- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിന്റെ പേരിൽ സ്വകാര്യ ബസ് ഉടമകളെയും വിരട്ടി സിപിഎം; മതിലിന് ആളുകളെ എത്തിക്കാൻ ബസ് വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ട് ഇടുക്കിയിലെ സ്വകാര്യ ബസ് ഉടമകൾക്ക് നേതാക്കളുടെ സന്ദേശം; വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തിയും വരുതിക്ക് നിർത്തൽ; ക്ഷേമ പെൻഷനിൽ അടക്കം കയ്യിട്ടുവാരിയും സർക്കാർ ജീവനക്കാരെ നിർബന്ധിച്ച് തെരുവിൽ ഇറക്കിയും 'നവോത്ഥാനം' കൊണ്ടുവരുമെന്ന് ഉറപ്പിച്ച് സർക്കാർ
തൊടുപുഴ: വനിതാ മതിലിന് ആളെ കൂട്ടാൻ സിപിഎമ്മും സർക്കാരും ഭീഷണിയുടെ മാർഗ്ഗം തേടുന്നു എന്ന ആക്ഷേപം കൂടുതൽ ശക്തമാകുന്നു. മതിലിന് പണം കണ്ടെത്താൻ വേണ്ടി ക്ഷേമ പെൻഷനിൽ പോലും കൈയിട്ടു വാരിയതിൽ അമർഷം പുകയുന്നതിനിടെയാണ് കൂടുതൽ സമ്മർദ്ദ തന്ത്രവുമായി നേതാക്കളും സർക്കാറും രംഗത്തെത്തിയത്. വനിതാ മതിലിന് ആളുകളെ എത്തിക്കാൻ ബസ് വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിലെ സ്വകാര്യ ബസ് ഉടമകൾക്ക് സിപിഎം നേതാക്കളുടെ സന്ദേശം ലഭിച്ചു. സൗജന്യമായി വിട്ടു നൽകണം എന്നു തന്നെയാണ് ആവശ്യം. ഇടുക്കി ജില്ലയിൽ നിന്ന് ആലുവ ഭാഗത്തേക്ക് ആളുകളെ കൊണ്ടു പോകാൻ രാവിലെ തന്നെ എത്തണമെന്നാണു ഫോണിലൂടെയുള്ള നിർദ്ദേശം ലഭിച്ചത്. എന്നാൽ, ഓട്ടം റദ്ദാക്കാനാവില്ലെന്നും മറ്റും കാരണം പറഞ്ഞ് വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും ആക്ഷേപം നിലനിൽക്കുന്നു. പ്രളയകാലത്ത് ഹോട്ടൽ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെയുള്ള നേതാക്കളുടേതാണു നിർദ്ദേശം. ജില്ലയിൽ 400 സ്വകാര്യ ബസുകളാണുള്ളത്. ചില ടൂറിസ്റ്റ് ബസുകാരോടു
തൊടുപുഴ: വനിതാ മതിലിന് ആളെ കൂട്ടാൻ സിപിഎമ്മും സർക്കാരും ഭീഷണിയുടെ മാർഗ്ഗം തേടുന്നു എന്ന ആക്ഷേപം കൂടുതൽ ശക്തമാകുന്നു. മതിലിന് പണം കണ്ടെത്താൻ വേണ്ടി ക്ഷേമ പെൻഷനിൽ പോലും കൈയിട്ടു വാരിയതിൽ അമർഷം പുകയുന്നതിനിടെയാണ് കൂടുതൽ സമ്മർദ്ദ തന്ത്രവുമായി നേതാക്കളും സർക്കാറും രംഗത്തെത്തിയത്.
വനിതാ മതിലിന് ആളുകളെ എത്തിക്കാൻ ബസ് വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിലെ സ്വകാര്യ ബസ് ഉടമകൾക്ക് സിപിഎം നേതാക്കളുടെ സന്ദേശം ലഭിച്ചു. സൗജന്യമായി വിട്ടു നൽകണം എന്നു തന്നെയാണ് ആവശ്യം. ഇടുക്കി ജില്ലയിൽ നിന്ന് ആലുവ ഭാഗത്തേക്ക് ആളുകളെ കൊണ്ടു പോകാൻ രാവിലെ തന്നെ എത്തണമെന്നാണു ഫോണിലൂടെയുള്ള നിർദ്ദേശം ലഭിച്ചത്. എന്നാൽ, ഓട്ടം റദ്ദാക്കാനാവില്ലെന്നും മറ്റും കാരണം പറഞ്ഞ് വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും ആക്ഷേപം നിലനിൽക്കുന്നു.
പ്രളയകാലത്ത് ഹോട്ടൽ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെയുള്ള നേതാക്കളുടേതാണു നിർദ്ദേശം. ജില്ലയിൽ 400 സ്വകാര്യ ബസുകളാണുള്ളത്. ചില ടൂറിസ്റ്റ് ബസുകാരോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ബസുടമകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സഹകരിക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടതെന്നും സിപിഎം വൃത്തങ്ങൾ പറഞ്ഞു.
അതേസമയം പാലക്കാട് ജില്ലയിലെ പുതുശേരി പഞ്ചായത്തിൽ 3 ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ നിന്നു വനിതാ മതിലിനായി 100 രൂപ വീതം പിരിവെടുത്തതിനെപ്പറ്റി അന്വേഷണം നടത്താൻ സഹകരണസംഘം ജോയിന്റ് രജിസ്റ്റ്രാർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ ചെയ്തതു ന്യായീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പിരിവിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. 21 ലക്ഷം പേർക്ക് ആയിരത്തിലധികം സഹകരണ ബാങ്കുകളിലൂടെ 8,000 കോടിയിലധികം രൂപ പെൻഷനായി നൽകുന്നുണ്ട്. അതിൽ 3 പേരോടു പിരിവു വാങ്ങിയത് സഹകരണ പ്രസ്ഥാനങ്ങളാകെ പഴി കേൾക്കാൻ ഇടയാക്കിയെന്നു മന്ത്രി പറഞ്ഞു. ജീവനക്കാരന്റെ പേരിൽ നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതിനിടെ വനിതാ മതിലിൽ കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ബാലാവകാശകമ്മീഷൻ രംഗത്തുവന്നു. ഉത്തരവ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. കുട്ടികൾക്ക് സ്വന്തം അഭിപ്രായ പ്രകടനത്തിന് അവകാശമുണ്ടെന്നും കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു. പതിനെട്ട് വയസ്സിൽ താഴെയുള്ളവരെ വനിതാമതിലിൽ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ തീരുമാനം എടുക്കുംമുമ്പ് കുട്ടികളെയോ അല്ലെങ്കിൽ ബാലാവകാശ കമ്മീഷനെയോ സമീപിക്കണമായിരുന്നുവെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു.
ഹൈക്കോടതിയുടേത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനമാണ്. ഉത്തരവ് ഹൈക്കോടതി തിരുത്തണം. കുട്ടികൾക്കും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. അന്താരാഷ്ട്രനിയമങ്ങൾ പോലും അത് വ്യക്തമാക്കുന്നുണ്ടെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ മേൽനടപടി സ്വീകരിക്കാനാണ് ബാലാവകാശക്കമ്മീഷന്റെ തീരുമാനം.
വനിതാ മതിലിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്‌കൂളുകളിൽ ഉൾപ്പെടെ ലിംഗ വിവേചനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലിൽ പങ്കെടുപ്പിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷന്റെ നീക്കം.