- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ടർമാരെ ചുമതല ഏൽപ്പിച്ചും കുടുംബശ്രീക്കാരേയും തൊഴിലുറപ്പുകാരേയും രംഗത്തിറക്കിയും സർക്കാർ രംഗത്തെത്തിയിട്ടും 30ലക്ഷം സ്ത്രീകളെ കണ്ടെത്താനാവുമോ എന്ന ആശങ്ക ശക്തം; ക്ലാസുള്ള ദിവസം ആയിട്ടും സ്‌കൂൾ വിദ്യാർത്ഥിനികളെ കൂടി രംഗത്തിറക്കാൻ ആലോചിച്ച് സർക്കാർ; ശബരിമല യുവതി പ്രവേശനത്തിന്റെ പേരിൽ കരുത്ത് തെളിയിക്കാൻ സർക്കാരിന്റെ കുതന്ത്രങ്ങൾ തുടരുന്നു
തിരുവനന്തപുരം: വനിതാ മതിലിൽ അദ്ധ്യാപകരെയും സർക്കാർ ജീവനക്കാരെയും പങ്കെടുപ്പിക്കാൻ വകുപ്പുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. അതിനിടെ സ്‌കൂൾ കുട്ടികളേയും മതിലിന്റെ ഭാഗമാക്കാൻ നീക്കം തുടങ്ങി. കോളേജ് വിദ്ാർത്ഥിനികളേയും എത്തിക്കും. കേരളം മുഴുവൻ മതിൽ കെട്ടാനുള്ള സ്ത്രീകൾ എത്തുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ സംവിധാനം മുഴുവൻ എത്തിക്കാനുള്ള നീക്കം. തൊഴിലുറപ്പുകാരേയും കുടുംബശ്രീക്കാരേയും മതിലിന്റെ ഭാഗമാക്കും. ഇതിനൊപ്പം കുട്ടികൾ കൂടിയെത്തിയാൽ മുറിയാതെ മതിൽ ഉണ്ടാക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ജാതിമത സംഘടനകളുടെ സഹായത്തോടെയാണ് മതിൽ കെട്ടുന്നത്. എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസ സമൂഹം സർക്കാരിന് എതിരാണ്. അതുകൊണ്ട് തന്നെ വനിതകൾ സ്വയം മതിലിൽ അണിചേരാനെത്തുമെന്ന് സർക്കാരിന് പ്രതീക്ഷ ഇല്ല. അതിനാലാണ് രാഷ്ട്രീയ ഇടപെടലിന് അപ്പുറമുള്ള വവികൾ തേടുന്നത്. ഇതിന് വേണ്ടി ചീഫ് സെക്രട്ടറി ഉത്തരവും പുറത്തിറക്കി. അതിനിടെ സിപിഎമ്മിന്റെ രാഷ്ട്രീയപരിപാടിയായ വനിതാമതിലിൽ സർക്
തിരുവനന്തപുരം: വനിതാ മതിലിൽ അദ്ധ്യാപകരെയും സർക്കാർ ജീവനക്കാരെയും പങ്കെടുപ്പിക്കാൻ വകുപ്പുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. അതിനിടെ സ്‌കൂൾ കുട്ടികളേയും മതിലിന്റെ ഭാഗമാക്കാൻ നീക്കം തുടങ്ങി. കോളേജ് വിദ്ാർത്ഥിനികളേയും എത്തിക്കും. കേരളം മുഴുവൻ മതിൽ കെട്ടാനുള്ള സ്ത്രീകൾ എത്തുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ സംവിധാനം മുഴുവൻ എത്തിക്കാനുള്ള നീക്കം. തൊഴിലുറപ്പുകാരേയും കുടുംബശ്രീക്കാരേയും മതിലിന്റെ ഭാഗമാക്കും. ഇതിനൊപ്പം കുട്ടികൾ കൂടിയെത്തിയാൽ മുറിയാതെ മതിൽ ഉണ്ടാക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ജാതിമത സംഘടനകളുടെ സഹായത്തോടെയാണ് മതിൽ കെട്ടുന്നത്. എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസ സമൂഹം സർക്കാരിന് എതിരാണ്. അതുകൊണ്ട് തന്നെ വനിതകൾ സ്വയം മതിലിൽ അണിചേരാനെത്തുമെന്ന് സർക്കാരിന് പ്രതീക്ഷ ഇല്ല. അതിനാലാണ് രാഷ്ട്രീയ ഇടപെടലിന് അപ്പുറമുള്ള വവികൾ തേടുന്നത്. ഇതിന് വേണ്ടി ചീഫ് സെക്രട്ടറി ഉത്തരവും പുറത്തിറക്കി. അതിനിടെ സിപിഎമ്മിന്റെ രാഷ്ട്രീയപരിപാടിയായ വനിതാമതിലിൽ സർക്കാർ ജീവനക്കാരെല്ലാം പങ്കെടുക്കണമെന്ന് ഉത്തരവിട്ട ചീഫ് സെക്രട്ടറി ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. സാലറി ചാലഞ്ചിനുശേഷം അടുത്ത ആനമണ്ടത്തരവുമായി പിണറായി സർക്കാർ ഇറങ്ങിയിരിക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു.
