- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിൽ നയം വ്യക്തമാക്കാതെ സർക്കാർ; സ്ത്രീ സുരക്ഷാ ഫണ്ടിൽ നിന്നും പണം കണ്ടെത്തുമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാറിന് എവിടെയും കാലുറക്കുന്നില്ല; ഇന്ന് പറയുന്നത് സർക്കാർ പണം ചെലവിടുമെന്നാണെങ്കിൽ നാളെ പറയുന്നത് വനിതകൾ തന്നെ പണം കണ്ടെത്തണമെന്ന്; പ്രളയാനന്തര കേരളത്തിൽ മേളകൾക്കു പണമില്ലാത്ത സർക്കാർ മതിലുകെട്ടുന്നതിനെതിരെ വ്യാപക വിമർശനം; വാനംവെട്ടിയപ്പോൾ തന്നെ മതിലിൽ കുടുങ്ങി പിണറായി സർക്കാർ
പത്തനാപുരം: വനിതാ മതിലിൽ ഇനിയും കൃത്യമായ നിലപാടെടുക്കാൻ കഴിയാതെ പിണറായി സർക്കാർ. ഇന്ന് പറയുന്നത് വനിതാ മതിനു വേണ്ടി സർക്കാർ പണം ചെലവിടുമെന്നാണെങ്കിൽ നാളെ പറയുന്നത് വനിതകൾ തന്നെ പണം കണ്ടെത്തണമെന്നാണ്. പ്രളയാനന്തര കേരളത്തിൽ കോടികൾ മുടക്കി മതിലു കെട്ടാൻ ഒരുങ്ങുന്ന സർക്കാരിന് എവിടെയും കാലുറപ്പിക്കാനാനവുന്നില്ല. ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ 50 കോടിയുടെ സ്ത്രീ സുരക്ഷാ ഫണ്ടിൽ നിന്നും വനിതാ മതിലിനുള്ള പണം ചെലവഴിക്കും എന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ഇന്ന് വീണ്ടും സർക്കാർ നിലപാടു മാറ്റി. ഒറ്റപ്പൈസ പോലും ഖജനാവിൽ നിന്ന് ഉപയോഗിക്കില്ലെന്നും വനിതാ ക്ഷേമപ്രവർത്തനങ്ങൾക്ക് 50 കോടി രൂപ മാറ്റിവച്ചെന്നും മാത്രമാണു സത്യവാങ്മൂലത്തിൽ പറയുന്നതെന്നുമാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. സർക്കാർ വനിതാ മതിലിനൊപ്പമാണെന്നു പറഞ്ഞാൽ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നല്ലെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച നവോത്ഥാന സദസ്
പത്തനാപുരം: വനിതാ മതിലിൽ ഇനിയും കൃത്യമായ നിലപാടെടുക്കാൻ കഴിയാതെ പിണറായി സർക്കാർ. ഇന്ന് പറയുന്നത് വനിതാ മതിനു വേണ്ടി സർക്കാർ പണം ചെലവിടുമെന്നാണെങ്കിൽ നാളെ പറയുന്നത് വനിതകൾ തന്നെ പണം കണ്ടെത്തണമെന്നാണ്. പ്രളയാനന്തര കേരളത്തിൽ കോടികൾ മുടക്കി മതിലു കെട്ടാൻ ഒരുങ്ങുന്ന സർക്കാരിന് എവിടെയും കാലുറപ്പിക്കാനാനവുന്നില്ല. ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ 50 കോടിയുടെ സ്ത്രീ സുരക്ഷാ ഫണ്ടിൽ നിന്നും വനിതാ മതിലിനുള്ള പണം ചെലവഴിക്കും എന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ഇന്ന് വീണ്ടും സർക്കാർ നിലപാടു മാറ്റി. ഒറ്റപ്പൈസ പോലും ഖജനാവിൽ നിന്ന് ഉപയോഗിക്കില്ലെന്നും വനിതാ ക്ഷേമപ്രവർത്തനങ്ങൾക്ക് 50 കോടി രൂപ മാറ്റിവച്ചെന്നും മാത്രമാണു സത്യവാങ്മൂലത്തിൽ പറയുന്നതെന്നുമാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സർക്കാർ വനിതാ മതിലിനൊപ്പമാണെന്നു പറഞ്ഞാൽ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നല്ലെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പണം ചെലവഴിക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികൾക്കു വകയിരുത്തിയ 50 കോടി രൂപയിൽ നിന്നു മതിലിനായി പണം നൽകുമെന്ന തരത്തിലാണ് സാമൂഹികനീതി അഡീഷനൽ സെക്രട്ടറി എം.കെ. ലീലാമണി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ എങ്ങനെയാണ് വനിതാ മതിൽ കെട്ടാൽ പണം കണ്ടെത്തുന്നത് എന്ന കാര്യത്തിൽ ഇനിയും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് പിന്നാലെ പ്രതിപക്ഷവും മറ്റും സർക്കാരിനെതിരെ വ്യാപക വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
