അറ്റ്ലാന്റാ: അറ്റ്ലാന്റാ ടാലന്റ് അരീനയും ഫ്ളവേഴ്സ് ടിവി യുഎസ്എയും സംയുക്തമായി ലോക വനിതാ ദിനത്തിന്റെ ഭാഗമായി അറ്റ്ലാന്റയിലെ മലയാളി വനിതാ ഡോക്ടർമാരെ ആദരിച്ചു. ഫ്ളവേഴ്സി ടി വി യുഎസ്എ അറ്റ്ലാന്റ റീജിയണൽ മാനേജർ ബിജു തോമസ് തുരുത്തുമാലിൽ സ്വാഗതം പറഞ്ഞ മീറ്റിംഗിൽ മാർക്കറ്റിങ് മാനേജർ അബുബക്കർ സിദ്ദിഖ് അറ്റ്ലാന്റ ടാലന്റ് അരീനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. മാത്യു കണ്ടത്തിൽ ആയിരുന്നു മുഖ്യാതിഥി. പ്രൊഡക്ഷൻ മാനേജർ ജിജോ തോമസ് ആയിരുന്നു പ്രോഗ്രാം എംസി. തദവസരത്തിൽ അറ്റ്ലാന്റാ ടാലന്റ് അരീനയുടേയും ഫ്ളവേഴ്സ് ടിവി യു.എസ്എയുടെയും ഉപഹാരം ഡോക്ടർമാർക്ക് നൽകുകയുണ്ടായി. എടിഎ കോർഡിനേറ്റർ സച്ചിൻ ദേവ് ജനാർദനൻ നന്ദി ആർപ്പിച്ചു. മറ്റു കോർഡിനേറ്റേഴ്സ് ആയ മനു കോശി, അനിൽ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റിലയബിൾ അക്കൗണ്ടിങ് ഗ്രൂപ്പിന്റെ എബ്രഹാം അഗസ്തി സ്പോൺസർ ചെയ്ത ഈ പരിപാടി പാം പാലസ് ഇന്ത്യൻ റസ്റ്റോറന്റിലാണ് നടത്തപ്പെട്ടത്.