കരോൾട്ടൺ(ഡാളസ്): അഖില ലോക വനിതാ പ്രാർത്ഥനാ ദിനം ഡാളസ്സിൽമാർച്ച് 10ന് ആചരിക്കുന്നു. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. വേൾഡ് ഡെ പ്രെയറിന് ഈവർഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻഓർത്തഡോക്സ്, കരോൾട്ടൺ ചർച്ചാണ്.

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ പരസ്പരം മനസ്സിലാക്കി അവയെദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നതിനായി പ്രത്യേകംവേർതിരി പ്പിച്ചിരുന്നു ദിനമാണ് വേൾഡ് ഡെ പ്രെയർ. എല്ലാ വർഷവും,മാർച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

അമേരിക്കയുടെ വടക്ക് കിഴക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായസുരി നാമിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാർത്ഥനാവിഷയമാക്കി, ദൈവത്തിന്റെ സൃഷ്ടികൾ എല്ലാം എത്ര മനോഹരംഎന്ന ധ്യാനചിന്തയാണ് ഈ വർഷത്തേക്ക്തിരഞ്ഞെടു ത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്നപ്രാർത്ഥനയിൽ ഡാളസ് ഫോർട്ട് വത്തിലെ എല്ലാ ്രൈകസ്തവദേവാലയങ്ങളിലേയും സ്ത്രീകൾ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് കോർ എപ്പിസ്‌ക്കോപ്പാ വെരി.റവ.വി എം.തോമസച്ചനുമായി 972 9834956 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.