- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസിന് നവനേതൃത്വം; തോമസ് എബ്രഹാം ചെയർമാൻ; ഡോ. ഷിബു സാമുവേൽ പ്രസിഡന്റ്
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡാളസ് ഡിഎഫ്ഡബ്ല്യു പ്രൊവിൻസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി തോമസ് അബ്രഹാം (ചെയർമാൻ), ഡോ ഷിബു സാമുവേൽ (പ്രസിഡന്റ്), അജിത് വർഗീസ് (ജനറൽ സെക്രട്ടറി), ലിജു വർഗീസ് (ജോയിന്റ് സെക്രട്ടറി )തോമസ് ചെല്ലേത് (ട്രഷറർ), എം എം വർഗീസ് (വൈസ് ചെയർമാൻ), ജോസഫ് ഓലിക്കൻ (വൈസ് പ്രസിഡന്റ് അഡ്‌മിൻ) എന്നിവരെ തെരഞ്ഞെടുത്തു. അഡൈ്വസറി ബോർഡ് ചെയർമാനായി ഫ്രിക്‌സിമോൻ മൈക്കിളിനേയും തെരെഞ്ഞെടുത്തു.
പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഗ്ലോബൽ ചെയർമാൻ എ വി അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബൽ നേതാക്കളായ ടി പി വിജയൻ, എസ് കെ ചെറിയാൻ, സി യു മത്തായി, തങ്കം അരവിന്ദ് റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, റീജിയൻ നേതാക്കളായ വർഗീസ് പി എബ്രഹാം, ഡോ ഗോപിനാഥൻ നായർ എന്നിവർ ആശംസകൾ നേർന്നു . വേൾഡ് മലയാളി കൗൺസിലിന് അമേരിക്കൻ റീജിയനിൽ പതിമൂന്ന് പ്രൊവിൻസുകളാണ് ഉള്ളത്. ഒൻപത് പോവിൻസുകളിലെ ഇലക്ഷന് പൂര്ത്തിയയതായി റീജിയൻ ഇലക്ഷൻ കമ്മീഷണർ രജനീഷ് ബാബു അറിയിച്ചു.
ഓഗസ്‌ററ് 31 ന് മുൻപ് പ്രോസിനസുകളുടെ ഇലക്ഷൻ പൂർത്തീകരിക്കുമെന്നും നവംബർ 30 ന് മുൻപ് അമേരിക്ക റീജിയൻ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി രജനീഷ് ബാബു അറിയിച്ചു. അമേരിക്കൻ റീജിയന്റെ ഇലകഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നതിന് ഹരി നമ്പൂതിരി ചെയർമാനായും ഡോ ഗോപിനാഥൻ നായർ കോർഡിനേറ്ററായും വർഗീസ് പി എബ്രഹാം കൺവീനറായും അഡ്ഹോക്ക് കമ്മിറ്റിക്ക് ജനറൽ കോൺസിൽ അംഗീകാരം നൽകിയതായി റീജിയൻ പ്രസിഡന്റ് ജെയിംസ് കുടൽ അറിയിച്ചു.
വേൾഡ് മലയാളി കൗൺസിലിന് ആഗോളതലത്തിൽ ആറു റീജിയനുകളിലായി അറുപത്തിയഞ്ച് പ്രൊവിൻസുകളാണ് ഉള്ളത്. 1995ൽ ന്യൂ ജേഴ്സിയിൽ തുടങ്ങിയ വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി വർഷത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് റീജിയൻ തലത്തിലും ഗ്ലോബൽ തലത്തിലും നടത്തുന്നത്.