- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് സംസ്‌കാരം ഇല്ലാത്ത കൃത്രിമ നഗരം; മോശം പെരുമാറ്റത്തിൽ മുമ്പിൽ കെയ്റോ; നിരക്ക് കൂടുതൽ കൊലാലംപൂരും വെന്നീസും; ലോകത്തെ ഏറ്റവും മോശം ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ് എടുക്കുമ്പോൾ
ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയുള്ള നിരവധി പഠനങ്ങളും സർവേഫലങ്ങളും ഏറെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഏറ്റവും മോശം വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള ലിസ്റ്റ് വളരെ കുറച്ച് മാത്രമേ നിങ്ങൾ കേട്ടിട്ടുണ്ടാവുകയുള്ളൂ. എന്നാൽ റെഡിറ്റ് യൂസർമാർ തങ്ങളുടെ ഓൺലൈൻ കമ്മ്യൂണിറ്റിക്ക് വേണ്ടി ഇപ്പോൾ ലോകത്തിലെ ഏറ്റവും മോശപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണിപ്പോൾ. ഇതനുസരിച്ച് സംസ്‌കാരം ഇല്ലാത്ത കൃത്രിമ നഗരമാണ് ദുബായ് എന്ന് അവർ വിലയിരുത്തുന്നു. മോശമായി പെരുമാറുന്നതിൽ മുമ്പിൽ നിൽക്കുന്നത് കെയ്റോയാണ്. നിരക്കുകൾ കൂടുതലുള്ളതാകട്ടെ കൊലാലംപൂരും വെന്നീസിലുമാണ്. ടൂറിസ്റ്റുകള കെണിയിൽ കുടുക്കി പിഴിയുന്ന നഗരങ്ങളായിട്ടാണ് പാരീസിനെയും വെന്നീസിനെയും വിലയിരുത്തിയിരിക്കുന്നത്. ഈജിപ്തിന്റെ പൗരാണികതയേറെയുള്ള തലസ്ഥാനമായ കെയ്റോയിൽ ആളുകൾ വളരെ പരുഷമായിട്ടാണ് പെരുമാറുകയെന്നാണ് നിരവധി റെഡിറ്റ് യൂസർമാർ പ്രതികരിച്ചിരിക്കുന്നത്. ഇവിടുത്തെ ടാക്സിക്കാർ മീറ്ററിടില്ലെന്നും ചാർജുകൾ തോ
ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയുള്ള നിരവധി പഠനങ്ങളും സർവേഫലങ്ങളും ഏറെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഏറ്റവും മോശം വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള ലിസ്റ്റ് വളരെ കുറച്ച് മാത്രമേ നിങ്ങൾ കേട്ടിട്ടുണ്ടാവുകയുള്ളൂ. എന്നാൽ റെഡിറ്റ് യൂസർമാർ തങ്ങളുടെ ഓൺലൈൻ കമ്മ്യൂണിറ്റിക്ക് വേണ്ടി ഇപ്പോൾ ലോകത്തിലെ ഏറ്റവും മോശപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണിപ്പോൾ. ഇതനുസരിച്ച് സംസ്‌കാരം ഇല്ലാത്ത കൃത്രിമ നഗരമാണ് ദുബായ് എന്ന് അവർ വിലയിരുത്തുന്നു. മോശമായി പെരുമാറുന്നതിൽ മുമ്പിൽ നിൽക്കുന്നത് കെയ്റോയാണ്. നിരക്കുകൾ കൂടുതലുള്ളതാകട്ടെ കൊലാലംപൂരും വെന്നീസിലുമാണ്. ടൂറിസ്റ്റുകള കെണിയിൽ കുടുക്കി പിഴിയുന്ന നഗരങ്ങളായിട്ടാണ് പാരീസിനെയും വെന്നീസിനെയും വിലയിരുത്തിയിരിക്കുന്നത്.
ഈജിപ്തിന്റെ പൗരാണികതയേറെയുള്ള തലസ്ഥാനമായ കെയ്റോയിൽ ആളുകൾ വളരെ പരുഷമായിട്ടാണ് പെരുമാറുകയെന്നാണ് നിരവധി റെഡിറ്റ് യൂസർമാർ പ്രതികരിച്ചിരിക്കുന്നത്. ഇവിടുത്തെ ടാക്സിക്കാർ മീറ്ററിടില്ലെന്നും ചാർജുകൾ തോന്നിയമാതിരിയാണ് വാങ്ങുന്നതെന്നും മുസ്ലീങ്ങളല്ലാത്തവരെ കയറ്റാൻ താൽപര്യക്കുറവ് പുലർത്തുന്നവരാണെന്നും ആരോപണമുയർന്നിട്ടുണ്ട്. വെന്നീസിൽ പോയപ്പോൾ താനും ഒരു സുഹൃത്തും മറ്റൊരു ദ്വീപിലേക്ക് ഫെറിയിൽ സഞ്ചരിച്ച് ലഞ്ച് കഴിച്ച് തിരിച്ച് വന്നപ്പോൾ തങ്ങളിൽ നിന്നും കനത്ത ചാർജാണീടാക്കിയതെന്നാണ് ഒരു യൂസർ വിവരിച്ചിരിക്കുന്നത്. ഫിലിപ്പീൻസിലെ മനില, ചൈനയിലെ മക്കാവോ, ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ്, ഓസ്ട്രേലിയയിലെ അഡലെയ്ഡ് തുടങ്ങിയ നഗരങ്ങളും പ്രസ്തുത ലിസ്റ്റിലുണ്ട്.
യുഎസ്എയിലെ ഗാരിയും ഇന്ത്യാനയും മോശപ്പെട്ട നഗരങ്ങളാണെന്നും റെഡിറ്റ് യൂസർമാർ വെളിപ്പെടുത്തുന്നു.കംബോഡിയയിലെ തീരപ്രദേശമായ സിഖനൗക്വില്ലെ ടൂറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മോശം സ്ഥലമാണെന്നും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളോട് തദ്ദേശീയർ വളരെ പരുഷമായിട്ടാണ് പെരുമാറുന്നതെന്നും ആരോപണമുണ്ട്.ഇതിന് പുറമെ കഴിയുമെങ്കിൽ സുമാത്രയിലെ മെഡാനിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും വിനോദസഞ്ചാരികൾക്ക് റെഡിറ്റ് യൂസർമാർ നിർദ്ദേശം നൽകുന്നു.ഡെട്രോയിറ്റ്, ലോസ് ഏയ്ജൽസ് തുടങ്ങിയ നഗരങ്ങളും പ്രസ്തുത കരിമ്പട്ടികയിലുണ്ട്.