ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സോണിയ ചാഹലും ഫൈനലിൽ. ഉത്തരകൊറിയയുടെ ജോ സൺ വായെ സെമിയിൽ ഇടിച്ചിട്ടാണ് സോണിയ ഫൈനലിൽ കടന്നത്.

57 കിലോഗ്രാം വിഭാഗത്തിൽ 5-0 ന് ആണ് സോണിയയുടെ വിജയം. നേരത്തെ 48 കിലോഗ്രാം വിഭാഗത്തിൽ മേരി കോം ഫൈനലിൽ കടന്നിരുന്നു.സെമിയിൽ ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ എതിരില്ലാതെ അഞ്ച് പോയിന്റുകൾക്ക് തകർത്താണ് മേരി കോം ഫൈനലിൽ എത്തിയത്.

ഫൈനലിൽ ജയം നേടിയാൽ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരമെന്ന റെക്കോഡ് മേരികോമിന് സ്വന്തമാകും. അഞ്ച് സ്വർണ്ണമാണ് മേരിയുടെ അക്കൗണ്ടിൽ.