മസ്‌കറ്റ്: വിശുദ്ധ റംസാൻ മാസം ആരംഭിക്കാനിരിക്കെ മന്ത്രാലയങ്ങളുടെയും പബ്ലിക്ക് അഥോറിറ്റികളുടെയും ഔദ്യോഗിക പ്രവർത്തന സമയം പുറത്തുവിട്ടു. റംസാൻ വ്രത ദിനങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തിക്കുക എന്നാണ് പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നത്. ചന്ദ്രോദയത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ബന്ധപ്പെട്ട വൃത്തങ്ങൾ പ്രഖ്യാപിക്കും.

അതേസമയം സ്വകാര്യ മേഖലയിലും പ്രവർത്തന സമയം കുറച്ചിട്ടുണ്ട്. ആഴ്ചയിൽ 30 മണിക്കൂർ അല്ലെങ്കിൽ ദിവസവും ആറു മണിക്കൂർ ജോലിയാണ് വിശുദ്ധ റംസാൻ മാസത്തിൽ അനുവദിച്ചിരിക്കുന്നത്. മാൻപവർ മിനിസ്റ്റർ ഷേയ്ഖ് അബ്ദുള്ള ബിൻ നസീർ അൽ ബക്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യമേഖലയിലെ കമ്പനികളും സ്ഥാപനങ്ങളും ഈ നിയമം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.