സർക്കാർ പണം ചെലവിടില്ലെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പു നൽകുകയും ഹൈക്കോടതിയിൽ ഇതിനു വിരുദ്ധമായി സത്യവാങ്മൂലം നൽകുകയും ചെയ്തതിനെതിരെ കെ.സി. ജോസഫ് എംഎൽഎ സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകി. പണം സർക്കാർ ചെലവിടുമെന്ന് ചീഫ് സെക്രട്ടറി ആദ്യം ഇറക്കിയ ഉത്തരവ്, ചെലവിടില്ലെന്നു തിരുത്തുകയും ഇതേ നിലപാട് മുഖ്യമന്ത്രി നിയമസഭയിൽ പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയിലെ സത്യവാങ്മൂലവും പിന്നീട് നേരിട്ടെത്തിയുള്ള പിണറായിയുടെ നിലപാട് തിരുത്തലും. ഖജനാവിൽ നിന്നു പണം മുടക്കുന്ന ഇത്തരം പദ്ധതികളുടെ കൂട്ടത്തിലാണു വനിതാ മതിലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഒറ്റപ്പൈസ പോലും ഖജനാവിൽ നിന്ന് ഉപയോഗിക്കില്ലെന്നു മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും സത്യവാങ്മൂലത്തിൽ അങ്ങനെ പറയുന്നേയില്ല.
അതേസമയം പ്രളയാനന്തര കേരളത്തിൽ മേളകൾക്കു പണമില്ലെന്നു പറഞ്ഞ് സ്‌കൂൾ കലോത്സവം വരെ റദ്ദ് ചെയ്യാൻ തീരുമാനിച്ച സർക്കാർ കോടികൾ മുടക്കി മതിലുകെട്ടുന്നതിനെതിരെ വ്യാപക വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. വനിതാ മതിലിന് പൊതു ഖജനാവിലെ പണം വിനിയോഗിക്കുമെന്ന് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയ സർക്കാർ, രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരു പൈസ പോലും നൽകിയില്ല. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളിക്കു നൽകിയത് ഒരു ലക്ഷം രൂപ മാത്രം. പരമാവധി ചെലവു ചുരുക്കി നടത്തിയ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും ശാസ്ത്ര മേളയിലും വിദ്യാർത്ഥികൾക്കു ഭക്ഷണം വിളമ്പിയതും പരിപാടികൾ സംഘടിപ്പിച്ചതും അദ്ധ്യാപക സംഘടനകൾ പിരിച്ചെടുത്ത പണം കൊണ്ടായിരുന്നു.
ചലച്ചിത്രമേള, യുവജനോത്സവം, നെഹ്‌റു ട്രോഫി, കൊച്ചി ബിനാലെ തുടങ്ങിയവ പോലെയാണ് വനിതാ മതിലെന്ന് വിശദീകരണ പത്രികയിൽ പറഞ്ഞ സർക്കാരാണ് ഇവയ്‌ക്കെല്ലാം പൈസ നൽകാൻ പിശുക്കു കാട്ടിയപ്പോൾ വനിതാ മതിൽ പണിയാൻ കൈ അയച്ച് സഹായിക്കാൻ തീരുമാനിച്ചത്. ചലച്ചിത്ര മേള റദ്ദാക്കുന്നതു പുതിയ ചലച്ചിത്രകാരന്മാർക്ക് അംഗീകാരം നഷ്ടപ്പെടുത്തുമെന്നും കലോത്സവം റദ്ദാക്കിയാൽ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുമെന്നും വിമർശനം ഉയർന്നതിനെ തുടർന്നാണ് രണ്ടും നടത്താൻ തീരുമാനിച്ചത്. ഡെലിഗേറ്റുകളിൽ നിന്നു 2000 രൂപ പിരിച്ചെടുത്തും സ്‌പോൺസർഷിപ്പിലൂടെയുമാണ് ചലച്ചിത്ര മേള നടത്തിയത്.
