- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദർ തെരേസ ഇനി കൽക്കട്ടയിലെ വിശുദ്ധ തെരേസ; വിശുദ്ധ പ്രഖ്യാപനത്തിന് സാക്ഷിയാകാൻ ലോകമെമ്പാടു നിന്നും ആയിരങ്ങൾ വത്തിക്കാനിൽ എത്തി കഴിഞ്ഞു; പത്ര റിപ്പോർട്ടറായി മന്ത്രി തോമസ് ഐസക്കും
വത്തിക്കാൻ: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് വത്തിക്കാൻ എല്ലാ അർത്ഥത്തിലും ഒരുങ്ങി. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രതീക്ഷിക്കുന്നത് 10 ലക്ഷത്തോളം പേരെയാണ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന കവാടത്തിന് മുന്നിൽ പ്രത്യേക വേദി തയ്യാറായിക്കഴിഞ്ഞു. ഇവിടെ മദർ തെരേസയുടെ കൂറ്റൻ ഛായാചിത്രം സ്ഥിപിച്ചിട്ടുണ്ട്. ഒരുലക്ഷംപേർക്കുള്ള ഇരിപ്പിടം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയുടെ മധ്യേയാണ് നാമകരണച്ചടങ്ങ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ചടങ്ങുകൾ തുടങ്ങുക. ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചടങ്ങുകൾ പൂർത്തിയാകും. കൽക്കട്ടയിലെ വിശുദ്ധ തെരേസ എന്നാകും ഇനി മദർ തെരേസ അറിയപ്പെടുക. ബംഗാളിയുൾപ്പെടെ അഞ്ച് ഭാഷകളിലായിരിക്കും കുർബാനയ്ക്കിടെയുള്ള പ്രത്യേക പ്രാർത്ഥനകൾ ചൊല്ലുക. അൽബേനി, ഫ്രഞ്ച്, പോർച്ചുഗീസ്, ചൈനീസ് എന്നിവയും ഇതിൽപ്പെടും. നാമകരണച്ചടങ്ങുകൾക്കു മുന്നോടിയായി ശനിയാഴ്ച രാവിലെ കരുണയുടെ സന്ദേശവാഹകർ എന്ന പ്രത്യേക ഗ്രൂപ്പിന് മാർപാപ്പ സന്ദേശം നൽക
വത്തിക്കാൻ: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് വത്തിക്കാൻ എല്ലാ അർത്ഥത്തിലും ഒരുങ്ങി. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രതീക്ഷിക്കുന്നത് 10 ലക്ഷത്തോളം പേരെയാണ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന കവാടത്തിന് മുന്നിൽ പ്രത്യേക വേദി തയ്യാറായിക്കഴിഞ്ഞു. ഇവിടെ മദർ തെരേസയുടെ കൂറ്റൻ ഛായാചിത്രം സ്ഥിപിച്ചിട്ടുണ്ട്. ഒരുലക്ഷംപേർക്കുള്ള ഇരിപ്പിടം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയുടെ മധ്യേയാണ് നാമകരണച്ചടങ്ങ്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ചടങ്ങുകൾ തുടങ്ങുക. ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചടങ്ങുകൾ പൂർത്തിയാകും. കൽക്കട്ടയിലെ വിശുദ്ധ തെരേസ എന്നാകും ഇനി മദർ തെരേസ അറിയപ്പെടുക. ബംഗാളിയുൾപ്പെടെ അഞ്ച് ഭാഷകളിലായിരിക്കും കുർബാനയ്ക്കിടെയുള്ള പ്രത്യേക പ്രാർത്ഥനകൾ ചൊല്ലുക. അൽബേനി, ഫ്രഞ്ച്, പോർച്ചുഗീസ്, ചൈനീസ് എന്നിവയും ഇതിൽപ്പെടും. നാമകരണച്ചടങ്ങുകൾക്കു മുന്നോടിയായി ശനിയാഴ്ച രാവിലെ കരുണയുടെ സന്ദേശവാഹകർ എന്ന പ്രത്യേക ഗ്രൂപ്പിന് മാർപാപ്പ സന്ദേശം നൽകി. വൈകിട്ട് വത്തിക്കാനിലെ സെന്റ് ആൻഡ്രൂസിന്റെ നാമത്തിലുള്ള ബസിലിക്കയിൽ മദർതെരേസയുടെ തിരുശേഷിപ്പ് വണക്കവും പ്രാർത്ഥനയും നടന്നു.
