- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17ൽ എട്ടുപേരെ വിജയിപ്പിച്ച് എൽഡിഎഫ്; ഒൻപതിൽ ഒൻപതും തോറ്റ് യുഡിഎഫ്; ഈ തിരഞ്ഞെടുപ്പിലെ സ്ത്രീകളുടെ സാന്നിധ്യം സിപിഎമ്മിലും സിപിഐയിലും മാത്രം
തിരുവനന്തപുരം: കേരളചരിത്രത്തിൽ സ്ത്രീകൾക്ക് തിരഞ്ഞെടുപ്പു രംഗത്ത് പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന എൽഡിഎഫ് ഇക്കുറിയും പതിവുതെറ്റിച്ചില്ല. പതിനാലാം നിയമസഭയിലേക്ക് പതിനേഴുപേരെ മത്സരരംഗത്ത് നിർത്തി അതിൽ എട്ടുപേരെ സഭയിലെത്തിച്ച് ഇത്തവണയും എൽഡിഎഫ് സ്ത്രീ പ്രാതിനിധ്യത്തിൽ മുന്നിൽ നിൽക്കുന്നു. അതേസമയം ഒൻപതുപേർക്ക് യുഡിഎഫ് സീറ്റു നൽകിയെങ്കിലും അവർക്കെല്ലാം ഇക്കുറി തോൽവിപിണഞ്ഞു. സികെ ജാനു ഉൾപ്പെടെ എട്ടു വനിതകൾ എൻഡിഎ സ്ഥാനാർത്ഥികളായെങ്കിലും അവർക്കും ജയിച്ചുകയറാനായില്ല. എൽഡിഎഫ് കഴിഞ്ഞതവണ ജയിച്ച എട്ടു മണ്ഡലങ്ങളിൽ അവർ ഇത്തവണ സ്ത്രീ സ്ഥാനാർത്ഥികളെയാണ് മത്സരത്തിനിറക്കിയത്. കെ കെ ശൈലജ (കൂത്തുപറമ്പ്), രുഗ്മിണി സുബ്രഹ്മണ്യൻ (സുൽത്താൻ ബത്തേരി), കെ കെ ലതിക (കുറ്റ്യാടി), കെ പി സുമതി (മലപ്പുറം), സുബൈദ ഇസഹാക് (തൃത്താല), മേരി തോമസ് (വടക്കാഞ്ചേരി), ഷിജി ശിവജി (കുന്നത്തുനാട്), പ്രതിഭാ ഹരി(കായംകുളം), വീണ ജോർജ് (ആറന്മുള), അയിഷാ പോറ്റി (കൊട്ടാരക്കര), ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ) ടി എൻ സീമ (വട്ടിയൂർക്കാവ്) എന്നിവരായി
തിരുവനന്തപുരം: കേരളചരിത്രത്തിൽ സ്ത്രീകൾക്ക് തിരഞ്ഞെടുപ്പു രംഗത്ത് പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന എൽഡിഎഫ് ഇക്കുറിയും പതിവുതെറ്റിച്ചില്ല. പതിനാലാം നിയമസഭയിലേക്ക് പതിനേഴുപേരെ മത്സരരംഗത്ത് നിർത്തി അതിൽ എട്ടുപേരെ സഭയിലെത്തിച്ച് ഇത്തവണയും എൽഡിഎഫ് സ്ത്രീ പ്രാതിനിധ്യത്തിൽ മുന്നിൽ നിൽക്കുന്നു. അതേസമയം ഒൻപതുപേർക്ക് യുഡിഎഫ് സീറ്റു നൽകിയെങ്കിലും അവർക്കെല്ലാം ഇക്കുറി തോൽവിപിണഞ്ഞു. സികെ ജാനു ഉൾപ്പെടെ എട്ടു വനിതകൾ എൻഡിഎ സ്ഥാനാർത്ഥികളായെങ്കിലും അവർക്കും ജയിച്ചുകയറാനായില്ല.
