- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യൂണിഫൈ ചെയ്യുവാൻ തീരുമാനമായി
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്കയിൽ ഇരു നേതൃത്തത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ( വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനും (ടെക്‌സാസ് കോർപറേഷൻ) വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യൂണിഫൈഡ് (ന്യൂ ജേഴ്സി റെജിസ്‌ട്രേഷന് ) തമ്മിൽ യോജിക്കുവാൻ തീരുമാനമായതായി റീജിയണൽ ചെയർമാൻ പി സി മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ മറുവിഭാഗം ചെയർമാൻ ഫിലിപ്പ് തോമസ്, ജനറൽ സെക്രട്ടറി ദീപക് കൈതക്കപ്പുഴ എന്നി റീജിയണൽ നേതാക്കൾ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
സൂം വഴിയായി ഓഗസ്റ്റ് ഒൻപതിന് നാലുമണിയോടെ റീജിയൻ ചെയർമാൻ പി. സി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ അമേരിക്ക റീജിയൻ എക്‌സിക്യൂട്ടീവ് കൗൺസിൽ ഒറ്റക്കെട്ടായി യൂണിഫിക്കേഷൻ നടത്തുവാൻ തീരുമാനിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്തതനുസരിച്ചു മറു വിഭാഗവുമായി നടത്തിയ ചർച്ചകളുടെ ഫലമായി ആണ് ഈ ഉദ്യമം സാധ്യമായത്.
ഓഗസ്റ്റ് പതിനാലിന് സൂം വഴി ഇരുവിഭാഗവും ചർച്ചകൾ നടത്തി. ചർച്ചയിൽ ചെയർമാൻ പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ആക്ടിങ് പ്രസിഡന്റ് എൽദോ പീറ്റർ, ട്രഷറർ ഫിലിപ്പ് മാരേട്ട്, ഓർഗ്. വൈസ് പ്രസിഡന്റ് റോയ് മാത്യു, ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് ജോമോൻ എടയാടിയിൽ , യൂത്ത് ഫോറം പ്രസിഡന്റ് മാത്യൂസ് മുണ്ടക്കൽ, ന്യൂ ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, തോമസ് മൊട്ടക്കൽ ന്യൂ ജേഴ്സി പ്രൊവിൻസ് അഡൈ്വസറി ചെയർമാൻ എന്നിവരും മറു വിഭാഗം റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് വികാസ് നെടുമ്പള്ളി, ജനറൽ സെക്രട്ടറി ദീപക് കൈതക്കപ്പുഴ, ട്രഷറർ സെസിൽ ചെറിയാൻ, അലക്‌സ് അലക്‌സാണ്ടർ, ജോൺസൻ തലച്ചെല്ലൂർ, ജോർജ് കെ ജോൺ, ജോർജ് ഫ്രാൻസിസ്, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള എന്നിവരും പ്രസക്തമായി പെങ്കെടുത്തു.
ഇരുവിഭാഗവും എഴുപത്തി നാലാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടെ ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റേതായ ആവശ്യകത ഒഴിച്ചു കൂടാൻ പാടില്ലാത്തതാണെന്നു വിലയിരുത്തി. തുടർന്ന് യൂണിഫിക്കേഷൻ സംബന്ധമായി മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പിട്ടതായി ചെയർമാൻ പി. സി. മാത്യു പറഞ്ഞു. ഇതോടെ വേൾഡ് മലയാളി കൗൺസിൽ എന്ന പേരും കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷമായി ഉപയോഗിച്ച് വന്നിരുന്ന മനോഹരമായ ലോഗോയും ഒപ്പം ചേർന്ന് നിൽക്കുന്ന പ്രൊവിൻസുകൾക് നിയമ പരമായി ഉപയോഗിക്കാൻ കഴിയും. യൂനിഫൈഡ് നേതൃത്വത്തിൻ കീഴിൽ വരാത്ത പ്രൊവിൻസുകൾക്കു പ്രസ്തുത ലോഗോ നിയമപരമായി ഉപയോഗിക്കുവാൻ അനുവദിക്കുന്നതല്ലെന്നു ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളൈ പറഞ്ഞു.
ഓഗസ്റ്റ് പതിനഞ്ചോടെ യൂണിഫിക്കേഷൻ പ്രാബല്യത്തിൽ വന്നതിനാൽ സംയുക്തമായി എല്ലാ പ്രൊവിൻസുകളെയും ഉൾപ്പെടുത്തി സ്‌പെഷ്യൽ ജനറൽ കൗൺസിൽ യോഗം നടത്തുന്നതാണെന്നും പി. സി. മാത്യു, ഫിലിപ്പ് തോമസ് എന്നിവർ സംയുക്തമായി അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഫൗണ്ടിങ് മെമ്പറും ഗ്ലോബൽ എത്തിക് കമ്മിറ്റീ ചെയർമാനുമായ ഡോ. ജോർജ് ജേക്കബ് (ന്യൂ ജേഴ്സി), ഗ്ലോബൽ പ്രസിഡന്റ് ഡോ. പി. എ. ഇബ്രാഹിം ഹാജി, ഗ്ലോബൽ അഡ്‌മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, റീജിയണൽ അഡൈ്വസറി ചെയർമാൻ ചാക്കോ കോയിക്കലേത്, ഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ ഡോ. വിജയ ലക്ഷ്മി, ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ മുതലായവർ ആശംസകൾ അറിയിച്ചു.