ഷിക്കാഗോ: മലയാളി അസോസിയേഷന്റെ പോഷക സംഘടനയായ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിമൻസ് ഡേ ആഘോഷങ്ങൾ ഏപ്രിൽ ഒമ്പതിനു (ശനി) മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളിൽ നടക്കും.

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി അമ്പേനാട്ടിന്റെ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ കൗൺസിലർ ഓഫീസർ രാജേശ്വരി ചന്ദ്രശേഖരനും എഴുത്തുകാരി രതീദേവി, ഷിക്കാഗോയിലെ വിവിധ തലങ്ങളിൽ നേതൃത്വത്തിലിരിക്കുന്ന വനിതകൾ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ ഷിക്കാഗോ മലയാളി അസോസിയേഷനിലെ ആദ്യകാല വനിതകളെ ആദരിക്തും.

ശനി വൈകുന്നേരം നാലു മുതൽ ഏഴു വരെ വനിതകൾക്കായി ഫ്‌ളവർ അറേഞ്ച്‌മെന്റ്, വെജിറ്റബിൾ, ഫ്രൂട്ട് കാർവിങ്, ഹെയർ സ്‌റ്റൈലിങ്, മലയാള ഗാനം, ഡിബേറ്റ്, ഡംഷരേഡ്‌സ്, മിമിക്രി, മോണോ ആക്ട് എന്നീ ഇനങ്ങളിലാണ് മത്സരങ്ങളും അരങ്ങേറും. ഇരുപത് വയസിനു മുകളിലുള്ള എല്ലാ മലയാളി വനിതകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

യോഗത്തിനുശേഷം ഷിക്കാഗോയിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തങ്ങൾ, ഗാനങ്ങൾ എന്നിവയും ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ രത്‌നം ആയി കിരീടം ചൂടിയ അൻഷ ജോയി അമ്പേനാട്ടിന്റെ പെർഫോർമൻസും മറ്റു കലാപരിപാടികളും അരങ്ങേറും.

ഡിന്നറോടുകൂടി നടത്തുന്ന ഈ പരിപാടികളിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളികളേയും കുടുംബ സമേതം സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: ജൂബി വള്ളിക്കളം 312 685 5829, സുനൈന ചാക്കോ 847 401 1670, ആഷ മാത്യു 219 669 5444, ചിന്നു തോട്ടം 630 863 4984.