- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ നിലപാടുകൾ അമേരിക്കയുടെ ലോക പൊലീസ് സ്ഥാനം നഷ്ടപ്പെടുത്തിയാൽ പകരം വളരുന്നത് ചൈനയോ റഷ്യയോ? അമേരിക്കയുമായി നേർക്കുനേർ ഉരസുന്ന ചൈന പൊലീസുകാരന്റെ തൊപ്പി പിടിച്ചുവാങ്ങുമെന്ന് റിപ്പോർട്ടുകൾ; അമേരിക്കൻ പ്രതാപം പൊളിഞ്ഞാൽപ്പിന്നെ പ്രതീക്ഷ റഷ്യയിൽ മാത്രം
ഡൊണാൾഡ് ട്രംപിന്റെ വരവ് അമേരിക്കയുടെ പ്രതാപത്തിന് മങ്ങലേൽപ്പിക്കുമോ? ലോകപൊലീസെന്ന മട്ടിൽ എല്ലാ രാജ്യങ്ങളുടെയും കാര്യത്തിൽ ഇടപെട്ടിരുന്ന അമേരിക്കയ്ക്ക് ചേർന്ന നേതാവായി മാറാൻ ട്രംപിന് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ, അമേരിക്കയുടെ സ്ഥാനത്തേയ്ക്ക് കയറിവരിക റഷ്യയോ ചൈനയോ ആയിരിക്കും. അമേരിക്കയുമായി ഉരസാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ചൈന അതിനുള്ള ശ്രമം ഇപ്പോൾത്തന്നെ തുടങ്ങിക്കഴിഞ്ഞു. ട്രംപ് അധികാരത്തിലേറിയശേഷം മൂന്നാം തവണയാണ് സൗത്ത് ചൈന കടലിൽ അമേരിക്കയും ചൈനയും ഉരസുന്നത്. അമേരിക്ക കരുതലോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് ചൈനീസ് വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. തായ്‌വാനുമായുള്ള അമേരിക്കയുടെ ബന്ധത്തെച്ചൊല്ലിയും വ്യാപാര ബന്ധങ്ങളെച്ചൊല്ലിയും നേരത്തെ ചൈനയും അമേരിക്കയും ഇടഞ്ഞിരുന്നു. സൗത്ത ചൈന കടലിലെ ചൈനീസ് നിലപാടിനോട് ശക്തമായി അമേരിക്കയും പ്രതികരിച്ചു. സൗത്ത് ചൈന കടലിലെ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷ
ഡൊണാൾഡ് ട്രംപിന്റെ വരവ് അമേരിക്കയുടെ പ്രതാപത്തിന് മങ്ങലേൽപ്പിക്കുമോ? ലോകപൊലീസെന്ന മട്ടിൽ എല്ലാ രാജ്യങ്ങളുടെയും കാര്യത്തിൽ ഇടപെട്ടിരുന്ന അമേരിക്കയ്ക്ക് ചേർന്ന നേതാവായി മാറാൻ ട്രംപിന് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ, അമേരിക്കയുടെ സ്ഥാനത്തേയ്ക്ക് കയറിവരിക റഷ്യയോ ചൈനയോ ആയിരിക്കും. അമേരിക്കയുമായി ഉരസാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ചൈന അതിനുള്ള ശ്രമം ഇപ്പോൾത്തന്നെ തുടങ്ങിക്കഴിഞ്ഞു.
ട്രംപ് അധികാരത്തിലേറിയശേഷം മൂന്നാം തവണയാണ് സൗത്ത് ചൈന കടലിൽ അമേരിക്കയും ചൈനയും ഉരസുന്നത്. അമേരിക്ക കരുതലോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് ചൈനീസ് വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. തായ്‌വാനുമായുള്ള അമേരിക്കയുടെ ബന്ധത്തെച്ചൊല്ലിയും വ്യാപാര ബന്ധങ്ങളെച്ചൊല്ലിയും നേരത്തെ ചൈനയും അമേരിക്കയും ഇടഞ്ഞിരുന്നു.
