- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വനിതാ മതിൽ; പിന്നെ മതി പരീക്ഷയെന്ന് പിണറായി സർക്കാർ; മതിൽകെട്ടാനായി സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റി വെച്ച് കേരളാ സർക്കാർ; ജനുവരി ഒന്നിന് നടക്കാനിരുന്ന എഞ്ചിനീയറിങ് പരീക്ഷകൾ മാറ്റിയത് 14ലേക്ക്; മതിൽകെട്ടാൻ പരീക്ഷ മാറ്റിവെച്ച സർക്കാർ വിശദീകരണം നൽകുന്നത് ദേശിയ പണിമുടക്കിന്റെ പേര് പറഞ്ഞ്
തിരുവനന്തപുരം: വനിതാ മതിൽ കെട്ടിയിട്ട് മതി പരീക്ഷകളെന്ന് പിണറായി സർക്കാർ. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് വേണ്ടി സാങ്കേതിക സർവകലാശാല എഞ്ചിനീയറിങ് പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് ത്‌ന്നെയായിരുന്നു എഞ്ചിനിയറിങ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ മതിൽകെട്ടുന്നതിൽ തടസ്സമുണ്ടാകാതിരിക്കാൻ വേണ്ടി സർക്കാർ പരീക്ഷ മാറ്റി വെക്കുക ആയിരുന്നു. ജനുവരി ഒന്നിലെ പരീക്ഷകൾ 14ന് നടത്താനാണ് ഇപ്പോൾ സർക്കാരിന്റെ തീരുമാനം. എന്നാൽ എന്തിനു വേണ്ടിയാണ് നേരത്തെ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവെച്ചതെന്ന് വ്യക്തമാക്കുന്നുമില്ല. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാല നൽകുന്ന വിശദീകരണം. എന്നാൽ ജനുവരി 8,9 തിയതികളിലാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകൾ തുറക്കുന്നത് 31 നുമാണ്. ബി.ടെക്, ബി.ആർക്, എം.ടെക്, എം.ആർക്, എം.സി.എ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒൻപത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റി
തിരുവനന്തപുരം: വനിതാ മതിൽ കെട്ടിയിട്ട് മതി പരീക്ഷകളെന്ന് പിണറായി സർക്കാർ. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് വേണ്ടി സാങ്കേതിക സർവകലാശാല എഞ്ചിനീയറിങ് പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് ത്‌ന്നെയായിരുന്നു എഞ്ചിനിയറിങ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ മതിൽകെട്ടുന്നതിൽ തടസ്സമുണ്ടാകാതിരിക്കാൻ വേണ്ടി സർക്കാർ പരീക്ഷ മാറ്റി വെക്കുക ആയിരുന്നു.
ജനുവരി ഒന്നിലെ പരീക്ഷകൾ 14ന് നടത്താനാണ് ഇപ്പോൾ സർക്കാരിന്റെ തീരുമാനം. എന്നാൽ എന്തിനു വേണ്ടിയാണ് നേരത്തെ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവെച്ചതെന്ന് വ്യക്തമാക്കുന്നുമില്ല. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാല നൽകുന്ന വിശദീകരണം. എന്നാൽ ജനുവരി 8,9 തിയതികളിലാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകൾ തുറക്കുന്നത് 31 നുമാണ്.
ബി.ടെക്, ബി.ആർക്, എം.ടെക്, എം.ആർക്, എം.സി.എ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒൻപത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകൾ യഥാക്രമം ജനുവരി 14, 21, 22 തീയതികളിൽ നടത്തുമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. എട്ട്, ഒൻപത് തീയതികളിൽ രാജ്യവ്യാപക ഹർത്താലുകളുണ്ട്. എന്നാൽ, ഒന്നാം തീയതിയിലെ പരീക്ഷ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത് ഇതാണ്. പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സർവകലാശാലയുടെ ഉത്തരവിൽ വനിതാ മതിലിനേക്കുറിച്ചുള്ള പരാമർശം ഒന്നുംതന്നെയില്ല.
അതേസമയം വനിതാ മതിലിന് വേണ്ടി പരീക്ഷകൾ മാറ്റിവച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിനായി സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ സംവിധാനങ്ങളെ വനിതാ മതിലിനായി ഉപയോഗിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി പിന്തുണയ്ക്കുന്ന രീതിയിലാണ് പുറത്ത് വരുന്നത്.
വനിതാ മതിലിനായി ആംബുലൻസുകൾ നൽകണമെന്ന് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസറുടെ ഉത്തരവിട്ട നടപടിക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. അതേസമയം ധാരാളം ആളുകൾ കൂടുന്നിടത്ത് മെഡിക്കൽ സംഘവും ആംബുലൻസുകളും തയ്യാറാക്കി നിർത്തുന്നത് സ്വാഭാവിക നടപടിയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ വിശദമാക്കി.