- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അഡ്ഹോക് കമ്മിറ്റി സ്ഥാനമേറ്റു
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ അമേരിക്കയിൽ ഇരു നേതൃത്തത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്മിറ്റികൾ യൂണിഫൈഡ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള സത്യാ പ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. ഓഗസ്റ്റ് 18 നാണു സൂം വഴി സത്യാ പ്രതിജ്ഞ ചടങ്ങും നിറവേറ്റിയത്.
ഇതോടെ രണ്ടായി അമേരിക്കയിൽ പ്രവർത്തിച്ചു വന്ന വേൾഡ് മലയാളി കൗൺസിലിന്റെ വിഭാഗീയതക്ക് തിരശീല വീണു. മുൻ റീജിയൻ ചെയർമാൻ പി. സി. മാത്യു ഗ്ലോബൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കും. പി. സി മാത്യുവിന്റെ ഒഴിവിലേക്ക് സീനിയേരി നേതാവ് ഫിലിപ്പ് തോമസ് (ഡാളസ്) സ്ഥാനമേറ്റു. റീജിയണൽ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു വന്നിരുന്ന സുധിർ നമ്പിയാർ (ന്യൂ ജേഴ്സി) അമേരിക്ക റീജിയൻ പ്രസിഡന്റായി സ്ഥാനമേറ്റു. ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായി വന്ന സാഹചര്യത്തിലാണ് സുധിർ നമ്പ്യാർ തൽ സ്ഥാനം ഏറ്റെടുത്തത്. സുധിർ നമ്പ്യാർ പ്രസിഡന്റായ സാഹചര്യത്തിലുണ്ടായ ഒഴിവ് ജനറൽ സെക്രട്ടറി ആയി സ്ഥാനമേറ്റുകൊണ്ടു പിന്റോ കണ്ണമ്പള്ളി (ന്യൂ ജേഴ്സി) നികത്തി. താമസിയാതെ നോമോനേഷനുകൾ സ്വീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷന് കമ്മിഷണർമാർ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഫൗണ്ടർ മാരിൽ പ്രധാനിയായ ഡോ. ജോർജ് ജേക്കബ് രക്ഷാധികാരിയ ആയി പിന്തുണ തുടരുമെന്നറിയിച്ചു. അഡൈ്വസറി ബോർഡ് ചെയർമാനായി ശ്രീ. ചാക്കോ കോയിക്കലേത് (ന്യൂ യോർക്ക്), ഒപ്പം ബോർഡിലേക്ക് എബ്രഹാം ജോൺ (ഓക്ലാഹോമ), ജേക്കബ് കുടശ്ശനാട് (ഹൂസ്റ്റൺ), നിബു വെള്ളവന്താനം (ഫ്‌ളോറിഡ), ജോൺ തോമസ് (സോമൻ) (ന്യൂ ജേഴ്സി), തോമസ് മൊട്ടക്കൽ, കോശി ഉമ്മൻ, ദീപക് കൈതക്കപ്പുഴ, ജോർജ് ഫ്രാൻസിസ്, എലിയാസ് കുട്ടി പത്രോസ്, പ്രമോദ് നായർ, വര്ഗീസ് അലക്‌സാണ്ടർ എന്നിവരും ഉണ്ടായിരിക്കും.
എൽദോ പീറ്റർ അഡ്‌മിൻ (ഹൂസ്റ്റൺ) വൈസ് പ്രെസിഡന്റായി തുടരും. ഫിലിപ് മാരേട്ട് വൈസ് ചെയർമാൻ ഇൻ ചാർജ് ഓഫ് റീജിയൻ ആയി ചുമതല ഏറ്റു. വികാസ് നെടുമ്പള്ളിൽ വൈസ് ചെയർ ഇന്റർനാഷനൽ ഫോറംസ്, ലേഡി വൈസ് ചെയർ പേഴ്‌സൺ ആയി ശാന്താ പിള്ളൈ, ഓർഗനൈസഷൻ വികസന വൈസ് പ്രെസിഡന്റായി ശ്രീ ജോൺസൻ തലച്ചെല്ലൂർ അധികാരമേറ്റു. ട്രഷറർ ആയി സെസിൽ ചെറിയാൻ സി. പി. എ. (ഡാളസ്) ചുമതലയേറ്റു.
ഇലക്ഷൻ കമ്മീഷണർമാരായി മേരി ഫിലിപ്പ് (ന്യൂ യോർക്ക്), ചെറിയാൻ അലക്‌സാണ്ടർ (ഡാളസ്) എന്നിവർ പ്രവർത്തിക്കും. ശോശാമ്മ ആൻഡ്രൂസ് (ന്യൂ യോർക്ക്), ബിജു തോമസ്, മാത്യൂസ് പോത്തൻ (ടോറോണ്ടോ), മാത്തുക്കുട്ടി ആലുംപറമ്പിൽ (ഷിക്കാഗോ), മാത്യു തോമസ് (ഫ്‌ളോറിഡ), വര്ഗീസ് കെ. വര്ഗീസ് (ഡാളസ്), ജെറിൻ നീതുക്കാട്ട് (ടോറോണ്ടോ), ജോമോൻ ഇടയാടിയിൽ (ഹൂസ്റ്റൺ), റോയ് മാത്യു, മാത്യു മുണ്ടക്കൽ, ഡോ. അനൂപ് പുളിക്കൽ (ഫ്‌ളോറിഡ), ത്രേസ്യാമ്മ നാടാവള്ളി, പുന്നൂസ് തോമസ് (ഒക്ലഹോമ), തോമസ് വര്ഗീസ് (മെരിലാൻഡ്), ജെയിംസ് കിഴക്കേടത്തു (ധഫിലാഡൽഫിയ) മുതലായവർ വിവിധ ഫോറങ്ങളിൽ പ്രവർത്തിക്കും. വിവിധ ഫോറങ്ങളിൽ പല പൊസിഷനുകളും ഫിൽ ചെയ്യാനുണ്ട്. താമസിയാതെ ഒഴിവുകൾ നികത്തി കമ്മിറ്റി വിപുലീകരിക്കുമെന്നു പ്രസിഡന്റ് സുധിർ നമ്പിയാർ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഫൗണ്ടർ മാരായ ഡോ. ജോർജ് ജേക്കബ്, ആൻഡ്രൂ പാപ്പച്ചൻ, അലക്‌സ് കോശി വിളനിലം മുതലായവർ യൂണിഫിക്കേഷൻ നടന്നതിൽ സന്തോഷം പ്രകടിപ്പിച്ചതായി പി. സി. മാത്യു പറഞ്ഞു. ഒന്ന് ഒന്നിലേക്ക് ചേരുകയല്ല നേരെ മറിച്ചു രണ്ടു വിഭാഗങ്ങൾ ഒത്തൊരുമയോടെ ഒന്നാകുകയാണുണ്ടായതെന്നു ചെയർമാൻ ഫിലിപ്പ് തോമസ് പറഞ്ഞു.