- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യന്ത്രത്തോക്കുകളും മിസൈൽ ലോഞ്ചറുകളുമായി വനിതാ ജവാന്മാർ ശത്രുക്കളുടെ നെഞ്ചുപിളർക്കുന്ന കാലം വിദൂരമല്ല; യുദ്ധമുന്നണിയിലേക്കു സ്ത്രീകളെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ച് കരസേന; ചരിത്രനീക്കത്തിനു പിന്തുണയുമായി ജനറൽ ബിബിൻ റാവത്ത്
ന്യൂഡൽഹി: യുദ്ധമുന്നണിയിൽ സ്ത്രീകൾക്കും അവസരം നല്കുന്നതിനെക്കുറിച്ച് കരസേന ആലോചിക്കുന്നു. സ്ത്രീകളെ യുദ്ധമുന്നണിയിൽ നിർത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് കരസേനമേധാവി ജനറൽ ബിബിൻ റാവത്ത് പറഞ്ഞു. പുരുഷന്മാർ മാത്രമുള്ള പല പദവികളിലും സ്ത്രീകളെ എത്തിക്കും. സൈനിക പൊലീസിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുമെന്നും ആർമി ചീഫ് പറഞ്ഞു. നിലവിൽ മെഡിക്കൽ, ലീഗൽ, വിദ്യാഭ്യാസം, സിഗ്നൽസ്, എഞ്ചിനീയറിങ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിൽ സൈന്യത്തിന് ഭാഗമാകൻ സ്ത്രീകൾക്ക് അനുവാദമുണ്ട്. എന്നാൽ തന്ത്രപ്രധാനമായ മേഖലകളിലും സൈനിക വിന്ന്യാസങ്ങളിലും എത്തിപ്പെടുന്നതിന് സ്ത്രീകൾക്ക് പരിമിധികളുണ്ടായിരുന്നു. സ്ത്രീകളെ ജവാന്മാരായി സൈന്യത്തിലേക്കു കൊണ്ടുവരുന്നതടക്കമുള്ള ആലോചനകളാണ് കരസേന നടത്തുന്നത്. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജനറൽ ബിബിൻ റാവത്ത് പറഞ്ഞു. ആദ്യം സ്ത്രീകളെ സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകൾക്കും ഉപയോഗിക്കുമെന്നും റാവത്ത് പറഞ്ഞു. ഇക്കാര
ന്യൂഡൽഹി: യുദ്ധമുന്നണിയിൽ സ്ത്രീകൾക്കും അവസരം നല്കുന്നതിനെക്കുറിച്ച് കരസേന ആലോചിക്കുന്നു. സ്ത്രീകളെ യുദ്ധമുന്നണിയിൽ നിർത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് കരസേനമേധാവി ജനറൽ ബിബിൻ റാവത്ത് പറഞ്ഞു. പുരുഷന്മാർ മാത്രമുള്ള പല പദവികളിലും സ്ത്രീകളെ എത്തിക്കും. സൈനിക പൊലീസിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുമെന്നും ആർമി ചീഫ് പറഞ്ഞു.
നിലവിൽ മെഡിക്കൽ, ലീഗൽ, വിദ്യാഭ്യാസം, സിഗ്നൽസ്, എഞ്ചിനീയറിങ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിൽ സൈന്യത്തിന് ഭാഗമാകൻ സ്ത്രീകൾക്ക് അനുവാദമുണ്ട്. എന്നാൽ തന്ത്രപ്രധാനമായ മേഖലകളിലും സൈനിക വിന്ന്യാസങ്ങളിലും എത്തിപ്പെടുന്നതിന് സ്ത്രീകൾക്ക് പരിമിധികളുണ്ടായിരുന്നു.
സ്ത്രീകളെ ജവാന്മാരായി സൈന്യത്തിലേക്കു കൊണ്ടുവരുന്നതടക്കമുള്ള ആലോചനകളാണ് കരസേന നടത്തുന്നത്. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജനറൽ ബിബിൻ റാവത്ത് പറഞ്ഞു. ആദ്യം സ്ത്രീകളെ സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകൾക്കും ഉപയോഗിക്കുമെന്നും റാവത്ത് പറഞ്ഞു. ഇക്കാര്യങ്ങൾ സർക്കാരുമായി ആലോചിച്ചശേഷമേ നടപടിയുണ്ടാവൂ എന്നും പിടിഐ വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ജർമനി, ഓസ്‌ട്രേലിയ, കാനഡ, യുഎസ്, ബ്രിട്ടൻ, ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, നോർവെ, സ്വീഡൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ സ്ത്രീകൾ യുദ്ധമുഖത്തും ഓപ്പറേഷനിലും പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെയും ഈ നിലയിലേക്ക് ഉയർത്താനുള്ള നീക്കങ്ങളാണ് ആലോചനയിലുള്ളത്.