- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിമ്മിൽ വച്ച് പരിചയപ്പെടുമ്പോൾ തികഞ്ഞ സാത്വികനും ആത്മീയവാദിയും; പൂർണ സസ്യാഹാരി; പ്രണയിച്ച് വിവാഹം കഴിച്ചത് ബിസനസുകാരനെന്ന് കരുതി; ഗുണ്ടയെന്ന് തിരിച്ചറിഞ്ഞത് കോലാപൂരിൽ വെച്ച് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ; രണ്ട് മാസത്തെ ജയിൽവാസത്തിന് ശേഷം മോചിതയായത് നിയമപോരാട്ടത്തെ തുടർന്ന്; ജീവിതം തടവറയിലാക്കിയ 'പ്രണയം' തുറന്നു പറഞ്ഞ് യുവതി
കോലാപ്പൂർ: ജിമ്മിൽ പരിചയപ്പെട്ട യുവാവ് ബിസിനസുകാരനെന്നു കരുതി ഗുണ്ടാനേതാവിനെ പ്രണയിച്ച ഡോക്ടറുടെ മകൾക്ക് കിട്ടിയത് രണ്ടുമാസവും എട്ടു ദിവസവും ജയിൽവാസം. രാജസ്ഥാനിലെ ആൾവാറിൽ പപ്പാല ഗുർജാർ എന്ന ക്രിമിനലിനെ പ്രണയിച്ച ജിയ എന്ന യുവതിയാണ് കഥയിലെനായിക. ഗുണ്ടയാണെന്ന് അറിയാതെയാണ് പ്രണയിച്ചതെന്നും നിരപരാധിയാണെന്നും തിരിച്ചറിഞ്ഞതിനെ തുടർന്ന് ബുധനാഴ്ച യുവതി ജയിൽ മോചിതയായി.
ജനുവരി 28 ന് മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുമാണ് പപ്പാല ഗുർജാറിനൊപ്പം ജിയയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യ 7 ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. ഫെബ്രുവരി 4 ന് കോടതി അവരെ ജയിലിലേക്ക് അയച്ചു. ഏകദേശം 2 മാസവും 4 ദിവസവും അവർ ജയിലിൽ കിടന്നു. ഒരാൾ ആരാണെന്ന് അറിയാതെ അയാൾക്കൊപ്പം മറ്റൊരാൾ ഉണ്ടായാൽ അയാൾ എങ്ങിനെ കുറ്റവാളിയാകും എന്ന ജിയയുടെ അഭിഭാഷകൻ അങ്കിത് ബോദ്ധ്യപ്പെടുത്തിയതോടെ ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു. ഒരു ബിസിനസ് മാൻ എന്ന സ്വയം വിശേഷിപ്പിച്ചിരുന്ന പപ്പാല ഗുണ്ടയാണെന്ന് ജിയ അറിഞ്ഞിരുന്നില്ല എന്നു വാദിച്ചു.
ഗുണ്ടയാണെന്നത് മറച്ചു വെച്ച് ഡൽഹിക്കാരനായ ബിസിനസുകാരൻ എന്ന വ്യാജേനെയാണ് ഗുർജാർ തന്നെ പരിചയപ്പെട്ടതെന്നാണ് ജയിൽ മോചിതയായ ജിയ പറഞ്ഞു. ലോക്ഡൗണിനെ തുടർന്ന് ഇവിടെ കുടുങ്ങിപ്പോയെന്നാണ് ഇയാൾ പറഞ്ഞത്.
പിന്നീട് ഇരുവരും ജിമ്മിലെത്തിയതോടെ കൂടുതൽ സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം സ്വന്തം ജിം തുടങ്ങാൻ തന്നോട് ഉപദേശിച്ച ഗുർജാർ പണം താൻ നൽകാമെന്നും പറഞ്ഞു. അന്നുമുതലാണ് ഇരുവരും അടുക്കാൻ തുടങ്ങിയത്. തുടർന്ന് പ്രണയത്തിലാകുകയായിരുന്നു. അതേസമയം ഗുർജാറിന്റെ ഒരു പണവും താൻ ഇതുവരെ അക്കൗണ്ടിൽ ആക്കിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
ജിയയുടെ അച്ഛൻ ചന്ദ് സിങ്ളർ ഒരു ഡോക്ടറാണ് അമ്മ ഒരു വീട്ടമ്മയും രണ്ടു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. സഹോദരൻ വിദ്യാഭ്യാസം ചെയ്യുന്നു. ഭോപ്പാലിലെ ഒരു നവാബ് കുടുംബത്തിലേക്ക് 2014 ൽ ജിയയെ വിവാഹം കഴിച്ച് അയച്ചതാണ്. എന്നാൽ ഭർത്താവിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതിനാൽ ഇരുവരും വിവാഹമോചനം നേടി. വിവാഹമോചനം നേടിയ ശേഷം മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ എൻഎംഎ മാർഷൽ ആർട്സ് ജിമ്മിൽ പരിശീലകയായി പ്രവർത്തിക്കുകയായിരുന്നു ജിയ.
കണ്ടുമുട്ടുമ്പോൾ ഡൽഹിയിലെ ഛത്തർപൂർ നിവാസിയായ മാൻസിംഗിന്റെ മകൻ ഹരീഷ് ചന്ദ്ര യാദവിന്റെ വീട്ടിൽ താമസിക്കുകയാണ് എന്നായിരുന്നു പപ്പാല ഗുർജർ പറഞ്ഞിരുന്നത്. ലോക്ക്ഡൗൺ കാരണം തനിക്ക് സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം ആണെന്നും അതുകൊണ്ടാണ് അവനൊപ്പം താമസിക്കുന്നതെന്നും പപ്പാല ഗുർജാർ അവളോട് പറഞ്ഞു. പ
പ്പാല ഗുർജർ വളരെ സാത്വികനും ആത്മീയനുമായിരുന്നു എന്നാണ് ജിയ പറഞ്ഞത്. പകലും രാവിലെയും വൈകിട്ടും ഹനുമാൻ ജി, കാളി മാതാ എന്നിവരെ ആരാധിച്ചിരുന്നു. ജിയ മാംസാഹാരിയും പാപ്പാലയുടെ പൂർണ്ണ സസ്യാഹാരിയുമായിരുന്നു.
കോഹാപൂരിലെ ജിം പരിശീലകയായിരുന്ന ജിയ ഗസ്സ, 30,000 മുതൽ 35,000 രൂപ വരെ സമ്പാദിച്ചിരുന്നു എന്നും പറഞ്ഞു. ജിയയുടെ ജിമ്മിൽ പപ്പാല ഗുർജറും പോകാൻ തുടങ്ങിയതോടെ ഡിസംബർ 13 ന് ഇരുവരും കണ്ടുമുട്ടുകയായിരുന്നു. തുടർന്ന് ഇരുവരും അടുപ്പത്തിലായി. ബിസിനസ്സുമായി ബന്ധപ്പെട്ടാണ് എത്തിയത് എന്നും ലോക്ക്ഡൗൺ കാരണം ഇവിടെ കുടുങ്ങി എന്നുമാണ്. ഈ സമയത്ത്, ജിയ പപ്പാലയുടെ പ്രണയ കെണിയിൽ കുടുങ്ങിയത്.