സിപിഎമ്മും എൽഡിഎഫും ചേർന്നു നടത്തുന്ന രാഷ്ട്രീയപരിപാടിക്ക് എങ്ങനെയാണു സർക്കാർ ഖജനാവിലെ പണം ചെലവഴിക്കാൻ സാധിക്കുക? ഇതു തികച്ചും അധാർമികമായ ഏർപ്പാടാണെന്നും ചെന്നിത്തല ആരോപിക്കുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോവുകായണ് സർക്കാർ. ശബരിമല യുവതി പ്രവേശനവുമായി മതിലിന് ബന്ധമില്ലെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അങ്ങനെ അല്ലെന്ന് തന്നെയാണ് വിലയിരുത്തൽ. ശബരിമല വിഷയത്തിൽ കേരളത്തിലെ ബഹുഭൂരിഭാഗം സ്ത്രീകളും തങ്ങൾക്കൊപ്പമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. പാർട്ടി സംവിധാനമുപയോഗിച്ച് ആളുകളെ എഥ്തിക്കാൻ ശ്രമിക്കുന്നത് വിജയിക്കില്ല. അതുകൊണ്ടാണ് സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം.
ജനുവരി ഒന്നിനു സർക്കാർ നടത്തുന്ന വനിതാ മതിൽ വിജയിപ്പിക്കാൻ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളും എത്തും. സ്‌കൂൾ, കോളജ് വിദ്യാർത്ഥിനികളെക്കൂടി മതിലിൽ അണിനിരത്താനാണു നിർദ്ദേശം. വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ വഴിയാണു വിദ്യാർത്ഥിനികളെ എത്തിക്കുക. ഇതു സംബന്ധിച്ചു മുന്നൊരുക്ക യോഗങ്ങളിൽ നിർദ്ദേശം നൽകിത്തുടങ്ങി. ഇതിനുള്ള നീക്കം സജീവമായിട്ടുണ്ട്. ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി ഒന്നിന് സ്‌കൂൾ തുറന്നേക്കും. ക്ലാസുണ്ടെങ്കിൽ മാത്രമേ മതിലിന് കുട്ടികളെ കിട്ടൂവെന്നാണ് വിലയിരുത്തൽ. ഹാജറും നൽകും. വിദ്യാർത്ഥി സംഘടനകളെ ചുമതല ഏൽപ്പിക്കുമെങ്കിലും കുട്ടികളെ എത്തിക്കേണ്ട ചുമതല അദ്ധ്യാപകർക്ക് നൽകാനാണ് പിണറായി വിജയൻ സർക്കാരിന്റെ നീക്കം. അതിനിടെ മതിൽ സർക്കാർ പരിപാടിയാണെന്ന് മന്ത്രി ബാലനും സമ്മതിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാതല സംഘാടക സമിതി യോഗത്തിൽ അധ്യക്ഷനായ മന്ത്രി എ.കെ.ബാലൻ തന്നെയാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. വനിതാ മതിൽ നടത്തിപ്പ് സംഘടനകളെ ഏൽപിക്കുന്നതു ലക്ഷ്യത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നതിനാലാണു സർക്കാർ ഏറ്റെടുത്തതെന്നും ഇതു ലോകത്തിനു മാതൃകയാകുമെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും സർക്കാർ നീക്കമുണ്ട്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിനു സർവീസ് സംഘടനകളുടെയും അദ്ധ്യാപകരുടെയും സഹകരണം ആവശ്യപ്പെട്ടുള്ള ഉത്തരവിലാണു കേന്ദ്രസർക്കാർ ജീവനക്കാരുടെ പങ്കാളിത്തവും ആവശ്യപ്പെട്ടിരിക്കുന്നത്.
മാധ്യമങ്ങൾ ഉപയോഗിച്ചു പ്രചാരണം നടത്താൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒപ്പം സിനിമാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവരുടെയും ഉയർന്ന പദവികൾ വഹിക്കുന്ന വനിതകളുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പിനാണു നൽകിയിരിക്കുന്നത്. അതിനിടെ വനിതാ മതിലിനു വേണ്ടിയുള്ള സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നു. ഉത്തരവ് ചട്ടലംഘനമാണെന്നും പിൻവലിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (സെറ്റോ). വർഗീയവും രാഷ്ട്രീയവുമായ ചേരിതിരിവു സൃഷ്ടിക്കുന്നതിനു മാത്രമേ ഇത്തരം പരിപാടികൾ ഉപകരിക്കൂ എന്നും സെറ്റോ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
എൻജിഒ അസോസിയേഷന്റെ നേത്യത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്നു സെറ്റോ സംസ്ഥാന ചെയർമാൻ എൻ.കെ.ബെന്നി, ജനറൽ കൺവീനർ പി.ഹരിഗോവിന്ദൻ എന്നിവർ അറിയിച്ചു. കേരളം കാലാ കാലങ്ങളായി ആർജിച്ചെടുത്ത മതസൗഹാർദവും രാഷ്ടീയ പ്രബുദ്ധതയും നഷ്ടപ്പെടുത്താൻ മാത്രമേ ഇത്തരം പരിപാടികൾക്ക് ആകുകയുള്ളൂ. രാഷ്ട്രീയ താൽപര്യങ്ങളും ചില സാമുദായിക സംഘടനകളുടെ സ്വാർഥ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് നടത്തുന്ന വനിതാ മതിൽ പരിപാടിയിലേക്കു സർക്കാർ ജീവനക്കാരേയും അദ്ധ്യാപകരേയും കക്ഷികളാക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു യോഗം അറിയിച്ചു.
സർക്കാരിന്റെ പണം വനിതാ മതിലിനായി ഉപയോഗിക്കില്ലെന്നാണ് ആദ്യം ആറിയിച്ചത്. ഇന്നു മുതൽ 12 വരെ കലക്ടർമാർ യോഗം വിളിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും നിലവിൽ അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ല. സാലറി ചാലഞ്ച് പോലെ ഒരു മതിൽ ചാലഞ്ചായി ഇതു മാറിയാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കൊപ്പം നിയമനടപടികളും സ്വീകരിക്കാനാണു സെറ്റോ തീരുമാനം.