ചടങ്ങിൽ ഇന്ത്യൻ സഭയെ പ്രതിനിധീകരിച്ച് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. കർദിനാൾ മാർ ക്ലീമിസും വത്തിക്കാനിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും വത്തിക്കാനിലെത്തിയിട്ടുണ്ട്. മന്ത്രി തോമസ് ഐസകും സംഘത്തിലുണ്ട്. മാതൃഭൂമിക്ക് വേണ്ടി തോമസ് ഐസക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ മന്ത്രി റിപ്പോർട്ടറുടെ കുപ്പായത്തിലും വത്തിക്കാനിൽ നിറയുകയാണ്.
കേരളത്തിൽനിന്നുള്ള തീർത്ഥാടകസംഘങ്ങൾക്കുപുറമേ യൂറോപ്പിൽനിന്നും മറ്റും ധാരാളം മലയാളികളും വത്തിക്കാനിൽ എത്തിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെ വിശുദ്ധ പ്രഖ്യാപന നടപടിക്രമങ്ങൾ ആരംഭിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മാർപാപ്പയുടെ പ്രഭാഷണം സാധാരണ നടക്കുക ബുധനാഴ്ചയാണ്. എന്നാൽ, മദർ തെരേസയുടെ നാമകരണച്ചടങ്ങ് പ്രമാണിച്ച് ശനിയാഴ്ച മാർപാപ്പ പ്രത്യേകമായി ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാനെത്തി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തുമണിയോടെയാണ് പാപ്പയെത്തിയത്. പാപ്പയുടെ വരവറിയിച്ചത് ഹിന്ദിയിലായിരുന്നു. അതുപറഞ്ഞതാകട്ടെ മലയാളിയും. തിരുവല്ല സ്വദേശിനി ഡാലിയ. റോമിൽ ഹോം നഴ്‌സായി ജോലിചെയ്യുകയാണ് അവരെന്ന് തോമസ് ഐസക് റിപ്പോർട്ട് ചെയ്യുന്നു. മന്ത്രി മാത്യു ടി തോമസിനെ ഉദ്ദരിച്ചാണ് റിപ്പോർട്ടെന്നതും ശ്രദ്ധേയമായി. അങ്ങനെ മാതൃഭൂമിയിലെ റിപ്പോർട്ടുകളിലൂടെ തോമസ് ഐസകും ശ്രദ്ധേയനാകുന്നു.
മാർപാപ്പയെ സ്വാഗതംചെയ്തുകൊണ്ടുള്ള പ്രസംഗങ്ങളിൽ മലയാളവുമുണ്ടായിരുന്നു. യെമനിലെ ഏദനിൽ മിഷണറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹത്തിൽ പ്രവർത്തിക്കുന്ന മലയാളിയായ സിസ്റ്റർ സാലി മലയാളത്തിൽ മാർപാപ്പയ്ക്ക് സ്വാഗതം പറഞ്ഞു. ഉഷാ ഉതുപ്പിന്റെ ഇംഗഌഷിലുള്ള പ്രാർത്ഥനയും ഉണ്ടായിരുന്നു. ഇറ്റാലിയനിലാണ് മാർപാപ്പ സംസാരിച്ചത്. വിശുദ്ധപ്രഖ്യാപനത്തിനുമുന്നോടിയായി ബുധനാഴ്ച മുതൽ ഇന്ത്യൻ കലാപരിപാടികളും മറ്റും ആരംഭിച്ചിട്ടുണ്ട്. ഒളിമ്പിക് സ്റ്റേഡിയത്തിൽ ഗായിക ഉഷാ ഉതുപ്പിന്റെ ഗാനമേളയും ഇറ്റലിക്കാരുടെ ഇന്ത്യൻ നൃത്തവും അരങ്ങേറിയെന്ന് തോമസ് ഐസക് പറഞ്ഞു.
ഇതിനിടെ വത്തിക്കാൻ റേഡിയോയിൽ എന്റെ അഭിമുഖവും പ്രക്ഷേപണം ചെയ്തുവെന്നും തോമസ് ഐസക് എഴുതുന്നു. വത്തിക്കാൻ റേഡിയോ ഒരു കമ്യൂണിസ്റ്റുകാരന്റെ ശബ്ദം പ്രക്ഷേപണം ചെയ്യുന്നത് ഇതാദ്യമാണെന്ന് റേഡിയോയുടെ ചുമതലയുള്ള ഫാ. വില്യം പറഞ്ഞതായും വിശദീകരിക്കുന്നു.