സർക്കാർ 25 ലക്ഷം രൂപ നൽകിയപ്പോൾ കേരളത്തിന്റെ വിഹിതം വെറും ഒരു ലക്ഷം രൂപയായിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവം ഏഴു ദിവസമായിരുന്നത് ചെലവു ചുരുക്കാനായി മൂന്നു ദിവസമാക്കി. വിദ്യാർത്ഥികൾക്കു ഭക്ഷണം നൽകാനായി വേണ്ടി വന്ന 24 ലക്ഷം രൂപയും സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിഎ അദ്ധ്യാപകരിൽ നിന്നു പിരിച്ചെടുക്കുകയായിരുന്നു. പ്രോഗ്രാം കമ്മിറ്റിക്കു ചെലവായ മൂന്നു ലക്ഷം രൂപ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ വഹിച്ചു. സംസ്ഥാന ശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾക്കു ഭക്ഷണത്തിനുള്ള എട്ടു ലക്ഷം രൂപ കണ്ടെത്തിയതു സിപിഐ അനുകൂല അദ്ധ്യാപക സംഘടനയായ എകെഎസ്ടിയു ആയിരുന്നു.
അതേസമയം വനിതാ മതിൽ പിന്നിൽനിന്നു നയിച്ചാൽ മതിയെന്നു പ്രവർത്തകർക്കു സിപിഎം നിർദ്ദേശം നൽകി. സിപിഎമ്മിന്റെ നേതൃത്വത്തിലാണു വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്ന തോന്നൽ ഒഴിവാക്കാനാണ് ഇങ്ങനെ ഒരു നിർദ്ദേശം. മതിലിനു മുന്നോടിയായി എൽഡിഎഫ് നടത്തുന്ന പ്രചാരണ ജാഥയിലും കൊടികൾ ഒഴിവാക്കും. അദ്ധ്യാപികമാർ, പൊതുപ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകരായ വനിതകൾ തുടങ്ങിയവരെ മുന്നിൽ നിർത്തും. ഈ മേഖലയിൽപ്പെട്ട വനിതകളെ കണ്ടെത്തി മതിലിൽ ചേർക്കാൻ വാർഡ് തലത്തിൽ സ്‌ക്വാഡ് രൂപീകരിച്ചു.
അതേസമയം വനിതാ മതിലിൽ എൻഎസ്എസിനെ തിരുത്തി ഗണേശ് കുമാർ രംഗത്തെത്തി. വനിതാ മതിലിന് ജാതിയും മതവുമില്ല. നവേത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന വനിതാ മതിൽ ആർക്കും എതിരല്ലെന്ന് കെ ബി ഗണേശ് കുമാ പറഞ്ഞു. വനിതാമതിലിന്റെ പത്തനാപുരം നിയോജകമണ്ഡലംതല സ്വാഗതസംഘം രൂപവത്കരണയോഗത്തിലാണ് ഗണേശ് നിലപാട് വ്യക്തമാക്കിയത്.
മാധ്യമങ്ങളിലൂടെ മനുഷ്യമനസ്സുകളിൽ മതിലുകൾ തീർക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. സ്ത്രീകളുടെ സാമൂഹികമായ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. സ്ത്രീകളെക്കുറിച്ച് കരുതലുള്ള സർക്കാരാണിത്. വനിതാമതിൽ ആർക്കൊക്കെയോ എതിരാണെന്നാണ് ചിലർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജാതീയമായി ഇതിനെ വ്യാഖ്യാനിക്കുന്ന ചിലരുടെ ധാരണ തെറ്റാണ്. മതിൽ ആർക്കും എതിരല്ല. സ്ത്രീകളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഒരു ശക്തിപ്രകടനമായി ഇതിനെ കണ്ടാൽ മതി. വനിതാമതിൽ ജനങ്ങളെ രണ്ടായി തിരിക്കാനോ വിവിധ തട്ടുകളിലാക്കാനോ ഉള്ളതല്ല. മറിച്ചുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വനിതാമതിലിന്റെ നിയോജകമണ്ഡലം മുഖ്യരക്ഷാധികാരികൂടിയായ അദ്ദേഹം പറഞ്ഞു. താൻ ഒരു എൽ.ഡി.എഫ്. എംഎൽഎ. യും പൊതുപ്രവർത്തകനുമാണ്. വനിതാമതിൽ വിജയിപ്പിക്കേണ്ടത് തന്റെ ചുമതലയാണെന്നുമാണ് എൻഎസ്എസിനോടായി ഗണേശ് കുമാർ പറഞ്ഞത്.