- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിമ ബെൻ ആചാര്യ ഗുജറാത്തിലെ ആദ്യവനിതാ സ്പീക്കർ; വനിതാ സ്പീക്കർക്കായി പിന്തുണച്ച് കോൺഗ്രസും
ഗാന്ധിനഗർ: മുതിർന്ന ബിജെപി നേതാവ് നിമബെൻ ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കർ. ഇതോടെ സംസ്ഥാനത്തെ ആദ്യവനിതാ സ്പീക്കറായി നിമബെൻ.
കോൺഗ്രസും പിന്തുണച്ചതോടെ എതിരില്ലാതെയാണ് നിമാ ബെൻ തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സ്പീക്കർ സ്ഥാനത്തേക്ക് പേര് നിർദേശിച്ചത്. 182 അംഗങ്ങിൽ 65 എംഎൽഎ മാരുള്ള കോൺഗ്രസ് ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു.
1960ൽ ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായതിന് പിന്നാലെ ആദ്യമായാണ് ഒരു വനിത സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത്. മുഴുവൻ അംഗങ്ങളുടെ പേരിൽ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി ഉത്തരവാദിത്വത്തോടെ വിനിയോഗിക്കുമെന്ന് സ്പീക്കർ പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story