- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വനിതാ ഹോക്കി റഫറി അനുപമ പുച്ചിമണ്ട അന്തരിച്ചു; അന്ത്യം കോവിഡ് ബാധിതയായ ചികിത്സയിൽ കഴിയവേ; വിടവാങ്ങിയത് ഹോക്കി യിലെ അതുല്യ പ്രതിഭ
ബംഗ്ലൂരു :ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വനിതാ ഹോക്കി റഫറി അനുപമ പുച്ചിമണ്ട കോവിഡ് മൂലം മരണപെട്ടു . ഞായറാഴ്ച വൈകുന്നേരത്തോടെയണ് മരണം സംഭവിച്ചത്. കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 1980 ജൂലൈ എട്ടിന് ജനിച്ച അനുപമ കർണാടക കുടക് ജില്ലയിലെ നാപ്പോക്ലുവിലെ ബേത്തു സ്വദേശിനിയാണ്. ലോക ജൂനിയർ ഹോക്കി, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയുൾപ്പെടെ 88 അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ റഫറിയായി രുന്നു അനുപമ .
2004 ലാണ് അന്താരാഷ്ട്ര ഹോക്കി അമ്പയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അനുപമ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ റഫറിയായി ചുമതലയേറ്റ ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതയായിരുന്നു. ജപ്പാനിൽ നടന്ന ആദ്യത്തെ നാല് രാജ്യങ്ങളുടെ അന്താരാഷ്ട്ര ഹോക്കി ടൂർണമെന്റ് ആയ തകമഡോണോമിയ ഹൈദരാബാദിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് (ഇന്ത്യ) 2004, മക്കാവിൽ നടന്ന കിഴക്കൻ ഏഷ്യൻ ഗെയിംസ്, ചിലിയിൽ നടന്ന ജൂനിയർ ലോകകപ്പ്, സാന്റിയാഗോ 2005, - 2005 ൽ കൊറിയയിൽ നടന്ന ആറ് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര ടൂർണമെന്റ്, ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന കോമൺവെൽത്ത് ഗെയിംസ്, മറ്റ് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളിൽ റഫറിയായി തിളങ്ങിയിരുന്നു.
സബ് ജൂനിയർ, സീനിയർ വനിതകളുടെ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിലെ മത്സരാർത്ഥിയായി കർണാടകയെ പ്രതിനിധീകരിച്ചിരുന്നു. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഹോക്കി ചാമ്പ്യൻഷിപ്പിൽ മംഗളൂരുവിനെ പ്രതിനിധീകരിച്ച് തുടർച്ചയായി രണ്ടുവർഷം മത്സരത്തിൽ പങ്കെടുത്തിരുന്നു. 2002-2003 അധ്യയന വർഷത്തിൽ ഹോക്കിയിലെ മികച്ച ഓൾറൗണ്ടർ അവാർഡിന് അർഹയായിരുന്നു.
2007 ൽ ന്യൂഡൽഹിയിലെ സർദാർ ഗെയിൻ സിങ് മെമോറിയൽ ഹോക്കി സൊസൈറ്റി ബെസ്റ്റ് അമ്പയർ (വുമൺ) ഇന്ത്യ, 2011 ഫെബ്രുവരിയിൽ നമ ബെംഗളൂരു അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ഹോക്കി ഇന്ത്യ (എച്ച്ഐ) അനൂപമയുടെ നിര്യാണത്തിൽ അനുശോചിച്ചു.