ഹ്യൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്കയിലെ ഇരുനേതൃത്വത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്മിറ്റികൾ യൂണിഫൈഡ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചുവെന്ന രീതിയിൽ വരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അമേരിക്ക റീജിയനിൽ നിന്നും പുറത്താക്കപ്പെട്ട പി സി മാത്യുയുൾപ്പെടെ യുള്ള ആറുപേർ ഡാളസ് കേന്ദമാക്കി പ്രവർത്തിക്കുന്ന ഒരു വിഘടിത വിഭാഗവുമായി ചേർന്ന് നടത്തുന്ന വ്യാജ പ്രചാരണം ആണെന്നും അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പേരുകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാത് ദുരുപയോഗം ചെയുന്നത് അവരെ പൊതുസമൂഹത്തിന്റെ മുൻപിൽ അപകീർത്തി പ്പെടുത്തുവാൻ സംഘടനയിൽനിന്നും പുറത്താക്കിയ പി സി മാത്യു മനഃപൂർവ്വും ശ്രമിക്കുകയാണെന്നും അതിന് ഇനിയും തുടർന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകും . വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കളായ ആൻഡ്രൂ പാപ്പച്ചൻ , അലക്‌സ് വിളനിലും കോശി ,ഡോ ജോർജ്ജ് ജേക്കബ് എന്നിവർ പിന്തുണ അറിയിചച്ചെന്നും ജേക്കബ് കുടശ്ശനാട് (ഹൂസ്റ്റൺ), ജോൺ തോമസ് (സോമൻ) (ന്യൂ ജേഴ്‌സി) എന്നിവർ അഡൈ്വസറി ബോർഡിൽ ഉണ്ടായിരിക്കുമെന്നും മേരി ഫിലിപ് ഇലക്ഷന് കമ്മീഷണറാണ്‌നനും ശോശാമ്മ ആൻഡ്രൂസ് ,കോശി ഉമ്മൻ എന്നിവർ ഭാരവാഹികൾ ആണെന്നുമുള്ള വാർത്ത പി സി മാത്യു സംഘടനയെയും തങ്ങളെയും അപമാനിക്കാൻ കെട്ടിച്ചമച്ചതാണനും പി സി മാത്യുവിന്റെ വിഭാഗീയ പ്രവർത്തനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള പ്രസ്ഥാനത്തെ ഡാളസ് ടെക്‌സാസിലുള്ള ഒരു വിഘടിത ഗ്രൂപ്പുമായി കൂട്ടികെട്ടാൻ ശ്രമിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അത് അപലീനിയമാണനും അവർ അറിയിച്ചിതായി ജെയിംസ് കൂടൽ പറഞ്ഞു. അമേരിക്ക റീജിയനിലെ 13 പ്രോവിൻസുകളിൽ നിന്നും 33 എക്‌സികുട്ടീവ് അംഗങ്ങൾ കൂട്ടായി എ വി അനുപ് ചെയർമാനായും ജോണി കുരുവിള പ്രെസിഡന്റുമായുള്ള ആഗോള സംഘടനയിൽ ഉറച്ച് നിൽക്കുമെന്ന് അറിയിച്ച്ട്ടുള്ളതാണ്.

സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട പി സി മാത്യു നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ഓഗസ്റ്റ് 22 ശനിയാഴ്‌ച്ച 8.30pm CST /9.30 pm EST ന് സൂം മുഖേനവിപുലമായ പ്രവർത്തക സമ്മേളനം നടത്തും . സമ്മേളനത്തിൽ ഗ്ലോബൽ ചെയർമാൻ എ വി അനൂപ് , ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ,അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക്ക് ജോൺ പട്ടാണി പറമ്പിൽ , വൈസ് പ്രെസിഡന്റ് ടി പി വിജയൻ ജനറൽ സെക്രട്ടറി സി യു മത്തായി ഗ്ലോബൽ നേതാക്കളായ പോൾ പാറപ്പള്ളി , സി പി രാധാകൃഷ്ണൻ , ബേബി മാത്യു സോമതീരം ജോസഫ് കില്ലിയാൻ , ഷാജി എം മാത്യു , ചാൾസ് പോൾ ,സിസിലി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും