കോട്ടയം: വേൾഡ് അസോസിയേഷൻ ഓഫ് ക്‌നാനായ എന്റർപ്രണേഴ്‌സിന്റെ (വെയ്ക്ക്) യോഗം കോട്ടയം ഐഡ ഹോട്ടലിൽ നടന്നു. 'ക്‌നാനായ സമുദായവും മണിഗ്രാമം വർത്തകസംഘവും' എന്ന വിഷയത്തിൽ സമുദായ ട്രസ്റ്റി കമാൻഡർ ടി.ഒ. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ സമുദായ സെക്രട്ടറി ഡോ. എബ്രഹാം പുന്നൂസ് കല്ലുകുഴി, ക്‌നാനായ അസോസിയേഷൻ പ്രസിഡന്റ് ഫാ. കെ.സി. എബ്രഹാം കട്ടത്തറ, വെയ്ക്ക് ചെയർമാൻ തോമസ് ജോൺ കുളങ്ങര, വൈസ് പ്രസിഡന്റ് റജി മർക്കോസ് വാതക്കാട്ട്, സെക്രട്ടറി ജോബി ജോയി വിലങ്ങൻപാറ, ട്രഷറർ മാത്യു ജേക്കബ് പുതിയമഠം എന്നിവർ പങ്കെടുത്തു.