരമായി പെരുമാറുന്നുവെന്ന ആരോപണം വ്യാപകമാണ്. എന്നാൽ, രാജസ്ഥാനിലെ അഫ്രോസ് ബീഗത്തിന്റെയും ജഹനാരയുടെയും കഥയറിയുന്നവർ ഇനിയത് പറയില്ല. കാരണം, അവർ പുരുഷന്മാർ മാത്രം വഹിച്ചിരുന്ന ഖ്വാസി ചുമതലയിലേക്ക് എത്തപ്പെട്ട വനിതകളാണ്. മുംബൈയിൽപോയി ദാറുൽ ഉലൂം-ഇ-നിസാവയിൽനിന്ന് രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയശേഷമാണ് അവർ ഖ്വാസിയായി ചുമതലയേറ്റത്.
ഖ്വാസിമാരായുള്ള ഇവരുടെ ഉയർച്ച ഒട്ടും എളുപ്പമായിരുന്നില്ല. നാട്ടുകാരും ബന്ധുക്കളുമൊക്കെ പിന്തുണ നൽകിയെങ്കിലും ചില മതനേതാക്കൾ ഇതിനെ ശക്തമായി എതിർത്തു. പുരുഷന്മാർക്ക് മേൽക്കോയ്മയുള്ള മേഖലയാണിത്. അവിടേയ്ക്ക് സ്ത്രീകൾ എത്തപ്പെടുന്നതിനെ എതിർക്കുന്നവരേറെയായിരുന്നുവെന്ന് അഫ്രോസ് ബീഗം പറഞ്ഞു.
നിക്കാഹുൾപ്പെടെ ഖ്വാസിമാർ മേൽനോട്ടം വഹിക്കുന്ന ചടങ്ങുകളൊക്കെ ഇവർക്ക് ഇനി ചെയ്യാനാവും. എന്നാൽ വിവാഹത്തിന് മേൽനോട്ടം വഹിക്കുക മാത്രമല്ല, സമുദായത്തിലെ മറ്റനേകം വിഷയങ്ങളിലും ഖ്വാസിമാർക്ക് ചെയ്യാനുണ്ടെന്ന് ജഹനാര പറയുന്നു. സമൂഹത്തിലെ എല്ലാ മുസ്ലിം സ്ത്രീകൾക്കും വേണ്ടിയാണ് താൻ ഈ ചുമതലയേറ്റെടുത്തതെന്നും അവർ പറഞ്ഞു.
എന്നാൽ, അഫ്രോസ് ബീഗത്തിന്റെയും ജഹനാരയുടെയും വരവിനെ എതിർക്കുന്ന മതനേതാക്കൾ ഇപ്പോഴുമുണ്ട്. സ്ത്രീകൾക്ക് തീർപ്പുകൽപിക്കാൻ കഴിയാത്ത വിഷയങ്ങളുണ്ടെനെന്നും പെട്ടെന്നൊരു തീരുമാനമെടുക്കാൻ സ്ത്രീകൾക്കാകില്ലെന്നും ഗരീബ് നവാസ് ഫൗണ്ടേഷന്റെ മുഹമ്മദ് അൻസാർ റാസ പറഞ്ഞു. ഖ്വാസിമാർ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ സ്ത്രീകളുടെ കൈയിലൊതുങ്ങുന്നതല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
എന്നാൽ, ഖ്വാസിമാരായി ചുമതലയേൽക്കുന്നതിന് മുന്നെ തങ്ങളുടെ കഴിവിനെ ചോദ്യം ചെയ്യുന്നത് എന്തർഥത്തിലാണെന്ന് ജഹനാര ചോദിക്കുന്നു.