എൽഡിഎഫ് കഴിഞ്ഞതവണ ജയിച്ച എട്ടു മണ്ഡലങ്ങളിൽ അവർ ഇത്തവണ സ്ത്രീ സ്ഥാനാർത്ഥികളെയാണ് മത്സരത്തിനിറക്കിയത്. കെ കെ ശൈലജ (കൂത്തുപറമ്പ്), രുഗ്മിണി സുബ്രഹ്മണ്യൻ (സുൽത്താൻ ബത്തേരി), കെ കെ ലതിക (കുറ്റ്യാടി), കെ പി സുമതി (മലപ്പുറം), സുബൈദ ഇസഹാക് (തൃത്താല), മേരി തോമസ് (വടക്കാഞ്ചേരി), ഷിജി ശിവജി (കുന്നത്തുനാട്), പ്രതിഭാ ഹരി(കായംകുളം), വീണ ജോർജ് (ആറന്മുള), അയിഷാ പോറ്റി (കൊട്ടാരക്കര), ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ) ടി എൻ സീമ (വട്ടിയൂർക്കാവ്) എന്നിവരായിരുന്നു സിപിഎമ്മിന്റെ വനിതാ സ്ഥാനാർത്ഥികൾ. ഇതിൽ കെ കെ ശൈലജ , പ്രതിഭാ ഹരി, വീണ ജോർജ്, ജെ മേഴ്‌സിക്കുട്ടിയമ്മ, അയിഷാ പോറ്റി എന്നിവർ വിജയിച്ചു.
ഫലം പുറത്തുവിടാത്ത വടക്കാഞ്ചേരിയിൽ മേരി തോമസ് 3 വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ അക്കരെയുടെ പിന്നിലാണ്. ഇതുകൂടി ലഭിച്ചാൽ എൽഡിഎഫിന്റെ സ്ത്രീ പ്രാതിനിധ്യം ഒൻപതാകും. ഗീത ഗോപി (നാട്ടിക), ശാരദാ മോഹൻ (പറവൂർ), ഇ എസ് ബിജിമോൾ (പീരുമേട്), സി കെ ആശ (വൈക്കം) എന്നിവർ സിപിഐയുടെ സ്ഥാനാർത്ഥികളായി. ഇതിൽ ശാരദാ മോഹൻ മാത്രമാണ് തോറ്റത്. ജനതാദൾ എസ് സ്ഥാനാർത്ഥിയായി കോവളത്ത് സിറ്റിങ് എംഎൽഎ ജമീല പ്രകാശം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ലാലി വിൻസെന്റ് (ആലപ്പുഴ), മറിയാമ്മ ചെറിയാൻ (റാന്നി), പത്മജ വേണുഗോപാൽ (തൃശൂർ), കെ എ തുളസി (ചേലക്കര), സി സംഗീത (ഷൊർണൂർ), ഷാനിമോൾ ഉസ്മാൻ (ഒറ്റപ്പാലം) അമൃത രാമകൃഷ്ണൻ (കല്യാശ്ശേരി), ധന്യ സുരേഷ് (കാഞ്ഞങ്ങാട്) എന്നിവരായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥികൾ.
കോൺഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫ് വനിതകൾക്ക് നൽകിയത്. മാനന്തവാടിയിൽ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരിൽ പത്മജ വേണുഗോപാലും. മറ്റുള്ളവർ മത്സരിച്ച സീറ്റുകളിൽ ഒന്നൊഴികെ എല്ലാം പതിമൂവായിരത്തിലേറെ വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചവയായിരുന്നു. 1996 ൽ ആണ് ഏറ്റവും കൂടുതൽ വനിതകൾ നിയമസഭയിൽ ഉണ്ടായിരുന്നത്.
പതിമൂന്നു പേർ. കഴിഞ്ഞ രണ്ടു നിയമസഭകളിലും ഏഴു വനിതകൾ വീതമാണ് ഉണ്ടായിരുന്നത്. അങ്ങനെ ഇത്തവണ വനിതാ പ്രാധിനിത്യം സഭയിൽ വർദ്ധിച്ചു. മുതിർന്ന നേതാവ് ബിന്ദുകൃഷ്ണയ്ക്ക് ഉൾപ്പെടെ സീറ്റുണ്ടാവുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും അവസാനം തഴയപ്പെട്ടു. ആലപ്പുഴയിൽ സീറ്റ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഷാനിമോൾ ഉസ്മാനെ ഒറ്റപ്പാലത്തേക്ക് മാറ്റിയതിലും മുറുമുറുപ്പ് ഉയർന്നിരുന്നു. കഴിഞ്ഞ രണ്ടു നിയമസഭകളിലും ഏഴു സ്ത്രീകൾ വീതമാണ് സഭയിലെത്തിയത്. ഏറ്റവും കൂടുതൽ സ്ത്രീകൾ സഭയിലെത്തിയത് 1996ൽ ആയിരുന്നു. 13 പേർ അന്ന് ജയിച്ചുകയറി.