- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള ഉത്പാദന സൂചികയിൽ ഇന്ത്യ 30-ാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ജപ്പാൻ; പട്ടിക പുറത്ത് വിട്ടത് വേൾഡ് ഇകണോമിക് ഫോറം
ന്യൂഡൽഹി: ഇകണോമിക് ഫോറം പുറത്തുവിട്ട ആഗോള ഉത്പാദന സൂചികയിൽ ഇന്ത്യ 30-ാം സ്ഥാനത്ത്. ജപ്പാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ, ജർമനി, സ്വിറ്റ്‌സർലൻഡ്, ചൈന, ചെക്ക് റിപ്പബ്‌ളിക്, യുഎസ്, സ്വീഡൻ, ഓസ്ട്രിയ, അയർലൻഡ് എന്നീ രാജ്യങ്ങളാണ് ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ശരാശരി ഏഴു ശതമാനം വളർച്ച ഇന്ത്യയുടെ ഉത്പാദന മേഖലയിലുണ്ടാകുന്നുണ്ട്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 16-20 ശതമാനം വരുമെന്ന് റിപ്പോർട്ട് പറയുന്നു. ആധുനിക വ്യാവസായിക തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുകയും, സഹകരണ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂറ് രാജ്യങ്ങളെ നാല് ഗ്രൂപ്പുകളായി തരംതിരിച്ച് അപഗ്രഥിച്ചാണ് ലോക സാന്പത്തിക ഫോറം റിപ്പോർട്ട് തയാറാക്കിയത്.
ന്യൂഡൽഹി: ഇകണോമിക് ഫോറം പുറത്തുവിട്ട ആഗോള ഉത്പാദന സൂചികയിൽ ഇന്ത്യ 30-ാം സ്ഥാനത്ത്. ജപ്പാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ, ജർമനി, സ്വിറ്റ്‌സർലൻഡ്, ചൈന, ചെക്ക് റിപ്പബ്‌ളിക്, യുഎസ്, സ്വീഡൻ, ഓസ്ട്രിയ, അയർലൻഡ് എന്നീ രാജ്യങ്ങളാണ് ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്.
കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ശരാശരി ഏഴു ശതമാനം വളർച്ച ഇന്ത്യയുടെ ഉത്പാദന മേഖലയിലുണ്ടാകുന്നുണ്ട്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 16-20 ശതമാനം വരുമെന്ന് റിപ്പോർട്ട് പറയുന്നു.
ആധുനിക വ്യാവസായിക തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുകയും, സഹകരണ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂറ് രാജ്യങ്ങളെ നാല് ഗ്രൂപ്പുകളായി തരംതിരിച്ച് അപഗ്രഥിച്ചാണ് ലോക സാന്പത്തിക ഫോറം റിപ്പോർട്ട് തയാറാക്കിയത്.
Next Story