- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിക്ക് വെങ്കലം; മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി എസ്.എൽ നാരായണൻ
ഭുവനേശ്വർ: ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം എസ്.എൽ. നാരായണന് വെങ്കലം. ഭുവനേശ്വരിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് നേട്ടം. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി എസ്.എൽ. നാരായണൻ മാറി. ഇന്ത്യയുടെ പി.വി.നന്ദിത വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒൻപത് പോയിന്റ് നേടിയാണ് നന്ദിത വെള്ളിക്ക് അർഹയായത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പത് പോയിന്റാണ് നാരായണൻ നേടിയത്. തിരുവനന്തപുരം സ്വദേശിയായ നാരായണൻ ഇന്റർനാഷണൽ മാസ്റ്ററും കഴിഞ്ഞ വർഷം ഗ്രാൻഡ് മാസ്റ്ററുമായിരുന്നു.
ഭുവനേശ്വർ: ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം എസ്.എൽ. നാരായണന് വെങ്കലം. ഭുവനേശ്വരിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് നേട്ടം. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി എസ്.എൽ. നാരായണൻ മാറി.
ഇന്ത്യയുടെ പി.വി.നന്ദിത വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒൻപത് പോയിന്റ് നേടിയാണ് നന്ദിത വെള്ളിക്ക് അർഹയായത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പത് പോയിന്റാണ് നാരായണൻ നേടിയത്. തിരുവനന്തപുരം സ്വദേശിയായ നാരായണൻ ഇന്റർനാഷണൽ മാസ്റ്ററും കഴിഞ്ഞ വർഷം ഗ്രാൻഡ് മാസ്റ്ററുമായിരുന്നു.
Next Story