സൗത്ത ചൈന കടലിലെ ചൈനീസ് നിലപാടിനോട് ശക്തമായി അമേരിക്കയും പ്രതികരിച്ചു. സൗത്ത് ചൈന കടലിലെ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോൺ സ്‌പൈസർ പറഞ്ഞു. സൗത്ത് ചൈന കടലിലെ ദ്വീപുകൾ ചൈനയുടേതല്ലെന്നും അവ സ്വതന്ത്രമാണെന്നും അമേരിക്ക കരുതുന്നു. ഒരു രാജ്യം ഇത്തരം പ്രദേശങ്ങൾ സ്വന്തമാക്കുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്നും സ്‌പൈസർ വ്യക്തമാക്കി.
സൈ്പസറുടെ പ്രസ്താവനയാണ് ചൈനയെ ചൊടിപ്പിച്ചതും സൂക്ഷിച്ച് സംസാരിക്കണമെന്ന് വിദേശ മന്ത്രാലയം താക്കീത് നൽകുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിച്ചതും. സൗത്ത് ചൈന കടലിലെ സമാധാനാന്തരീക്ഷം തകർക്കാതെ നോക്കാൻ അമേരിക്കയ്ക്ക് ബാധ്യതയുണ്ടെന്ന് വിദേശ കാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു. മേഖലയിലെ തർക്കങ്ങൾക്ക് അമേരിക്ക കക്ഷിയല്ലെന്നും അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു.
മുൻഗാമികളെപ്പോലെ കരുത്തുറ്റ നേതൃത്വം നൽകാൻ ട്രംപിനാവുമോ എന്ന സംശയവും ഇതിനിടെ അമേരിക്കയിൽ ഉയർന്നുവരുന്നുണ്ട്. ലോകരാഷ്ട്രങ്ങളിൽ അമേരിക്കയ്ക്കുള്ള പ്രഥമ സ്ഥാനം ട്രംപിന്റെ കാലത്ത് നഷ്ടപ്പെട്ടേക്കുമെന്നും അവർ ഭയക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെയും സൈനിക മേധാവിത്വത്തിന്റെയും കാര്യത്തിൽ മുന്നിട്ടുനിന്നിരുന്ന അമേരിക്കയ്ക്ക് അവ നഷ്ടമാകുമെന്നാണ് ആശങ്ക. അങ്ങനെ വന്നാൽ പകരം ഒന്നാം സ്ഥാനത്തേയ്ക്ക് കയറുക ആരാവുമെന്ന ചോദ്യവും ശേഷിക്കുന്നു.
സിറിയയിലെ സൈനിക ഇടപെടലിലൂടെ അമേരിക്കയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ റഷ്യക്ക് സാധിച്ചിരുന്നു. റഷ്യയോടുള്ള ട്രംപിന്റെ പ്രത്യേക താത്പര്യവും കണക്കിലെടുക്കുമ്പോൾ ലോകത്തെ ഇനി നിയന്ത്രിക്കുക വ്‌ളാദിമിർ പുട്ടിനാകുമെന്ന് കരുതുന്നവരേറെയാണ്. ചൈനയും ഇതേ സ്ഥാനത്തേയ്‌ക്കെത്താൻ കിണഞ്ഞുശ്രമിക്കുന്നുണ്ട്. യൂറോപ്പിലെ വൻശക്തിയായ ജർമനിയാണ് ലോകപൊലീസാകാൻ രംഗത്തുള്ള മറ്റൊരു രാജ്യം. ഡോളറിനെക്കാൾ മൂല്യമുള്ള യൂറോ ജർമനിക്ക് സാമ്പത്തിക മേധാവിത്വം നൽകുമെന്ന വിലയിരുത്തുന്നവരുമുണ്ട്.